ആത്മബലം എന്ന കല

Share post:

വിഖ്യാതനായ ബൗദ്ധഗുരുവാണ് തിക് നാറ്റ് ഹാൻ. ആത്മാവ് നഷ്ടമാകുന്ന നമ്മുടെ കാലത്തിന് ആത്മാവ് നല്കാനുള്ള ഒരു ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ആത്മബലം എന്ന കല എന്ന ഗ്രന്ഥത്തിലൂടെ ആത്മബലത്തിന്റെ  വിശാലമായ അർത്ഥങ്ങളാണ് അദ്ദേഹം അന്വേഷിക്കുന്നത്. സ്വന്തം ഉള്ളിലേക്ക് തിരിഞ്ഞുനോക്കാനാണ് അദ്ദേഹം വായനക്കാരനെ പ്രേരിപ്പിക്കുന്നത്. വ്യക്തികൾക്ക് തങ്ങളിലുള്ള ഏറ്റവും മികച്ച അംശങ്ങൾ ഉണർത്തിക്കൊണ്ട് തങ്ങളുടെ സ്വത്വത്തെ രൂപപ്പെടുത്താനും അങ്ങനെ ലോകത്തെ മാറ്റിയെടുക്കാനും കഴിയുമെന്നതാണ് ഗ്രന്ഥകാരന്റെ ദർശനം. ഭാവിക്കു വേണ്ടി നാം  നമ്മുടെ  വർത്തമാനകാലത്തെ ബലികഴിക്കുന്നു.

നമ്മുടെ നിത്യജീവിതത്തിന്റെ ഓരോ നിമിഷവും അഗാധമായി ജീവിക്കുന്നതിന് നമുക്ക് കഴിയുന്നില്ല എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. സ്നേഹത്തിന്റെ ബലമാണ് യഥാർത്ഥത്തിൽ ആത്മബലം. എല്ലാ ദിവസവും സ്നേഹത്തെ പരിപോഷിപ്പിക്കുക എന്നതാണ് സന്തോഷം നിലനിർത്തുന്നതിനുള്ള രഹസ്യം എന്ന് അദ്ദേഹം എടുത്തുപറയുന്നു.

വിശ്വാസം, അദ്ധ്വാനം, ബോധ ഉണർവ്, ശ്രദ്ധയുടെ കേന്ദ്രീകരണം, ഉൾക്കാഴ്ച എന്നിവയാണ് ആത്മീയമായ അഞ്ച് അധികാരശക്തികൾ. ഈ അധികാരങ്ങൾ പരിമിതികളില്ലാത്തവയാണ്. അത് ആർക്കും ദോഷമുണ്ടാക്കുന്നില്ല എന്നാണ് ഗുരുനിരീക്ഷണം. നമ്മുടെ ഉൾമുറിവുകൾക്കൊരു ശുശ്രൂഷയാണ് ഈ പുസ്തകം.

ആത്മബലം എന്ന കല
തിക് നാറ്റ് ഹാൻ
വിവ: സെനു കുര്യൻ തോമസ്
ഡി സി ബുക്സ്

Related articles

തിരികെ നടക്കുന്ന ഓർമകൾ

തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന് ഒരു മറുപേര് ആലോചിക്കേണ്ടിവന്നാൽ തീർച്ചയായും കൊടുക്കാവുന്ന പേരും അതുതന്നെയായിരിക്കും. കാരണം ഓർമകളിലേക്കുള്ള...

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി  ഇന്നും ഇന്നലെയും തുടങ്ങിയതല്ല....

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില കാര്യങ്ങൾ കുറിച്ചുവച്ച പുസ്തകം. എപ്പോഴൊക്കെയോ നമ്മുടെ ഉള്ളിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ വിചാരങ്ങൾ രേഖപ്പെടുത്തിയ...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന പുസ്തകം. സിസ്റ്റർ മരിയറ്റ് എഫ്സിസികോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്,തിരുവനന്തപുരം, വില: 100

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം. ഡോ. സി പ്രിൻസി ഫിലിപ്പ് കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ്...

അച്ഛനോർമ്മകൾ

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം,  പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന നോവൽ.വർത്തമാനകാലത്തെ പല സംഭവങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. നോവൽവിനായക് നിർമ്മൽ, വില: 120കോപ്പികൾക്ക്:...