സർവീസ് ചെയ്യാറായോ?

Share post:

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. അത് പിന്നീട്  രൂക്ഷമായ ബന്ധത്തകർച്ചയിലേക്ക് നയിക്കും. ദാമ്പത്യത്തിൽ മാത്രമല്ല ഏതൊരു ബന്ധവും സർവീസ് ചെയ്യാനും റിപ്പയർ ചെയ്യാനും സമയമായിരിക്കുന്നുവെന്ന് തെളിയിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

നിരന്തരമായ വാഗ്വാദങ്ങളും തർക്കങ്ങളും

തുടർച്ചയായ തർക്കങ്ങൾ, കാരണമില്ലാതെയുള്ള വഴക്കുകൾ, വിട്ടുവീഴ്ച ചെയ്യാനുള്ള വിമുഖത, രമ്യതപ്പെടാനുള്ള മനസ്സില്ലായ്മ ഇവയൊക്കെ ബന്ധത്തകർച്ചയുടെ പ്രകടമായ ലക്ഷണങ്ങളാണ്.

വിശ്വാസത്തകർച്ച

എല്ലാ ബന്ധങ്ങളും നിലനിന്നുപോരുന്നത് വിശ്വാസം എന്ന അടിത്തറയിലാണ്. ദാമ്പത്യത്തിൽ വിശ്വസ്തത വേണം, കൂട്ടുകച്ചവടത്തിൽ വിശ്വസ്തത വേണം, സുഹൃദ് ബന്ധങ്ങളിൽ വിശ്വസ്തത പുലർത്തണം. ഏതെങ്കിലും കാരണം കൊണ്ടോ സാഹചര്യം കൊണ്ടോ വിശ്വസ്തത നഷ്ടമായാൽ ആ ബന്ധം അപകടത്തിലായെന്ന് തന്നെ കരുതണം.

ആശയവിനിമയം ഇല്ലാതാകുക

 സത്യസന്ധവും തുറന്നതുമായ ആശയവിനിമയം ബന്ധങ്ങളുടെ സുതാര്യതയ്ക്ക് അത്യന്താപേക്ഷിതമാണ്. പരസ്പരമുള്ള സംഭാഷണം ബോധപൂർവ്വം അവസാനിപ്പിക്കുകയോ പരസ്പരം സംസാരിക്കാൻ ഒന്നുമില്ലാതാവുകയോ ചെയ്യുന്ന അവസ്ഥ ഇരുവർക്കുമിടയിൽ അകലം രൂപം കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ്

താല്പര്യക്കുറവ്

സ്നേഹബന്ധങ്ങളെ ദൃഢതരമാക്കുന്നത് പരസ്പരാകർഷണവും ശാരീരികമായ അടുപ്പവും സ്പർശനവുമൊക്കെയാണ്. പരസ്പരം സ്പർശിക്കാൻ പോലും കഴിയാത്തവിധത്തിൽ ശരീരങ്ങൾ അകന്നിട്ടുണ്ടെങ്കിൽ അതിനെക്കാൾ മനസ്സുകൾ തമ്മിൽ അകന്നുകഴിഞ്ഞുവെന്ന് മനസ്സിലാക്കണം.

സന്തോഷമില്ലായ്മ

ഒരു ബന്ധത്തിൽ അകപ്പെട്ടിരിക്കുമ്പോൾ  ഉള്ളിൽ സന്തോഷം തോന്നണം. അതിന് പകരം സന്തോഷിക്കാൻ കഴിയാത്ത അവസ്ഥയോ കെണിയിൽ അകപ്പെട്ടതുപോലെയോ ആണ് തോന്നുന്നതെങ്കിൽ  ആ ബന്ധത്തിന് ആയുസില്ലെന്ന് തിരിച്ചറിയണം.

Related articles

കുഞ്ഞിന് ജന്മം കൊടുക്കാൻ ഇതാണ് ഏറ്റവും നല്ല പ്രായം

കുഞ്ഞിന് ജന്മംകൊടുക്കാൻ ഏറ്റവും നല്ല പ്രായം ഏതാണ്? യുവദമ്പതികൾക്കിടയിൽ ഏറ്റവും കൂടുതലായി ഉയരുന്ന ചോദ്യത്തിന്റെ ഉത്തരം ഇതാ.. പഠനം, ജോലി, സാമ്പത്തിക സ്ഥിരത, വൈകിയുള്ള വിവാഹം, ജീവിതശൈലി മാറ്റങ്ങൾ...

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ ദൈർഘ്യമുള്ള യാത്രയാണ്. ആദ്യകാലത്തിലെ പ്രണയത്തിന്റെ തിളക്കം മങ്ങുമ്പോഴും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോഴും...

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ് സാമ്പത്തികപ്രശ്നങ്ങൾ. സാമ്പത്തികം ഇല്ലാത്തതുകൊണ്ടുമാത്രമല്ല സാമ്പത്തികം വേണ്ടവിധത്തിൽ ചെലവഴിക്കാത്തതും അമിതമായി ചെലവഴിക്കുന്നതും ദാമ്പത്യബന്ധം...

ദാമ്പത്യത്തിന്റെ ഇഴയടുപ്പം

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ നിങ്ങൾ ഒന്നുമാത്രം ചെയ്താൽ മതി  എല്ലാദിവസവും ഒരേ മുറിയിൽ ഒരേ കട്ടിലിൽ...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ...

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബസിൽ കയറിയിരുന്നപ്പോഴാണ് ഇന്ന് ഭാര്യയുടെ പിറന്നാളായിരുന്നുവല്ലോയെന്നും സമ്മാനം വാങ്ങാൻ മറന്നുവല്ലോയെന്നും...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നവരാണ് ദമ്പതികളിൽ പലരും. ഓ ഈ പ്രായത്തിലാണോ  ഇതൊക്കെ എന്നാണ്...