നന്നായിട്ടുറങ്ങണോ, ഇതാ വഴിയുണ്ട്

Share post:

ഉറക്കക്കുറവ് മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തിയാണോ നിങ്ങൾ. വിഷമിക്കണ്ട പരിഹാരമുണ്ട്.നന്നായിട്ടുറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടെന്ന് തോന്നുന്നില്ല. സ്വസ്ഥമായി ഒന്നുറങ്ങിയെണീറ്റാൽ തന്നെ മനസ്സിനും ശരീരത്തിനും എന്തൊരു ഉന്മേഷമാണ്.  ഉറക്കം സുഖകരമാകാൻ കിടക്കാൻ പോകുന്നതിന് മുമ്പ് ഒഴിവാക്കേണ്ടതും ഉപയോഗിക്കേണ്ടതുമായ ചില ഭക്ഷണപദാർത്ഥങ്ങളുണ്ട് എന്നാണ് ചില ഡയറ്റീഷ്യന്മാർ അഭിപ്രായപ്പെടുന്നത്. ഉറക്കത്തിന് ഏറെ സഹായകമാണ് ഏത്തപ്പഴം. പൊട്ടാസ്യവും മാഗ്‌നീഷ്യവും അടങ്ങിയ ഏത്തപ്പഴത്തിൽ വലിയ തോതിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് ഇതിലെ കാർബോഹൈഡ്രേറ്റ്സ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. കിടക്കാൻ പോകുന്നതിന് അറുപത് മിനിറ്റ് മുമ്പ് ഏത്തപ്പഴം കഴിക്കുന്നത് ഉറക്കം സുഖകരമാക്കാൻ സഹായിക്കും എന്നാണ് വിദഗദരുടെ അഭിപ്രായം. ഉറങ്ങാൻ പോകുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് നല്ലതാണ് എന്നത് പരക്കെ എല്ലാവർക്കും അറിവുള്ളകാര്യമാണ്. പാലിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ ശരീരത്തിന്റെ സ്വച്ഛതയെ സഹായിക്കുകയും അത് ഉറക്കത്തിന് കാരണമാകുകയും ചെയ്യുന്നു. ഉറക്കത്തിന് സഹായമായ മെലാടോണിൻ ഹോർമോൺ ഉല്പാദിക്കാൻ കഴിവുണ്ട് നട്സിന്. അതുകൊണ്ട് കിടക്കാൻപോകുന്നതിന് മുമ്പ് നട്സ് കഴിക്കുന്നതും സുഖനിദ്ര ക്ഷണിച്ചുവരുത്തും.

ഡാർക്ക് ചോക്ലേറ്റ്, ഐസ്‌ക്രീം, ഉപ്പുകൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഉറങ്ങാൻ പോകുന്നതിന് മുമ്പ് കഴിക്കാതിരിക്കാനും ശ്രദ്ധി ക്കണം.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...