വിഷാദമോ…അമിത ജോലി ഭാരം കാരണമായേക്കാം…

Share post:

സ്ത്രീകളിലെ വിഷാദത്തിന് അമിതമായ ജോലി ഭാരവും കാരണമായിത്തീര്‍ന്നേക്കാമെന്ന് പുതിയ പഠനങ്ങള്‍. ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകളില്‍ വിഷാദം കണ്ടുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിഗമനം. ജേര്‍ണല്‍ ഓഫ് എപ്പിഡിമിയോളജി ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമിതമായ ജോലിഭാരവും സമ്മര്‍ദ്ദങ്ങളും പുരുഷന്മാരെയും ബാധിക്കാറുണ്ടെങ്കിലും അത് സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് വര്‍ക്കിംങ് അവേഴ്‌സായി ആഴ്ചയില്‍ നിശ്ചയിച്ചിരിക്കുന്നത് 35 മുതല്‍ 40 വരെ മണിക്കൂറുകളാണ്. 41 മുതല്‍ 55 വരെയുള്ള മണിക്കൂറുകള്‍ നീണ്ട ജോലി മണിക്കൂറായി നിജപെടുത്തിയിരിക്കുന്നത്. 55  മണിക്കൂറില്‍ കൂടുതലുള്ള ജോലിയാണ് സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാക്കുന്നത്. പ്രായം, ജീവിതാവസ്ഥ, പേരന്റ്ഹുഡ്,ജോലിയിലുള്ള സംതൃപ്തി എന്നിവയെല്ലാം വിഷാദത്തിന് കാരണമാകാറുണ്ട്. വിവാഹിതരായ സ്ത്രീകള്‍ ഉദ്യോഗസ്ഥര്‍ കൂടിയാകുമ്പോള്‍ അവര്‍ക്ക് ഓഫീസിലെയും വീട്ടിലെയും ജോലികള്‍ അവരെ സമ്മര്‍ദ്ദത്തിലാകുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നതുപോലെ സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ കാണിക്കുന്ന അവഗണനയും കൃത്യമായി ഭക്ഷണശീലങ്ങള്‍ പിന്തുടരാത്തതും അവരുടെ മാനസികനിലയെയും അപകടത്തിലാക്കുന്നുണ്ട്.

Related articles

മതി, ഇനി പിരിയാം

ഇരുപതും ഇരുപത്തിയഞ്ചും വർഷം പിന്നിട്ടതിനു ശേഷം സ്ത്രീകൾ ഭർത്താവിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നു എന്ന് കേൾക്കുമ്പോൾ നാം അമ്പരക്കാറുണ്ട്. എന്താണ് അവർക്കിടയിൽ സംഭവിച്ചത്,...

‘സിൽക്കി മോം’ ആണോ?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മാതൃത്വശൈലിയാണ് 'സിൽക്കി മോം'. എന്താണ് സിൽക്കി മോം? കുട്ടികളെ വളർത്തുമ്പോൾ കർശനമായ നിയന്ത്രണവും പൂർണ്ണ...

ആർത്തവവിരാമം: സ്‌ട്രെങ്ത് ട്രെയിനിങ് അത്യാവശ്യം

ആർത്തവ വിരാമം അഥവാ മെനോപ്പോസ് എത്തിയാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ മുമ്പത്തെക്കാൾ കൂടുതലായി സ്ത്രീകൾ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹോർമോൺ നിലകളിൽ മാറ്റംവരുന്നതോടെ...

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ നല്ല അമ്മയാകാൻ ബോധപൂർവ്വം ചില ശ്രമങ്ങളൊക്കെ നടന്നാൽ അതിൽ വിജയിക്കുകയും ചെയ്യും....

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ  എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.  ഈ അവസ്ഥയെ മൂന്നുതരത്തിലാണ് മനശ്ശാസ്ത്ര ജ്ഞർ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഒരു നല്ല ഭാര്യക്ക് തീർച്ചയായും ചില നല്ല ഗുണങ്ങളുണ്ടാവും. ആ നല്ല...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന അവസ്ഥയാണ്. അതുപോലെ നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത് മുമ്പ് എന്നത്തെക്കാളുമേറെ വെല്ലുവിളികൾ...