ഇതാ സ്ത്രീകളില്‍ വ്യാപകമാകുന്ന ഒരു രോഗം

Share post:

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് സ്‌ട്രോക്ക് ബാധിക്കുന്നത് എന്നതാണ്. അമേരിക്കയിലെ ആ സത്യം നമ്മുടെ കൊച്ചുകേരളത്തിലും യാഥാര്‍ത്ഥ്യം തന്നൈ എന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി യിലെ പഠനങ്ങളും അടിവരയിടുന്നു. സ്ത്രീകള്‍ക്കിടയില്‍ സ്‌ട്രോക്ക് വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്ന സത്യത്തിലേക്കാണ് ഈ രണ്ടുറിപ്പോര്‍ട്ടുകളും നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്.

പൊതുവെ ജീവിതശൈലി രോഗമായിട്ടാണ് വൈദ്യശാസ്ത്രം സ്‌ട്രോക്കിനെ വിലയിരുത്തുന്നത്. വ്യായാമരഹിതമായ ജീവിതം, പൊണ്ണത്തടി, പുകവലി, ഇങ്ങനെ പലവിധ കാരണങ്ങള്‍ ഇതിലേക്കായി കണക്കാക്കുന്നുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികസമ്മര്‍ദ്ദം. ഉള്ളില്‍ അടക്കിവച്ചിരിക്കുന്ന സങ്കടങ്ങളും വിഷമതകളും നിരാശതകളും ചിലരെയെങ്കിലും സ്‌ട്രോക്കിലേക്ക് തള്ളിവിടുന്നുണ്ട്. ശക്തമായ തലവേദനയും തലക്കറക്കവുമാണ് സ്‌ട്രോക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന്. തളര്‍ച്ച, ബോധക്കേട്, കാഴ്ചയും സംസാരശേഷിയും നഷ്ടമാകല്‍, മുഖത്തിന് കോട്ടം സംഭവിക്കുക, ബാലന്‍സ് തെറ്റുക എന്നിവയും പ്രകടമായി കണ്ടുവരുന്നുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി്ക്കാന്‍ സാധിക്കുകയാണെങ്കില്‍ സ്‌ട്രോക്കിനെ അതിജീവിക്കാം കഴിയും എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക്  മുമ്പിലുണ്ട്. പക്ഷേ പലപ്പോഴും സംഭവിക്കുന്നത് കൃത്യമായതും വേഗത്തിലുള്ളതുമായ ചികിത്സ ലഭിക്കുന്നില്ല എന്നതാണ്. ഫലമോ ചിലരിലെങ്കിലും സ്‌ട്രോക്കിന്റെ അനന്തരഫലങ്ങളുമായി ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്നു. മരുന്നു കൊണ്ട് പരിഹരിക്കാവുന്ന രോഗമല്ല സ്‌ട്രോക്ക്.

പിന്നെയോ ജീവിതശൈലിയില്‍ മാറ്റംവരുത്തിയാല്‍ ഒരു പരിധിവരെ ഒഴിവാക്കാവുന്ന രോഗമാണ്. അതുകൊണ്ട് ജീവിതശൈലിയില്‍ മാറ്റം വരുത്തി ജീവിക്കാന്‍ ശ്രമിക്കൂ. കഴിയുന്നത്രവിധം സ്‌ട്രോക്കിനെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യൂ.

Related articles

ഉച്ചമയക്കം പതിവാകുമ്പോൾ

ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും...

അടുക്കള നന്നാകാൻ ചില നിയന്ത്രണങ്ങൾ

തലക്കെട്ട് വായിച്ചിട്ട് തെറ്റിദ്ധരിക്കണ്ടാ. കോടികൾ വിലമതിക്കുന്ന പുതിയ വീടിന്റെ അടുക്കളയെക്കുറിച്ചോ ഏതെങ്കിലും പുതിയ മോഡലിലുള്ള അടുക്കളയെക്കുറിച്ചോ അല്ല ഇവിടെ പറയാൻ പോകുന്നത്. മറിച്ച് ഓരോ...

സീരിയസാകണ്ടാന്നേ..

കളിയായിത്തുടങ്ങുന്ന കാര്യങ്ങൾ എത്രപെട്ടെന്നാണ് സീരിയസായി അവസാനിക്കുന്നത്! നിസ്സാരമായിട്ടെടുക്കേണ്ട പലതിലും എത്ര പെട്ടെന്നാണ് നിറം ചോരുന്നത്. നിർദ്ദോഷമായ ചില തമാശകൾ ജീവൻ വരെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്താറുണ്ട്....

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

സ്ത്രീക്കുവേണ്ട സ്വാതന്ത്ര്യം  

വിശ്വ ചലച്ചിത്രപ്രതിഭയായ സത്യജിത്ത് റേയുടെ സംവിധാനത്തിൽ 1963 ൽ പിറവികൊണ്ട മികച്ച ഒരു ബംഗാളി ചലച്ചിത്രമാണ് 'മഹാനഗർ'. കൽക്കട്ട നഗരത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...