കണ്ണാടി  നോക്കുന്നത് എന്തിന് 

Share post:

അടുത്തയിടെ ഒരു ഹെല്‍ത്ത് ക്ലബില്‍ പോകാനിടയായി. അപ്പോള്‍ അവിടെ ഫല്‍ക്‌സില്‍ എഴുതി വച്ചിരിക്കുന്ന ഒരു വാചകം വളരെ ശ്രദ്ധേയമായി തോന്നി.

കണ്ണാടിയാണ് നിങ്ങളുടെ ശത്രുവെന്നും അതുതന്നെയാണ് നി്ങ്ങളുടെ വെല്ലുവിളിയെന്നും അര്‍ത്ഥംവരുന്നതായിരുന്നു ആ വാചകം.

ശരിയാണ് മെല്ലിച്ചുണങ്ങിയ ഒരു ചെറുപ്പക്കാരന്‍ ഹെല്‍ത്ത് ക്ലബിലെ കണ്ണാടിക്ക് മുമ്പില്‍ വര്‍ക്കൗട്ടിനായി നില്ക്കുമ്പോള്‍ അവന്‍ തിരിച്ചറിയുന്നുണ്ട് ഇതാ, ഇതാണ് ഞാന്‍.. എനിക്ക്  അത്ര കരുത്തില്ല.. കൂടുതല്‍ കരുത്തനാകാന്‍ ഞാന്‍ കൂടുതല്‍ പ്രയത്‌നിക്കേണ്ടിയിരിക്കുന്നു.  അവന്റെ വെല്ലുവിളിയും തിരിച്ചറിവും ഇവിടെ നിന്ന് ആരംഭിക്കുന്നു.

കണ്ണാടി കാണ്മോളവും തന്നുടെ രൂപമാണ് ഏറ്റവും നല്ലതെന്ന് നമ്മുടെ എഴുത്തച്ഛന്‍ എഴുതിയിട്ടുള്ളതും ഓര്‍മ്മവരുന്നു. കണ്ണാടി പല തിരിച്ചറിവുകളും നമുക്ക് തരുന്നുണ്ട് ഒന്നാമത് അത് നമ്മെക്കുറിച്ച് ശരിക്കുള്ള അവബോധം നല്കുന്നുണ്ട്. നമ്മുടെ കുറവുകള്‍.. പരിമിതികള്‍…നമ്മുടെ സൗന്ദര്യം. രണ്ടാമത് അത് നമ്മുടെ പ്രവൃത്തികളെന്താണോ അതേപടി പ്രതിഫലിപ്പിക്കുന്നു. കണ്ണാടിയില്‍ നോക്കി ചിരിക്കുമ്പോള്‍ കണ്ണാടി നമ്മെ നോക്കി ചിരിക്കുന്നു.. കരയുമ്പോള്‍ കണ്ണാടിയും കൂടെ കരയും. മുഷ്ടിചുരുട്ടുമ്പോള്‍ കണ്ണാടിയും നമ്മെ നോക്കി മുഷ്ടിചുരുട്ടും.

ഇടയ്‌ക്കെങ്കിലും സൗന്ദര്യാസ്വാദനത്തിന് അപ്പുറമായി കണ്ണാടിക്ക് മുമ്പില്‍ ഇത്തിരി നേരം നില്ക്കുന്നത് നല്ലതാണ്. അത് ധ്യാനിക്കാനും തിരുത്താനുമുള്ള ചില ചിന്തകളൊക്കെ നമുക്ക് നല്കുന്നുണ്ട്.

കണ്ണാടിയില്‍ നോക്കിനിന്ന ഒരു നാളിലല്ലേ  നാം  മുടിയിഴകളില്‍ ആദ്യമായി വെള്ള കണ്ടെത്തിയത്? കണ്‍ചുവടിന് താഴെ കറുപ്പ് കണ്ടത്.. കവിള്‍ഒട്ടിയതും നിറം മങ്ങിയതും മനസ്സിലാക്കിയത്? ശാരീരികമായ ഇത്തരം വ്യതിയാനങ്ങള്‍ക്ക് അപ്പുറം മനസ്സിന്റെ അവസ്ഥയെ, സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിയാന്‍ സാധിക്കുമ്പോഴേ കണ്ണാടി ഒരു ധ്യാനമാകുകയുള്ളൂ.

നമ്മില്‍ ഭൂരിപക്ഷവും കരുതുന്നത് മറ്റെയാളാണ് നമ്മുടെ പ്രതിയോഗിയെന്നും അയാളെയാണ് നമ്മള്‍ തോല്പിക്കേണ്ടതെന്നുമാണ്. സത്യത്തില്‍ നാം ത്‌ന്നെയാണ് നമ്മുടെ പ്രതിയോഗി..എനിക്ക് തോല്പിക്കാനുള്ളത്, എനിക്ക് കീഴടക്കാനുള്ളത് എന്നെയാണ്. എന്റെ കുറവുകളെ. എന്റെ പരിമിതികളെ.. എന്റെ ന്യൂനതകളെ.. എനിക്കുള്ള  വെല്ലുവിളിയാകട്ടെ ഞാന്‍ അതിനെ എത്രത്തോളം കീഴ്‌പ്പെടുത്തുന്നുണ്ട് എന്നും.
നിനക്ക് ഒന്നും ആകാന്‍ കഴിയുന്നില്ലെങ്കിലും  നീ ഒരിടത്തും ഒന്നും ആകുന്നില്ലെങ്കിലും നിനക്ക് മുമ്പില്‍ നിന്നെ പ്രതിബിംബിക്കുന്ന ഒരു കണ്ണാടി ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.. നീ മറ്റെന്തോ ആണെന്ന് കരുതുന്നു..പെരുമാറുന്നു.

മറ്റുള്ളവരെ തിരുത്താനും അവര്‍ക്കെതിരെ ആക്രോശിക്കാനും കച്ചകെട്ടിയിറങ്ങുന്നവര്‍ക്കും കണ്ണാടി ഒരു പ്രചോദനം തന്നെ.. സ്വയം തിരുത്തിയിട്ട് മതി  നാം മറ്റുള്ളവരെ തിരുത്താന്‍. നോക്കിനോക്കി നില്ക്കുമ്പോള്‍ എത്രയോ കുറവുകളാണ് നമുക്ക്.. നമ്മുടെ പ്രവൃത്തികള്‍ തെല്ലും ആശാസ്യമല്ലാതാകുമ്പോഴാണ് അതിന്റെ ഒരംശം പോലുമില്ലാത്തവരുടെ കുറവുകള്‍ക്ക്  നേരെ നാം ആക്രോശിക്കുന്നത്. അവരെ കുറ്റവാളിയായി വിധിക്കുന്നത്.

കണ്ണാടിയാവുക. അതാണ് മുഖ്യം..സ്വയം പ്രതിബിംബിക്കുന്ന കണ്ണാടി.. ആത്മരതിയുടെ ഭാഗമൊന്നുമല്ല അത്. തിരുത്തലിന്റെ ഭാഗമാണ് , തിരിച്ചറിവിന്റെയും.

 കണ്ണാടിയുടെ ഈ പ്രാധാന്യം  മനസ്സിലാക്കി തിരുത്താനും സ്വയം വെല്ലുവിളിക്കാനും നമുക്ക് കഴിഞ്ഞിരുന്നുവെങ്കില്‍..

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...