നെഞ്ചിന്റെ നടുഭാഗത്തായി അസ്വസ്ഥത തോന്നുന്നുണ്ടോ, എങ്കില്‍ സൂക്ഷിക്കണേ

Share post:

പടി കയറുമ്പോഴോ അല്ലെങ്കില്‍ സാധാരണയായി ചെയ്തിരുന്നതിലും കൂടുതലായി എന്തെങ്കിലും ജോലിയോ ഭാരമുള്ള വസ്തുക്കള്‍ എടുക്കുകയോ ചെയ്യുമ്പോള്‍ നെഞ്ചിന്റെ നടുഭാഗത്തായി ചെറിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍  നിങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. കാരണം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകളിലൊന്നാണ് ഈ ലക്ഷണം.

നാല്പതു വയസുകഴിഞ്ഞ പുരുഷനോ 50 വയസുകഴിഞ്ഞ സ്ത്രീയോ ആണ് നിങ്ങളെങ്കില്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധ വേണം. അതുപോലെ സാധാരണയല്ലാത്ത വിധത്തിലുള്ള കിതപ്പ്, പള്‍സിലുള്ള വ്യതിയാനം, രാത്രിയിലെ അമിതമായ നെഞ്ചിടിപ്പ്, അമിതക്ഷീണം, വൈകുന്നേരങ്ങളില്‍ കാല്പാദങ്ങളില്‍ കാണുന്ന നീര് എന്നിവയും ഹൃദയാഘാതത്തിന്റെ മുന്‍സൂചനകളായി വിദഗ്ദര്‍ വിലയിരുത്തുന്നുണ്ട്. അമിതവണ്ണം, ബിപി,,പ്രമേഹം ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകവലി, വ്യായാമമില്ലാത്ത ജീവിതശൈലി തുടങ്ങിയവ ഒരാളെ ഹൃദ്രോഗിയാക്കി മാറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടവയറുകാര്‍ക്ക് ഹൃദ്രോഗസാധ്യത മറ്റുള്ളവരുമായി തട്ടിച്ചുനോക്കുമ്പോള്‍ കൂടുതലാണെന്നും പറയപ്പെടുന്നു. ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലും ഹദ്രോഗസാധ്യതയുടെ നിരക്ക്  കൂടുതലാണ്. പച്ചക്കറികളും പഴങ്ങളും കഴിക്കാത്ത പുതിയ തലമുറയാണ് ഇവിടെ വളര്‍ന്നുവരുന്നത്. അത് വരുംകാലങ്ങളില്‍ നമ്മുടെയിടയിലെ ഹൃദ്രോഗ ബാധ വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ദരുടെ നിഗമനം.

അതുപോലെ ടിവിയുടെയും മൊബൈലിന്റെയും മുമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്ന തലമുറയും ഇവിടെ വളര്‍ന്നുവരുന്നുണ്ട്. അമിതമായ ഭക്ഷണവും വ്യായാമമില്ലാത്ത ജീവിതവുമാണ് ഇവരുടേത്. ഈ കുട്ടികളും ഭാവിയില്‍ ഹൃദ്രോഗികളായി മാറാന്‍ സാധ്യതയുണ്ട്. ഹൃദയാരോഗ്യത്തിന് ഹാനികരമായ ഭക്ഷണരീതികള്‍ ഉപേക്ഷിക്കുകയും ഹൃദയാരോഗം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ വലിയൊരു പരിധിവരെ  ഈ അസുഖത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. കൂടാതെ വ്യായാമവും ശീലിക്കണം. ദിവസവും മുപ്പതു മിനിറ്റ് തുടര്‍ച്ചയായിട്ടാണ്  വ്യായാമം ചെയ്യേണ്ടതെന്നും മറക്കരുത്.

ജീവിതശൈലിയിലുള്ള മാറ്റവും വ്യായാമമുള്ള ജീവിതവും  ഹൃദ്രോഗത്തില്‍ നിന്ന് നമ്മെ അകറ്റിനിര്‍ത്തും. ഹൃദ്രോഗത്തിന്റെ സാധ്യതകളെ മുന്‍കൂട്ടി കാണിക്കുന്ന സൂചനകള്‍ അവഗണിക്കാതിരിക്കുക എന്നതും പ്രധാനപ്പെട്ടതു തന്നെ.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...