Tag: family life

യാത്ര

പരിഹരിക്കപ്പെടാൻ കഴിയാത്ത ഒരേയൊരു പ്രശ്നമേയുളളൂ. മരണം. മറ്റെല്ലാ പ്രശ്‌നങ്ങൾക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ പരിഹാരമുണ്ട്. എന്നാൽ മരണത്തിന് മാത്രം പരിഹാരമില്ല. അതുകൊണ്ടാവാം മരണം എന്നുകേൾക്കുമ്പോൾ നാം പതറിപ്പോകുന്നത്.  പരിഹരിക്കപ്പെടാൻ കഴിയാത്ത സമസ്യകൾ ഒരേ സമയം ജീവിതത്തെ ത്രില്ലടിപ്പിക്കേണ്ടതാണ്. ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ജീവൻ നല്കേണ്ടതുമാണ്. പക്ഷേ നമ്മെ സംബന്ധിച്ചിടത്തോളം അതിന് ഉത്തരമില്ല എന്നതാണ് മരണത്തെ ഭയപ്പാടിന്റെ നിഴലിൽ നിർത്തുന്നത്. സത്യത്തിൽ ജനിച്ചുവീണ നിമിഷം മുതൽ നമുക്കൊപ്പം മരണവും പിറക്കുകയാണ്. നമുക്കൊപ്പം മരണവും  സഞ്ചരിക്കുകയാണ്. നമുക്കൊപ്പം മരണവും വളരുകയാണ്. ചിലരുടെ വളർച്ച അമ്പതിൽ നില്ക്കുന്നു വേറെ ചിലരുടേത് എൺപതിലും നൂറിലും.  മരണമില്ലായിരുന്നുവെങ്കിൽ.....

മായൈ

ഒക്കിനാവയിലെ പരമ്പരാഗത സമൂഹങ്ങളിൽ മോയൈ  (Moai) എന്നറിയപ്പെടുന്ന ദീർഘകാല സൗഹൃദസഹായ കൂട്ടായ്മകൾ നിലവിലുണ്ട്. പരസ്പരം പിന്തുണയ്ക്കുകയും ആവശ്യസമയത്ത് സഹായിക്കുകയും സന്തോഷവും ദുഃഖവും പങ്കിടുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകൾ വ്യക്തിക്ക് സുരക്ഷിതത്വബോധം നൽകുന്നു. പ്രായമാകുമ്പോൾ മക്കൾ ജോലിക്കായി അകലങ്ങളിലേക്ക് പോകാം. ജീവിതപങ്കാളി മരിച്ചേക്കാം. സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞേക്കാം. വിരമിച്ചതോടെ ജോലിസ്ഥലത്തെ ബന്ധങ്ങളും നഷ്ടപ്പെടാം. ഈ സാഹചര്യങ്ങളിൽ ഏകാന്തത പലരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്നു. സാമ്പത്തികമായി സുരക്ഷിതരായിരുന്നാലും സംസാരിക്കാൻ ഒരാളില്ലാത്തതും അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആരുമില്ലാത്തതും മനസ്സിനെ വേദനിപ്പിക്കും.ഇതിന് പരിഹാരമായി കുടുംബബന്ധങ്ങൾ നിലനിർത്തുന്നതിനൊപ്പം സുഹൃത്തുക്കളുമായും അയൽക്കാരുമായും ബന്ധം പുലർത്തണം.  ഒരേ വീട്ടിൽ നിരവധി പേർ താമസിക്കുന്നുണ്ടെങ്കിലും പ്രായമായ...

കുടുംബജീവിതത്തില്‍നിന്നും ഇവ ഒഴിവാക്കൂ

സന്തോഷകരമായ കുടുംബജീവിതത്തിലേയ്ക്ക് നമ്മള്‍ പടികള്‍ കയറുമ്പോള്‍ ചില തിരുത്തലുകള്‍ വരുത്താം. അവയാണ് ഇനി പറയുന്നത്:- അസഭ്യവും ദേഹോപദ്രവവും വേണ്ട:- മാന്യതയുള്ള കുടുംബത്തില്‍ സഭ്യതയുള്ള വാക്കുകളെ ഉപയോഗിക്കാവൂ. ചീത്ത വാക്കുകള്‍ ഏല്‍പ്പിക്കുന്ന മുറിവുകളുടെ ആഴം വലുതാവും....

എവിടെയായിരുന്നു നിങ്ങള്…?

ഭർത്താവ് ജോലി കഴിഞ്ഞ് നേരെ വീട്ടിലെത്തണമെന്നാണ്  എല്ലാ ഭാര്യമാരുടെയും ആഗ്രഹം. എന്നാൽ പുരുഷനെ സംബന്ധിച്ച് ഇതെല്ലായ്പ്പോഴും സാധിക്കണമെന്നില്ല. കാരണം കുടുംബം എന്ന വ്യവസ്ഥിതിക്ക് വെളിയിൽ അവൻ അവന്റേതായ ചില സന്തോഷങ്ങളും സ്പെയ്സുകളും കണ്ടെത്താൻ...

ഈ മൂന്നു കാര്യങ്ങള്‍ എല്ലാ ദിവസവും ഓര്‍മ്മിച്ചാല്‍ മതി ദാമ്പത്യജീവിതം വിജയപ്രദമാകും

ഓരോ ദിവസവും ദമ്പതികളെ കൂടുതല്‍ സ്‌നേഹത്തിലേക്ക് വളര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും? സന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കുന്ന എല്ലാ ദമ്പതികള്‍ക്കും പൊതുവായി ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കുമെന്നാണ് മനശ്ശാസ്ത്രവിദഗ്ദര്‍ പറയുന്നത്. എന്തൊക്കെയാണ് അവ എന്നല്ലേ? ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ...

40 കഴിഞ്ഞോ? ദാമ്പത്യം കൂടുതൽ ശ്രദ്ധിക്കാം

ഇന്ന് സുപരിചിതമായ ഒരു വാക്കായി മാറിക്കഴിഞ്ഞിരിക്കുന്നു ഡിവോഴ്സ്. യുവദമ്പതികൾക്കിടയിൽ മാത്രമല്ല മധ്യവയസ് കഴിഞ്ഞവരുടെ ജീവിതങ്ങളിലേക്കും ഡിവോഴ്സ് തല നീട്ടിക്കഴിഞ്ഞു.  വിവാഹമോചനനിരക്ക് വർദ്ധിക്കുമ്പോഴും  യുവദന്വതികളുടെ ഇടയിലെ വിവാഹമോചന നിരക്ക്  കഴിഞ്ഞ 20 വർഷമായികുറഞ്ഞിട്ടുണ്ട് എന്നാണ്...

ഭാര്യ പറയുന്നത് അനുസരിക്കണോ

ഭാര്യ പറയുന്നത് അനുസരിക്കുന്നത് ഭര്‍ത്താവ് എന്ന നിലയില്‍ മോശം കാര്യമാണോ..ന്യൂജന്‍ കാലമായിരുന്നിട്ടും  ഇന്നും പലരുടെയും ധാരണ ഭാര്യ പറയുന്നത് ഭര്‍ത്താവ്അനുസരിക്കേണ്ട കാര്യമില്ല എന്നാണ്. മറിച്ച് താന്‍ പറയുന്നത് ഭാര്യ അനുസരിക്കണമെന്ന് ശഠിക്കുന്നവരും കുറവല്ല....

നിങ്ങളുടേത് സംതൃപ്തകരമായ ദാമ്പത്യബന്ധമാണോ?

കുടുംബജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. എന്നാല്‍  ദാമ്പത്യജീവിതത്തില്‍ ഇവ രണ്ടും ഉണ്ടോയെന്ന് എങ്ങനെ അറിയാന്‍ പറ്റും? ചില പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് ചില എളുപ്പവഴിയിലൂടെ ഇക്കാര്യം വ്യക്തമാകും എന്നാണ്. അതില്‍ പ്രധാനം...

കുടുംബജീവിതത്തില്‍ സ്നേഹം കൂട്ടാന്‍ ഏഴു വഴികള്‍

ജീവിതത്തെ സന്തോഷത്തിലെയ്ക്ക് കൈപിടിച്ച് നടത്താനായി അല്പം മനസ്സ് വെയ്ക്കുന്നത് കുടുംബഭദ്രതയ്ക്ക് നല്ലതാണ്. സ്നേഹം കൂട്ടുവാനുള്ള വഴികള്‍ സ്വയം കണ്ടെത്തണം. സ്ഥിരമായുള്ള പരിഭവങ്ങളും, പരാതികളും തിരിച്ചറിഞ്ഞ് കുടുംബജീവിതം മെച്ചപ്പെടുത്താനുള്ള ഏഴു വഴികള്‍ ഇതാ:- 1.      ഹൃദയത്തില്‍ തൊട്ടു...

ഇതാണ് കുടുംബജീവിതത്തിലെ യഥാര്‍ത്ഥ വെല്ലുവിളി

ഒരു വിവാഹജീവിതം തകരാറിലാകാന്‍ എന്തൊക്കെയാണ് കാരണം? തകര്‍ന്ന ദാമ്പത്യബന്ധങ്ങളിലെ ഇണകളോട് ഈ ചോദ്യം ചോദിച്ചാല്‍ അതിന് അവര്‍ പറയുന്ന ഉത്തരങ്ങള്‍ വ്യത്യസ്തമായിരിക്കും. തെറ്റായ ആശയവിനിമയം, സാമ്പത്തികം, സെക്‌സ് , രണ്ടു പേരും വളര്‍ന്നുവന്ന...

സാമീപ്യം വെറുക്കുന്നുണ്ടോ എങ്കില്‍ നിങ്ങളുടെ ദാമ്പത്യം അപകടത്തിലേക്കാണ്..

വിവാഹം കഴിഞ്ഞ നാളുകള്‍ ഓര്‍മ്മിച്ചു നോക്കുക. ഭര്‍ത്താവ് ജോലി സ്ഥലത്തു നിന്ന് വരാന്‍ ഇത്തിരി യെങ്കിലും വൈകിയാല്‍ എന്തൊരു ഉത്കണ്ഠയായിരുന്നു. പല തവണ ഫോണ്‍ ചെയ്തു ചോദിക്കും, എന്താണ് വൈകുന്നത്, എന്തുപറ്റി?   ഭാര്യയെ...

കുടുംബത്തിനൊപ്പം

പതറാതെ പാടിയ നാവുകളോ ഇടറാതെ ആടിയ പാദങ്ങളോ ഇല്ല എന്ന് ശ്രീകുമാരൻതമ്പി. മനമോടാത്ത വഴികളില്ല എന്ന് മനസ്സിന്റെ അപഥസഞ്ചാരങ്ങളെ ന്യായീകരിച്ചുകൊണ്ട് മഹാകവി കുമാരനാശാൻ. ശരിയാണ് പ്രശ്നങ്ങളൊക്കെയുണ്ട് കുടുംബത്തിൽ. പ ലതരത്തിലുള്ള പ്രശ്നങ്ങൾ. എന്നിട്ടും...