Home Inspiration & Motivation Inspiration ദൃഢനിശ്ചയത്തിന്റെ അവസാനവാക്ക്

ദൃഢനിശ്ചയത്തിന്റെ അവസാനവാക്ക്

0
ദൃഢനിശ്ചയത്തിന്റെ  അവസാനവാക്ക്

വിജയിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തവരെ തോല്പിക്കാൻ ഒരു പ്രതിഭാസത്തിനും കഴിയില്ല. ഏതെങ്കിലും മാസ് സിനിമയിലെ പഞ്ച് ഡയലോഗ് ആണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. കരോലിൻ ഫിലിയോൺ എന്ന നാല്പത്തിയഞ്ചുകാരിയുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ തുടക്കത്തിൽ എഴുതിയത് സത്യമാണെന്ന് ആരും സമ്മതിച്ചുപോകും. കഠിനാദ്ധ്വാനം, വിജയിക്കണമെന്ന ആഗ്രഹം, ദൃഢനിശ്ചയം…

കാനഡയിലെ ആദ്യ ഡൗൺ സിൻഡ്രോം ജുഡോക്ക എന്ന പേരും പെരുമയും നേടിയെടുക്കാൻ കരോലിന് കാരണമായിത്തീർന്നത് ഇതുമാത്രമായിരുന്നു. ക്വബെക്കിലെ ബീയുപോർട്ടിൽ കരോലിന്റെ അഭ്യാസപ്രകടനം നടക്കുമ്പോൾ മൊട്ടുസൂചി നിലത്തുവീണാൽ പോലും കേൾക്കാൻ കഴിയുന്നത്ര നിശ്ശബ്ദതയായിരുന്നുവെന്നാണ് റേഡിയോ കാനഡ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒടുവിൽ ബ്ലാക്ക് ബെൽറ്റ് വാങ്ങി മടങ്ങുമ്പോൾ തനിക്ക് തന്നോടുതന്നെ അത്യധികം അഭിമാനം തോന്നിയെന്ന് കരോലിൻ.  ജൂഡോയിലെ ചില മൂവ്മെന്റുകൾ കരോലിന് പലപ്പോഴും ജനിതകവൈകല്യം മൂലം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പക്ഷേ ആത്മധൈ
ര്യവും വിജയിക്കുമെന്ന വാശിയും അവളെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇനി ഗുരുവിന്റെ തന്നെ അസിസ്റ്റന്റായി മുന്നോട്ടുപോകാനാണ് കരോലിന്റെ തീരുമാനം. 
ശാരീരിക വൈകല്യങ്ങൾ ഒരാളുടെയും സാധ്യതകളുടെ അവസാനമല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്ന ഈ ലോകത്തിലെ അനേകം പ്രചോദനാത്മക കഥകളുടെ പട്ടികയിലേക്ക് ഒന്നുകൂടി. അതാണ് കരോലിന്റെ ജീവിതം പറയുന്നത്.