നൃത്തം കല മാത്രമല്ല ആരോഗ്യം കൂടിയാണ്

Share post:

നര്‍ത്തകരുടെ രൂപസൗന്ദര്യവും ആരോഗ്യവും ശ്രദധിച്ചിട്ടില്ലേ. പ്രായം ചെന്നാലും ചെറുപ്പം സൂക്ഷിക്കുന്ന ഉടല്‍. ദുര്‍മേദസു അവരെ പിടികൂടിയിട്ടുമില്ല. എന്തുകൊണ്ടാണ് സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി നര്‍ത്തകര്‍ ആരോഗ്യമുളളവരും സൗന്ദര്യമുള്ളവരുമായി കാണപ്പെടുന്നു എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ഒന്നേയുള്ളൂ. നൃത്തം ഒരു കലാരൂപം മാത്രമല്ല വ്യായാമം കൂടിയാണ്.
ശരീരം, മനസ്സ്, ആത്മാവ് എന്നിങ്ങനെ മൂന്നു തലങ്ങളില്‍ ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യാന്‍ ഡാന്‍സിന് കഴിവുണ്ട്. ചില വ്യായാമങ്ങള്‍ ഏതെങ്കിലും ഒരുപ്രത്യേക ശരീരഭാഗത്തിനോ ചിലപ്രത്യേക വശങ്ങളിലേക്കോ മാത്രമായിട്ടുള്ളതാണെങ്കില്‍ നൃത്തം എല്ലാവശങ്ങളിലേക്കും കൂടിയുള്ള ചലനവും വ്യായാമവുമാണ് നല്കുന്നത്. തന്മൂലം തീരെ ചെറിയ പേശികള്‍ക്കു പോലും വ്യായാമം ലഭിക്കാന്‍ ഇതുവഴി ഇടയാകുന്നു. 

വളരെയേറെ ഊര്‍ജ്ജം ആവശ്യമുള്ള വ്യായാമമാണ് നൃത്തം. ശരീരത്തിലെ എല്ലുകള്‍, പേശികള്‍, സന്ധികള്‍ എന്നിവയെ സംരക്ഷിച്ച് ബലപ്പെടുത്തുവാന്‍ ഡാന്‍സിന് കഴിവുണ്ട്. അതുകൊണ്ടാണ് പ്രായം ചെന്നിട്ടും ശരീരത്തിന്റെ രൂപഘടനയില്‍ നര്‍ത്തകര്‍ക്ക് മാറ്റം സംഭവിക്കാത്തതും  അവര്‍ക്ക് സൗന്ദര്യം നിലനിര്‍ത്താന്‍ കഴിയുന്നതും.

30 മിനിറ്റ് ഡാന്‍സ് ചെയ്താല്‍ 150 കലോറിയോളം കൊഴുപ്പ് കളയാന്‍ കഴിയും.  ഇങ്ങനെയാണ്  നര്‍ത്തകര്‍ക്ക് ശരീരഭാരം വര്‍ദ്ധിക്കാതെയിരിക്കുന്നത്.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പേശികളുടെ ശേഷി വര്‍ദ്ധിപ്പിക്കാനും ഡാന്‍സിന് കഴിവുണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ വിവിധപ്രായക്കാര്‍ക്കു നൃത്തം ഏറെ പ്രയോജനപ്പെടുന്നുണ്ട്.

പ്രായമായവരിലെ ഓര്‍മ്മക്കുറവിനെ ഡാന്‍സിലൂടെ പ്രതിരോധിക്കാന്‍ കഴിയുമത്രെ. തലച്ചോറിലെ ഘടകങ്ങളെ ബന്ധിപ്പിക്കുന്ന  വൈറ്റ് മാറ്റര്‍ എന്ന ടിഷ്യൂ പ്രായമേറുംതോറും ദുര്‍ബലമാകുന്ന സ്ഥിതിവിശേഷമുണ്ട്.പക്ഷേ ഡാന്‍സ് ചെയ്യുന്നവരില്‍ ഇത് സാധാരണയിലും കുറഞ്ഞ തോതിലാണ് സംഭവിക്കുന്നത്. അങ്ങനെ അവര്‍ക്ക് ഓര്‍മ്മക്കുറവിനെ മറികടക്കാന്‍ സാധിക്കുന്നു.
ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ടെന്‍ഷന്‍ കുറയ്ക്കാനും ഡാന്‍സിന് കഴിവുണ്ട്. 

അതുകൊണ്ട് ഒരു കലാരൂപം മാത്രമായി നൃത്തരൂപങ്ങളെ കാണാതെ അവയ്ക്ക് പിന്നിലുള്ള ആരോഗ്യപരമായ നന്മകളെകൂടി കാണാന്‍ ശ്രമിക്കുക, മത്സരവേദികളിലെ സമ്മാനങ്ങള്‍ ലക്ഷ്യമാക്കാതെ ചെറുപ്രായം മുതല്‌ക്കേ കുട്ടികളെ നൃത്തം പരിശീലിപ്പിക്കുക. മുതിര്‍ന്ന പ്രായത്തിലും ഡാന്‍സ് പരിശീലനം നേടാന്‍ ശ്രമിക്കുക. അതുവഴി നമുക്ക് സ്വന്തമാക്കാന്‍ കഴിയുന്നത്ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യവും സന്തോഷവുമാണ്.

Related articles

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...