നിങ്ങളുടേത് സംതൃപ്തകരമായ ദാമ്പത്യബന്ധമാണോ?

Share post:

കുടുംബജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. എന്നാല്‍  ദാമ്പത്യജീവിതത്തില്‍ ഇവ രണ്ടും ഉണ്ടോയെന്ന് എങ്ങനെ അറിയാന്‍ പറ്റും? ചില പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് ചില എളുപ്പവഴിയിലൂടെ ഇക്കാര്യം വ്യക്തമാകും എന്നാണ്. അതില്‍ പ്രധാനം സെക്‌സാണ്.

ആഴ്ചയിലൊരിക്കല്‍ എന്ന കണക്കില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടേത് സന്തോഷവും സംതൃപ്തിയുമുള്ള ദാമ്പത്യജീവിതമെന്ന് പൊതുവെ കണക്കാക്കാം എന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. സംസാരിക്കുന്ന രീതിയും പരസ്പരമുള്ള സംഭാഷണവുമാണ് മറ്റൊരു രഹസ്യം. ചെറിയ കാര്യങ്ങളില്‍ പോലും സഹിഷ്ണുത പുലര്‍ത്താതിരിക്കുന്നതും പൊട്ടിത്തെറിക്കുന്നതും ഇണയെ വാക്കുകളാല്‍ മുറിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെങ്കില്‍ അവിടെ പരസ്പരബഹുമാനമോ സ്‌നേഹമോ ഇല്ല എന്നാണ് വ്യക്തമാക്കുന്നത്. കഠിനവിഷയങ്ങളെപോലും ലാഘവത്തോടെ സമീപിക്കാനും പ്രശ്‌നം പരിഹരിക്കാനും കഴിയുന്നുവെങ്കില്‍ അവിടെ വെളിവാകുന്നത് ദാമ്പത്യജീവിതത്തിലെ വിജയരഹസ്യം തന്നെയാണ്.

പരസ്പരം പ്രോത്സാഹിപ്പിക്കുകയും കഴിവുകള്‍ വളര്‍ത്തുകയും ചെയ്യുന്നുണ്ടോ. തന്റെ ഇന്നത്തെ അവസ്ഥയ്ക്ക ഇണയാണ് കാരണം എന്ന് അഭിമാനത്തോടും സന്തോഷത്തോടും നന്ദിയോടും കൂടി പറയാന്‍ കഴിയുന്നുണ്ടോ. അവിടെയും ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പാണ് മനസ്സിലാകുന്നത്.

ഭക്ഷണശീലങ്ങളിലുള്ളപൊതു താല്പര്യവും ദമ്പതികള്‍ തമ്മിലുള്ളസ്‌നേഹത്തിന്റെ പ്രകടനമാണ്.

Related articles

കുഞ്ഞിന് ജന്മം കൊടുക്കാൻ ഇതാണ് ഏറ്റവും നല്ല പ്രായം

കുഞ്ഞിന് ജന്മംകൊടുക്കാൻ ഏറ്റവും നല്ല പ്രായം ഏതാണ്? യുവദമ്പതികൾക്കിടയിൽ ഏറ്റവും കൂടുതലായി ഉയരുന്ന ചോദ്യത്തിന്റെ ഉത്തരം ഇതാ.. പഠനം, ജോലി, സാമ്പത്തിക സ്ഥിരത, വൈകിയുള്ള വിവാഹം, ജീവിതശൈലി മാറ്റങ്ങൾ...

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ ദൈർഘ്യമുള്ള യാത്രയാണ്. ആദ്യകാലത്തിലെ പ്രണയത്തിന്റെ തിളക്കം മങ്ങുമ്പോഴും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോഴും...

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ് സാമ്പത്തികപ്രശ്നങ്ങൾ. സാമ്പത്തികം ഇല്ലാത്തതുകൊണ്ടുമാത്രമല്ല സാമ്പത്തികം വേണ്ടവിധത്തിൽ ചെലവഴിക്കാത്തതും അമിതമായി ചെലവഴിക്കുന്നതും ദാമ്പത്യബന്ധം...

ദാമ്പത്യത്തിന്റെ ഇഴയടുപ്പം

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ നിങ്ങൾ ഒന്നുമാത്രം ചെയ്താൽ മതി  എല്ലാദിവസവും ഒരേ മുറിയിൽ ഒരേ കട്ടിലിൽ...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ...

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. അത് പിന്നീട്  രൂക്ഷമായ ബന്ധത്തകർച്ചയിലേക്ക് നയിക്കും. ദാമ്പത്യത്തിൽ മാത്രമല്ല...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബസിൽ കയറിയിരുന്നപ്പോഴാണ് ഇന്ന് ഭാര്യയുടെ പിറന്നാളായിരുന്നുവല്ലോയെന്നും സമ്മാനം വാങ്ങാൻ മറന്നുവല്ലോയെന്നും...