വീഴാന്‍ പോകുന്നതുപോലെ തോന്നുന്നുണ്ടോ സൂക്ഷിക്കണേ

Share post:

വീഴാന്‍ പോകുന്നതുപോലെയുള്ള തോന്നല്‍, തല കറക്കം ഇതൊക്കെ അനുഭവപ്പെടുന്നുണ്ടോ. എങ്കില്‍ സൂക്ഷിക്കണം പ്രഷര്‍ കുറയുന്നതാവാം ഇതിന് കാരണം പ്രഷര്‍ കുറഞ്ഞാല്‍ തലയിലേക്ക് മാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കും രക്തമൊഴുക്കു കുറയും. അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തയും വൃക്കയുടെയുമൊക്കെ തകരാറുകള്‍ക്ക് കാരണമാകും.

സ്‌ട്രോക്കിനും ഇത് വഴിതെളിക്കും. അതുകൊണ്ട് പ്രഷര്‍ അവഗണിക്കാവുന്ന രോഗലക്ഷണമല്ല. രക്തസമ്മര്‍ദ്ദം കൂടുന്നതിനെ ഗൗരവത്തില്‍ എടുക്കാറുണ്ടെങ്കിലും കുറയുന്നതിന് അത്ര തന്നെ പ്രാധാന്യം കൊടുത്തുകാണാറില്ല. രക്തത്തിന്റെ അളവു കുറയുമ്പോഴും ശരീരത്തില്‍ നിന്ന് രക്തസ്രാവമുണ്ടായാലും രക്തം പുറത്തുപോകുന്ന രോഗങ്ങള്‍ ഉണ്ടാകുമ്പോഴും തലകറക്കമോ വീഴാന്‍ പോകുന്നതുപോലെയുള്ള തോന്നലോ ഉണ്ടാകാറുണ്ട്. അതുപോലെ വൈറസ് രോഗങ്ങള്‍ക്കും പ്രഷര്‍ കുറഞ്ഞുവരുന്നതായി കണ്ടുവരാറുണ്ട്.ഇനി രോഗമല്ലെങ്കിലും വെള്ളം കുടി കുറഞ്ഞാലും ശരീരത്തില്‍ നിന്ന് ജലാംശം കൂടുതല്‍ നഷ്ടപ്പെട്ടാലും പ്രഷര്‍ കുറയും. അതുകൊണ്ട് ഏതു കാര്യം കൊണ്ടാണ് പ്രഷര്‍ കുറയുന്നത് എന്ന കാര്യം നിര്‍ണ്ണയം ചെയ്യപ്പെടുന്നത് അത്യാവശ്യമാണ്. ഉപ്പു കൂടുതലുപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, മദ്യം ഒഴിവാക്കുക, പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുക തുടങ്ങിയവയാണ് പൊതുവെ പ്രഷര്‍ കുറയാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളായി നിര്‍ദ്ദേശിക്കപ്പെടുന്നത്.

Related articles

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...