കോവിഡിന് ശേഷം?

Share post:

കോവിഡ് വന്നുപോയി, ഇനി സമാധാനമായി എന്ന് ആശ്വസിച്ചിരിക്കുകയാണോ? അത്തരം ആശ്വാസത്തിന് വലിയ പ്രസക്തിയില്ലെന്നാണ് പഠനങ്ങൾ. കാരണം കോവിഡ് 19 ബാധിച്ചവരിൽ ഗുരുതരമായ ആരോഗ്യമാനസിക പ്രശ്നങ്ങൾ കാണപ്പെടുന്നതായിട്ടാണ് പഠനം. വാഷിംങ്ടൺ കേന്ദ്രമായുള്ള മയോ ക്ലിനിക്ക് ആണ് ഈ വിവരം പുറത്തുവിട്ടത്. പഠനം നടത്തിയ 80 ശതമാനം പേർക്കും കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നു. കൂടാതെ കടുത്ത മാനസിക പിരിമുറുക്കത്തിനും അവർ ഇരകളാകുന്നുണ്ട്. കോവിഡ് മുക്തമായാലും രോഗികൾക്ക് കൂടുതൽ ശ്രദ്ധയും വിശ്രമവും പരിചരണവും നല്കേണ്ടിയിരിക്കുന്നു എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.


അതുപോലെ കോവിഡ് രോഗമുക്തി നേടിയ അമ്പതുശതമാനം പേർക്കും ഹൃദ്രോഗമുണ്ടാകുന്നുണ്ടെന്നും ഓക്സ്ഫോഡ് ജേണൽ നടത്തിയ പഠനം പറയുന്നു. മാസങ്ങൾക്ക് ശേഷമാണ് പലരിലും ഹൃദ്രോഗ ലക്ഷണങ്ങൾ കാണപ്പെടുന്നത്. കോവിഡ് വൈറസ് ശരീരത്തിലുണ്ടാക്കുന്ന അണുബാധ ഹൃദയപേശികളെ ദുർബലമാക്കുകയും ഹൃദയതാളം തെറ്റിക്കുകയും രക്തം കട്ടപിടിക്കാൻ ഇടയാക്കുകയും ചെയ്യുന്നുവത്രെ. കൂടാതെ വൈറസ് ഹൃദയത്തിലെ മയോകാർഡിയം ടിഷ്യുവിലുള്ള എസിഇ2 റിസപ്റ്ററുകളുമായി നേരിട്ട് ബന്ധപ്പെട്ടും നാശമുണ്ടാക്കുന്നു.


ശ്വാസംമുട്ടൽ, ക്ഷീണം, മുട്ടുകളിലും പാദത്തിലും കാലുകളിലും ഉള്ള നീർക്കെട്ട്, താളംതെറ്റിയ ഹൃദയമിടിപ്പ്, വ്യായാമം ചെയ്യാനുള്ള കഴിവില്ലായ്മ, തുടർച്ചയായ ചുമ, വിശപ്പില്ലായ്മ തുടങ്ങിയവയും പ്രത്യക്ഷപ്പെട്ടാൽ എത്രയും പെട്ടെന്ന് തന്നെ വിദഗ്ദ ചികിത്സ തേടേണ്ടതുണ്ടെന്നും പഠനം പറയുന്നു. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുടെ സൂചനകളായിരിക്കാമത്രെ ഇത്.


പ്രമേഹം, ബി.പി എന്നിവയുള്ളവരിൽ കോവിഡ് എളുപ്പത്തിൽ പിടികൂടാനുളള സാധ്യതയുണ്ടെന്ന് ഇസ്രയേലിൽ നിന്നുള്ള പഠനം വ്യക്തമാക്കുന്നു. അമിതവണ്ണമുള്ളവരും കരുതലോടെ ജീവിക്കേണ്ടതിന്റെ ആവശ്യകതയും ഈ പഠനം ഓർമ്മിപ്പിക്കുന്നുണ്ട്.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...