വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

Share post:

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി പറഞ്ഞത് വിവാഹിതരാണോ എങ്കിൽ നിങ്ങൾ യുദ്ധം ചെയ്യാൻ റെഡിയായിരിക്കണം എന്നാണ്.  ചില ദമ്പതികൾ പറയാറുണ്ട് ഞ
ങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല, വഴക്കുകൂടലുമില്ല എന്ന്. അങ്ങനെയാണ് പറയുന്നതെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ ഭാര്യയും ഭർത്താവും അല്ല എന്നതാണ്. ഭാര്യയും ഭർത്താവുമാകുമ്പോൾ പല കാര്യങ്ങളെച്ചൊല്ലിയും അഭിപ്രായഭിന്നതകളും തർക്കങ്ങളും സാധാരണമാണ്.  പക്ഷേ ആ തർക്കങ്ങളെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിലും അതിനെ എങ്ങനെ സമീപിക്കുന്നുവെന്നതിലുമാണ് ദമ്പതികളുടെ വിവേകം അടങ്ങിയിരിക്കുന്നത്.

ദാമ്പത്യജീവിതം എന്നുപറയുന്നത് ഒരേ സമയം കൊടുക്കലും വാങ്ങലുമാണ്. കൊടുക്കാനും തയ്യാറാകണം, വാങ്ങാനും തയ്യാറാകണം. പരിപൂർണ്ണത എന്നത് ദാമ്പത്യജീവിതത്തിൽ അസാധ്യമാണ്. പൂർണ്ണതയുള്ള ജീവിതമോ പൂർണ്ണതയുള്ള ദമ്പതികളോ ഇല്ല. ഈ അപൂർണ്ണതകൾതന്നെയാണ് ജീവിതത്തിന്റെയും ബന്ധങ്ങളുടെയും സൗന്ദര്യം നിശ്ചയിക്കുന്നത്. ഓരോ ദമ്പതികൾക്കും അവനവരുടേതായ പ്ലസും മൈനസും ഉണ്ടാവും. ഭാര്യ ചില കാര്യങ്ങളിൽ മൈനസായിരിക്കും. പക്ഷേ അതേ കാര്യത്തിൽ ഭർത്താവ് പ്ലസായിരിക്കും. ചില കാര്യങ്ങളിൽ ഭർത്താവ് മൈനസായിരിക്കും. പക്ഷേ ഭാര്യ പ്ലസായിരിക്കും. 

ഭർത്താവിനില്ലാത്ത അനേകം കഴിവുകൾ ഭാര്യയ്ക്കും തിരിച്ചും ഉണ്ടായിരിക്കും. പരസ്പരപൂരകങ്ങളാണ് ദമ്പതികൾ എന്നു പറയുന്നതു അതുകൊണ്ടാണ്. 

ഒരാളുടെ മൈനസും മറ്റെയാളുടെ പ്ലസും കൂടിച്ചേരുമ്പോഴാണ് ദാമ്പത്യജീവിതം വിജയകരമാകുന്നത്. ദമ്പതികൾതമ്മിൽ വാഗ്വാദങ്ങളും വിയോജിപ്പുകളും ഉടലെടുക്കുമ്പോൾ അതേപ്രതി നിരാശപ്പെടാതിരിക്കുക. ദമ്പതികൾ പരസ്പരം സഹായിക്കുന്നവരായിരിക്കണം. ഭാരങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധരായിരിക്കണം. 

എല്ലാകാര്യങ്ങളും ഭാര്യ ഒറ്റയ്ക്ക് ചെയ്യട്ടെയെന്ന് ഭർത്താക്കന്മാർ കരുതരുത്. പ്രത്യേകിച്ച് ഇന്ന് പല സ്ത്രീകളും ഉദ്യോഗസ്ഥകളായിരിക്കുന്ന സാഹചര്യത്തിൽ. അതുപോലെ ഭർത്താവിന്റെ മാത്രം കടമയാണ് വീട്ടുകാര്യങ്ങൾ എന്ന മട്ടിൽ ഭാര്യയും കൈഒഴിയരുത്. പരസ്പരം സഹായിക്കുകയും സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുക.

സമസ്യ

Related articles

കുഞ്ഞിന് ജന്മം കൊടുക്കാൻ ഇതാണ് ഏറ്റവും നല്ല പ്രായം

കുഞ്ഞിന് ജന്മംകൊടുക്കാൻ ഏറ്റവും നല്ല പ്രായം ഏതാണ്? യുവദമ്പതികൾക്കിടയിൽ ഏറ്റവും കൂടുതലായി ഉയരുന്ന ചോദ്യത്തിന്റെ ഉത്തരം ഇതാ.. പഠനം, ജോലി, സാമ്പത്തിക സ്ഥിരത, വൈകിയുള്ള വിവാഹം, ജീവിതശൈലി മാറ്റങ്ങൾ...

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ ദൈർഘ്യമുള്ള യാത്രയാണ്. ആദ്യകാലത്തിലെ പ്രണയത്തിന്റെ തിളക്കം മങ്ങുമ്പോഴും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോഴും...

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ് സാമ്പത്തികപ്രശ്നങ്ങൾ. സാമ്പത്തികം ഇല്ലാത്തതുകൊണ്ടുമാത്രമല്ല സാമ്പത്തികം വേണ്ടവിധത്തിൽ ചെലവഴിക്കാത്തതും അമിതമായി ചെലവഴിക്കുന്നതും ദാമ്പത്യബന്ധം...

ദാമ്പത്യത്തിന്റെ ഇഴയടുപ്പം

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ നിങ്ങൾ ഒന്നുമാത്രം ചെയ്താൽ മതി  എല്ലാദിവസവും ഒരേ മുറിയിൽ ഒരേ കട്ടിലിൽ...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. അത് പിന്നീട്  രൂക്ഷമായ ബന്ധത്തകർച്ചയിലേക്ക് നയിക്കും. ദാമ്പത്യത്തിൽ മാത്രമല്ല...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബസിൽ കയറിയിരുന്നപ്പോഴാണ് ഇന്ന് ഭാര്യയുടെ പിറന്നാളായിരുന്നുവല്ലോയെന്നും സമ്മാനം വാങ്ങാൻ മറന്നുവല്ലോയെന്നും...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നവരാണ് ദമ്പതികളിൽ പലരും. ഓ ഈ പ്രായത്തിലാണോ  ഇതൊക്കെ എന്നാണ്...