യുദ്ധം നല്ലതാണ് !

Share post:

തുല്യരായ രണ്ടുവ്യക്തികൾ തമ്മിൽ കൊമ്പുകോർക്കുന്നത് അത്ര സാധാരണമല്ല. കീഴടക്കാൻ എളുപ്പം ദുർബലരായ വ്യക്തികളെയാണ് എന്ന തിരിച്ചറിവുകൊണ്ട് ഏറ്റുമുട്ടലുകൾ പലപ്പോഴും നടക്കുന്നത് അത്തരക്കാരോടായിരിക്കും. വ്യക്തികൾ മുതൽ രാജ്യങ്ങൾ വരെയുള്ള പോരാട്ടങ്ങളിൽ പൊതുവെ കണ്ടുവരുന്നത് അതാണ്.  ഇതിനിടയിൽ ജീവഹാനിയുൾപ്പടെ പല നഷ്ടങ്ങളും ഉണ്ടാകുന്നത് ഇതിന്റെയൊന്നും ഭാഗമായി നില്ക്കാത്തതും എന്നാൽ ഇടയിൽ പെട്ടുപോയതുമായ  ജീവിതങ്ങൾക്കാണ്. കൊല്ലപ്പെടാനും കൊന്നുവീഴ്ത്താനുമായി പറഞ്ഞയയ്ക്കപ്പെടുന്നത് അവരെയാണ്. യുദ്ധങ്ങൾക്ക് ആഹ്വാനം മുഴക്കിയവർ ഒരു പോറൽപോലുമേല്ക്കാതെ ദന്തഗോപുരവാസിയായി തുടരുമ്പോൾ അവരുടെ പിണിയാളുകൾ കൊന്നും കൊലവിളിച്ചും കൊല്ലപ്പെട്ടും ഭൂമിയിലെ ശവപ്പറമ്പിന്റെ ഉടമകളാകുന്നു. 

 ഒരു യുദ്ധമുഖത്തുകൂടിയാണ് നാം കടന്നുപോകുന്നത്. യുക്രെയ്ന്റെ നിലവിളികൾ നമ്മുടെ നാട്ടിലെ കൊച്ചുകുട്ടിയുടെ പോലും കാതുകളിലെത്തുന്നുണ്ട്.  എന്നിട്ടും കേൾക്കേണ്ടവർ പലരും അത് കേൾക്കുന്നില്ല. ഓരോ യുദ്ധങ്ങൾക്കു പിന്നിലും ചില സാമ്പത്തികവശം കൂടിയുണ്ടെന്നാണ് പറഞ്ഞുകേൾക്കുന്നത്. ആയുധവ്യാപാരികളുടെയും ആയുധ നിർമ്മാതാക്കളുടെയും കച്ചവടമാണ് അത്. മനുഷ്യജീവനെക്കാൾ, സമാധാനത്തെക്കാൾ, കൊലപാതകവും യുദ്ധവും പണവുമാണ് വലുത് എന്ന് തെറ്റിദ്ധരിക്കുമ്പോൾ യുദ്ധങ്ങൾക്ക് അവസാനമല്ല ആവർത്തനം മാത്രമാണ് സംഭവിക്കുന്നത്.

യുദ്ധം കൊണ്ട് ഈ ലോകത്തിൽ ഒരു ലാഭവും ഉണ്ടാകുന്നില്ല, നേട്ടവും ഉണ്ടാകുന്നില്ല. ഇനി ഏതെങ്കിലും ലാഭം മുകളിൽ പറഞ്ഞ വിഭാഗത്തിൽപെട്ട ആർക്കെങ്കിലും ഉണ്ടാകുന്നുണ്ടെങ്കിൽത്തന്നെ അത് യുദ്ധം മൂലം വരുത്തിവയ്ക്കുന്ന നഷ്ടങ്ങളെക്കാൾ വളരെ കുറവായിരിക്കും. 

ചിലർക്ക് യുദ്ധത്തോടാണ് പ്രിയം, സമാധാനത്തോടല്ല. കുടുംബത്തിനുള്ളിൽ തന്നെ സമാധാനഭഞ്ജകരായി എത്രയോ പേരാണുള്ളത്! ഒന്നു കണ്ണടച്ചാൽ,  വിട്ടുകൊടുത്താൽ പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങൾപോലും വഷളാക്കി മാറ്റി അകന്നുപോകുന്നവർ നമ്മുടെ ചുറ്റിനുമുണ്ട്. യുദ്ധദാഹികളാണ് അവർ. ചെറിയ ചെറിയ ഒറ്റപ്പെട്ട യുദ്ധങ്ങളാണ് പിന്നീട് വലിയ  സംഘംചേർന്ന യുദ്ധങ്ങളായി മാറുന്നത്.

 ഇനി മറ്റൊരു യുദ്ധവുമുണ്ട്. അത് അവനവനോട് തന്നെയുള്ള യുദ്ധമാണ്. അവനവനിൽത്തന്നെയുള്ള നെഗറ്റീവ് ശക്തികളെ കീഴ്പ്പെടുത്താൻ വേണ്ടിയുള്ള, കുറെക്കൂടി സംസ്‌കരിക്കപ്പെടാൻ വേണ്ടിയുള്ള യുദ്ധങ്ങൾ. അത്തരം യുദ്ധങ്ങൾ തുടരുക.അത് നല്ലതുമാണ്.കാരണം അത്തരം യുദ്ധങ്ങൾ നമ്മെ മികച്ചവരാക്കി മാറ്റും. അതുകൊണ്ട് നമുക്ക് യുദ്ധം ചെയ്യാം, മറ്റുള്ളവരോടല്ല, അവനവനോട് തന്നെ.

ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന...