മഴക്കാല ഭക്ഷണത്തിൽ ശ്രദ്ധ വേണം

Share post:

മഴക്കാലത്ത് ഭക്ഷണകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ വേണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരെല്ലാം ഒന്നുപോലെ അഭിപ്രായപ്പെടുന്നത്. കാരണം മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്. അതുകൊണ്ട് രോഗപ്രതിരോധത്തിനു കൂടി സഹായകരമായ വിധത്തിലായിരിക്കണം മഴക്കാലത്തെ ഭക്ഷണം ക്രമപ്പെടുത്തേണ്ടത്.

ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, കായ പോലെയുള്ള ജലാംശം കുറഞ്ഞ പച്ചക്കറികളാണ് മഴക്കാലത്ത് ഏറെ നല്ലത്. ഉണക്കമുന്തിരി, ഈന്തപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്സ് മഴക്കാലത്ത് കൂടുതലായി കഴിക്കാവുന്നതാണ്. എണ്ണയ്ക്ക് പകരം നെയ്യാണ് മഴക്കാലത്തിന് അത്യുത്തമം. അതുപോലെ പാൽ, പാൽ ഉല്പന്നങ്ങൾ എന്നിവയും നല്ല അളവിൽ ഉപയോഗിക്കണം ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസം ആറു ഗ്ലാസ് വെളളമെങ്കിലും കുടിച്ചിരിക്കണം. ഫ്രിഡ്ജിൽ വച്ച വെള്ളം മഴക്കാലത്ത് ഉപയോഗിക്കുകയേ അരുത്. കാരണം വാതം  കൂട്ടാനേ ഇതുപകരിക്കൂ. തിളപ്പിച്ചാറ്റിയ വെള്ളമായിരിക്കണം കുടിക്കാൻ ഉപയോഗിക്കേണ്ടത്. വേവിക്കാത്ത ഭക്ഷണം കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കണം. 

രാത്രി ചൂടുകഞ്ഞി കുടിക്കുന്നതാണ് ഏറെ നല്ലത്. വെളളച്ചോറിന് പകരം കുത്തരിച്ചോറാണ് മഴക്കാലത്ത് ഉപയോഗിക്കേണ്ടത്. ഏതു ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാൻ. അതുപോലെ ഭക്ഷണം മിതമായിരിക്കാൻ ശ്രദ്ധിക്കണം. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ടിയിരിക്കുന്നു.  ഉപ്പു കൂടുതലുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. എണ്ണ അധികമുള്ള ഭക്ഷണങ്ങളും മഴക്കാലത്ത് വർജ്ജിക്കണം. 

പാകം ചെയ്ത ഭക്ഷണം തുറന്നുവയ്ക്കരുതെന്ന് എല്ലാവർക്കും അറിയാം. മഴക്കാലത്ത് ഒരിക്കൽ പോലും അതിനുള്ള അവസരം സൃഷ്ടിക്കരുത്. കാരണം ഈ സമയത്താണ് ഈച്ചയും മറ്റും പല പകർച്ചവ്യാധികളും പരത്തുന്നത്. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതിൽ മാത്രമല്ല പാകം ചെയ്ത് അടച്ചുസൂക്ഷിക്കുന്നതിലും മഴക്കാലത്ത് കൂടുതൽ ശ്രദ്ധ വേണം.

Related articles

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട്...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം അണുബാധകൾക്കും രോഗങ്ങൾക്കും ജൈവആക്രമണങ്ങൾക്കും എതിരെയുള്ള സംരക്ഷണ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം,...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടാവാറുമുണ്ട്.ഇഞ്ചിമിഠായിയും ഇഞ്ചിക്കറിയുമൊക്കെ നമുക്കേറെ പരിചിതവുമാണ്.എന്നാൽ കേവലം രുചിക്കുവേണ്ടി...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു...

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ....