ദുരിതാശ്വാസക്യാമ്പില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

Share post:

മഴയ്ക്ക് ശമനം വന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. ഈ അവസരത്തില്‍ ഏറ്റവും ബുദ്ധിമുട്ട് വീടു വൃത്തിയാക്കാനായിരിക്കും. ഇതെങ്ങനെ ചെയ്യും എന്നതിനെക്കുറിച്ച് ഇതിനകം ആരോഗ്യവിദഗ്ദര്‍ വേണ്ടവിധത്തിലുള്ള ബോധവല്‍ക്കരണം നല്കിയിട്ടുണ്ട്. ഈച്ച ശല്യം ഒഴിവാക്കാന്‍ കുമ്മായവും ബ്ലീച്ചിംങ് പൗഡറും 4:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് ആവശ്യമുള്ള ഇടങ്ങളില്‍ വിതറണം. ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിച്ചു ടാങ്കും ഓവര്‍ ഹെഡ് ടാങ്കും കഴുകിയതിന് ശേഷം മാത്രമേ ടാങ്കില്‍ വീണ്ടും വെള്ളം നിറയ്ക്കാവൂ. ക്ലോറിനേഷന്‍ ചെയ്ത് അരമണിക്കൂറിന് ശേഷം മാത്രമേ വെള്ളം  ഉപയോഗിക്കാവൂ. പ്രളയം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രണ്ട് അപകടങ്ങളാണ് വൈദ്യുതാഘാതവും പാമ്പുകടിയും. വൈദ്യുതി മീറ്ററിനോടു ചേര്‍ന്നുള്ള ഫ്യൂസ്  ഊരി മാറ്റി മെയിന്‍ സ്വിച്ച് ഓഫ് ചെയ്തശേഷമേ വീടു വൃത്തിയാക്കാവൂ. ഇന്‍വെര്‍ട്ടര്‍ അല്ലെങ്കില്‍ സോളാര്‍ ഉള്ളവര്‍ അത് ഓഫ് ചെയ്തു ബാറ്ററിയുമായിട്ടുള്ള കണക്ഷന്‍ വിച്ഛേദിക്കണം. വീടിന്റെ പരിസരത്ത് സര്‍വീസ് വയര്, ലൈന്‍ കമ്പി, എര്‍ത്ത് കമ്പി ഇവ പൊട്ടികിടക്കുന്നതായി കണ്ടാല്‍ സ്പര്‍ശിക്കരുത്. വിവരം ഉടന്‍ വൈദ്യൂതി ബോര്‍ഡ് ഓഫീസില്‍ അറിയിക്കുകയും വേണം. വെള്ളത്തില്‍ ഒഴുകിവന്ന പാമ്പുകള്‍ വീട്ടിനുള്ളില്‍ കയറിക്കൂടിയിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ നല്ല പരിശോധന അക്കാര്യത്തിലുണ്ടാവണം. പാമ്പു കടിച്ചാല്‍ ആ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകണം. കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തില്‍ കിടത്തുക. മുറിവിന് മുകളില്‍ കയറോ തുണിയോ കെട്ടരുത്.  മലിന ജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരും ആഴ്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ഡോക്‌സിസൈക്ലിന്‍ 200 മില്ലി ഗ്രാം കഴിക്കാനും മറക്കരുത്.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...