പുഞ്ചിരികൾ വാടാതിരിക്കട്ടെ

Share post:

സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ മാസങ്ങളാണ് കടന്നുപോയിരിക്കുന്നത്.  ഇതുപോലൊരു അസ്വാതന്ത്ര്യം ഇതിനു മുമ്പ് ഒരിക്കൽ പോലും നാം അറിഞ്ഞിട്ടുണ്ടായിരുന്നില്ല.  കൂടിച്ചേരലുകളില്ലാതെ, പുറത്തേയ്ക്ക് ധൈര്യമായി ഇറങ്ങാൻ കഴിയാതെ, മാസ്‌ക്കുകളും സാനിറ്റൈസറുകളും സാമൂഹിക അകലങ്ങളുമായി നാം നമ്മോട് തന്നെ അകന്നുകഴിയുകയാണ്. മറ്റെയാളെ നാം സംശയദൃഷ്ടിയോടെയാണ് നോക്കുന്നതും. ഇങ്ങനെ എത്ര നാൾ? അറിയില്ല.

 കൊറോണ നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി. കൊറോണ നമ്മുടെ സന്തോഷം അപഹരിച്ചു. കൊറോണ നമ്മുടെ സമാധാനം നഷ്ടമാക്കി. ലോകം ഒന്നടങ്കം ഇതുപോലെ നിഷ്‌ക്രിയമായ ഒരു ചരിത്രം മുമ്പുണ്ടായിട്ടില്ല. ലോകം മുഴുവന്റെയും മീതെ വലിയൊരു പൂട്ട് വീണിരിക്കുകയാണ്… നിശ്ചലരും നിഷ്‌ക്രിയരുമായ ഒരു ജനത. നിശ്ചലവും നിഷ്‌ക്രിയവുമായ ലോകം.  എത്രയെത്ര സ്വപ്‌നങ്ങളോടെയായിരുന്നു നാം ഈ  വർഷം ആരംഭിച്ചത്. എത്രയെത്ര പദ്ധതികളായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ, ആയുസിൽ നിന്ന് വലിയൊരു ഭാഗം കൊറോണ കവർന്നെടുത്തിരിക്കുന്നു. ഇപ്പോഴിതാ പ്രത്യേകമായി ഒന്നും നേടാതെ ഒരു വർഷം കടന്നുപോകുന്നു. എന്താണ് നാം ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്?
ജീവിതം എന്നത് ഒറ്റ വരിയിൽ  വൃത്തിയായി എഴുതാൻ കഴിയുന്ന അക്ഷരമൊന്നുമല്ല. അത് ചിലപ്പോഴെങ്കിലും വരയില്ലാതെയും എഴുതേണ്ടിവരും. അപ്പോഴും വൃത്തിയായി എഴുതുക. അപ്രതീക്ഷിതമായതു പലതും നമ്മുടെ ജീവിതത്തിലേക്ക് ഇനിയും കടന്നുവരാം. അപ്പോഴും അമ്പേ തകർന്നുപോകാതിരിക്കുക.  വളരെ അസ്വസ്ഥകരവും ആശങ്കാഭരിതവുമായ ഈ കാലത്തിലേക്കാണ് ഇത്തവണത്തെ ക്രിസ്തുമസ് കടന്നുവരുന്നത്. ക്രിസ്തുമസിനെ ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗമായി മാത്രം വിലയിരുത്താതെ അതിനെ സർവ്വമനുഷ്യരുടെയും സന്തോഷത്തിന്റെ സദ്വാർത്തയായി വേണം കാണേണ്ടത്. സമാധാനവും സന്തോഷവുമാണ് ക്രിസ്തുമസ് ആത്യന്തികമായി എല്ലാവർക്കും നല്കുന്നത്. ആ സന്തോഷത്തിനും സമാധാനത്തിനും എല്ലാ മനുഷ്യരും അവകാശപ്പെട്ടവരാണ്. ക്രിസ്തുമസ് നല്കുന്ന സമാധാനവും സന്തോഷവും നമ്മുടെ ഉള്ളിൽ നിറയട്ടെ.


 ഉള്ളിലെ വിശ്വാസവും പ്രതീക്ഷയും ആത്മധൈര്യവും ചോർത്തിക്കളയാതിരിക്കുക. പ്രതീക്ഷയുള്ളവനേ ജീവിതത്തിൽ മുന്നേറാൻ കഴിയൂ.പ്രത്യാശയുള്ളവനേ ഈ ലോകത്തെ നേരിടാൻ കഴിയൂ. സമാധാനം ഉള്ളിലുള്ളവനേ ഈ ലോകത്തെ നോക്കി പുഞ്ചിരിക്കാൻ കഴിയൂ. നമ്മുടെ പുഞ്ചിരികൾ വാടാതിരിക്കട്ടെ. നമ്മുടെ സന്തോഷങ്ങൾ ആരും കെടുത്താതിരിക്കട്ടെ. ഒപ്പത്തിന്റെ പ്രിയ വായനക്കാർക്കെല്ലാം സ്നേഹം നിറഞ്ഞ ക്രിസ്തുമസ് മംഗളങ്ങൾ.


ആദരപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന...