അതെല്ലാം മറന്നേക്കൂ

Share post:

ഭൂതകാലമാണ് വേദനകളുടെയെല്ലാം അടിസ്ഥാനം. നമ്മെ നിരാശപ്പെടുത്തുന്നത്, സങ്കടപ്പെടുത്തുന്നത്  എല്ലാം ഭൂതകാലമാണ്. ഒരു നിമിഷാർദ്ധം മുമ്പ് സംഭവിച്ചവ പോലും ഭൂതകാലത്തിന്റെ ഭാഗമാണ്. കാരണം അത് സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.

ഇപ്പോൾ, ഈ നിമിഷം മാത്രമാണ് വർത്തമാനകാലം.  സൂചിമുനകൊണ്ട് നിങ്ങൾക്ക് വേദനിച്ചതുപോലും ഭൂതകാലമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതായത്  ഞരമ്പുകളിലേക്ക് കുത്തിയിറങ്ങിയ നീഡിൽ വലിച്ചെടുത്ത നിമിഷംമുതൽ അത് ഭൂതകാലത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന്.

അതുകൊണ്ടാണ് ഗുരുക്കന്മാരായവരെല്ലാം പറ യുന്നത് ഈ നിമിഷം ജീവിക്കുക എന്ന്. ഭൂതകാലം ജീവിക്കാൻ പറ്റിയ ഇടമൊന്നുമല്ല, അത് ചില പാഠങ്ങൾ പറഞ്ഞുതന്നുവെന്ന് മാത്രം. ഭൂതകാലത്തിൽ നിന്ന് പഠിച്ച നല്ലതും ചീത്തയുമായ കാര്യങ്ങൾ നിന്റെ ഭാവിയെ രൂപപ്പെടുത്തുന്നു.

തിക്തമായ ഭൂതകാലത്തെ വിസ്മരിക്കുന്നത് അവരവരോട് തന്നെ ക്ഷമിക്കുന്നതിന് തുല്യമാണ്. അവരവരോട് ക്ഷമിക്കുന്നവനാകട്ടെ മറ്റുള്ളവരോടും ക്ഷമിക്കാൻ കഴിയും. ആരോടെങ്കിലും ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നാം ഇനിയും നമ്മോട്തന്നെ ക്ഷമിച്ചിട്ടില്ല എന്നാണ് അർത്ഥം. നമുക്ക് ആരിൽ നിന്നും ക്ഷമ കിട്ടിയിട്ടില്ലെന്നും.
ക്ഷമിക്കാൻ ഏറ്റവും എളുപ്പം മറക്കുകയാണ്. മറക്കാതിരിക്കുന്നതുകൊണ്ടാണ് ഓർമ്മിക്കുന്നത്.

ഓർമ്മിക്കുന്നതുകൊണ്ടാണ്  മറക്കാത്തത്. മറക്കാത്തതുകൊണ്ടാണ് ക്ഷമിക്കാത്തതും.
ക്ഷമിക്കുമ്പോൾ  നാം കഴിവുകെട്ടവരായിപോയോ എന്നാണ് നമ്മുടെ ധാരണ. തീർച്ചയായും അല്ല. ക്ഷമിക്കുന്നതിന് അസാമാന്യമായ ധൈര്യം വേണം; മനസ്സിന് വലുപ്പവും. ക്ഷമിക്കുന്നവനാണ് ഈ ലോകത്തിൽ ഏറ്റവും വലിയവൻ.

പക്ഷേ പറയുംപോൽ നിസ്സാരമല്ല ഇവയൊന്നും. പറഞ്ഞുവല്ലോ, ക്ഷമിക്കാനും മറക്കാനും മനസ്സിന് കുറച്ചൂകൂടി ധൈര്യംവേണം.  സ്നേഹം വേണം. അതിനെല്ലാം അപ്പുറം ശ്രമവും.

വേദനിപ്പിച്ചവയിൽ നിന്ന്പുറത്തുകടക്കാം. ദ്രോഹിച്ചവരോട് ക്ഷമിക്കാം. അതുവഴി എനിക്ക് തന്നെയാണ് നേട്ടം ഉണ്ടാകുന്നതെന്ന് മറക്കാതിരിക്കുകയും ചെയ്യാം.

ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന...