നടത്തം പിന്നിലേക്കും…

Share post:


നടത്തത്തിന്റെ  ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു, ശരീരഭാരം കുറയ്ക്കുന്നു, ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു എന്നിങ്ങനെ എത്രയോ ഗുണങ്ങൾ നടത്തവുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കിയിരിക്കുന്നു. നടത്തമെന്ന് പറയുമ്പോൾ സ്വാഭാവികമായും മുന്നോട്ടുനടക്കുന്നതിനെക്കുറിച്ച് മാത്രമാണ് നാം ഉദ്ദേശിക്കുന്നതും. എന്നാൽ  മുന്നിലേക്ക് മാത്രമല്ല പിന്നിലേക്കും നടക്കാം. വി്ഡ്ഢിത്തമായോ തമാശയായോ ഇത് തോന്നാമെങ്കിലും സംഗതി ഗൗരവതരം തന്നെയാണ്. പിന്നിലേക്കുള്ള നടത്തം വഴി ഒരുപാട് ഗുണങ്ങൾ ശരീരത്തിനും മനസ്സിനും ഒന്നുപോലെ ലഭിക്കുന്നുണ്ട്.

എന്തൊക്കെയാണ് ഗുണങ്ങൾ എന്ന് നോക്കാം. ആദ്യം മാനസികമായി ലഭിക്കുന്ന ഗുണങ്ങൾ പരിശോധിക്കാം.
ശരീരത്തെക്കുറിച്ച് കൂടുതൽ അവബോധമുണ്ടാകുന്നതിനാൽ ഏകാഗ്രത വർദ്ധിക്കുന്നു.
സുരക്ഷിതലാവണങ്ങളിൽ നിന്ന് പുറത്തുവന്ന് ചുവടുകൾ വയ്ക്കാൻ പ്രചോദനം നല്കുന്നു, മനസ്സിന് ശക്തി കൂടുതലാകുന്നു.

ചിന്താശേഷിക്ക് മൂർച്ച കൂടുതലാകുന്നു.
മൊത്തത്തിലുള്ള മൂഡ് മെച്ചപ്പെടുത്തുന്നു.

സ്ഥിരമായി ചെയ്യുന്ന വർക്കൗട്ടുകളിൽ നിന്ന് മോചനം ലഭിച്ച് പുതിയൊരു ഉന്മേഷം മനസ്സിനുണ്ടാകുന്നു.

ശാരീരികനേട്ടങ്ങൾ

സാധാരണ മുന്നോട്ടാണല്ലോ നടക്കുന്നത്. എന്നാൽ പിന്നിലേക്ക് നടക്കുന്നതുവഴി കാലുകളുടെ പിൻഭാഗത്ത് അധികം ഉപയോഗിക്കാത്ത പേശികൾക്ക് ചലന ശേഷി കൂടുതൽ ലഭിക്കുകയും കാലുകൾ ശക്തിയാർജ്ജിക്കുകയും ചെയ്യുന്നു.

കാൽമുട്ടുവേദനയോ പരിക്കോ സംഭവിച്ചവർക്ക് കാൽമുട്ടിന് വലിയ സമ്മർദ്ദം വേണ്ടിവരുന്നില്ല. തൽഫലമായി മുട്ടുവേദനയ്ക്ക് കുറവ് അനുഭവപ്പെടുന്നു.

നടുവേദനയ്ക്ക് പരിഹാരമായും ഇത് നിർദ്ദേശിക്കപ്പെടുന്നുണ്ട്,
ശരീരഭാരം കുറയ്ക്കുന്നു
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

ചുരുക്കത്തിൽ പിൻനടത്തം ബാലൻസ് മെച്ചപ്പെടുത്താൻ സഹായിക്കുകയും സന്തോഷകരമായ ഹോർമോണുകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. പതിനഞ്ച് മിനിറ്റെങ്കിലും റിവേഴ്സ് വാക്കിംങ് വേണമെന്നാണ് പറയുന്നത്.  ഗുണകരമാണെന്ന് കരുതി അപകടസാധ്യത ഇല്ലെന്നും പറയാനാവില്ല. അതുകൊണ്ട്  പിൻനടത്തത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തെക്കുറിച്ചു കൃത്യമായ അറിവുണ്ടായിരിക്കണം. വീടിനകമാണ് ഇതിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ നടക്കുന്ന ഭാഗത്ത് തട്ടിവീഴാൻ ഇടയാകുന്ന സാധനസാമഗ്രികൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തണം, പൊതുവഴിയിലാണെങ്കിൽ കുഴികൾ പോലെയുളള അപകടസാധ്യതകളെക്കുറിച്ചും അവബോധമുണ്ടായിരിക്കണം.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...