ഗ്രീന്‍ ടീ കഴിക്കൂ, യുവത്വം നിലനിര്‍ത്താം

Share post:

യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ പ്രായത്തെ പിടിച്ചുകെട്ടുക അത്രയെളുപ്പമല്ല. എന്നാല്‍ ഗ്രീന്‍ ടീ ഉപയോഗത്തിലൂടെ പ്രായത്തെയും രോഗത്തെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയും.  പോളി ഫിനോള്‍സ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ ഗ്രീന്‍ടീയില്‍ ധാരാളമായുണ്ട്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഇതേറെ സഹായിക്കുന്നു. ഗ്രീന്‍ ടീ ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്കുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുന്നു.ക്ഷീണം അകറ്റാനും ശരീരത്തിലെ അമിത കൊഴുപ്പ്, അമിതഭാരം, കുടവയര്‍ എന്നിവ കുറയ്ക്കുന്നതിനും ഗ്രീന്‍ ടീക്ക് കഴിവുണ്ട്. ആരോഗ്യമുള്ളകോശങ്ങള്‍ക്ക് കേടുപാടു വരുത്താതെ കാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കാനും ഗ്രീന്‍ടീ ക്ക് കഴിയുന്നുണ്ട്. അതുപോലെ കുടല്‍, പാന്‍ക്രിയാസ്, ആമാശയം, മൂത്രാശയം, ശ്വാസകോശം, സ്തനം, പ്രോസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ കാന്‍സര്‍ കുറയ്ക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രണവിധേയമാക്കുന്ന ഗ്രീന്‍ ടീ സ്‌ട്രോക്ക് സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്താ ഇന്നുമുതല്‍ ഗ്രീന്‍ ടീ ശീലമാക്കുകയല്ലേ?

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന...