ഭാര്യ പറയുന്നത് അനുസരിക്കണോ

Share post:

ഭാര്യ പറയുന്നത് അനുസരിക്കുന്നത് ഭര്‍ത്താവ് എന്ന നിലയില്‍ മോശം കാര്യമാണോ..ന്യൂജന്‍ കാലമായിരുന്നിട്ടും  ഇന്നും പലരുടെയും ധാരണ ഭാര്യ പറയുന്നത് ഭര്‍ത്താവ്അനുസരിക്കേണ്ട കാര്യമില്ല എന്നാണ്. മറിച്ച് താന്‍ പറയുന്നത് ഭാര്യ അനുസരിക്കണമെന്ന് ശഠിക്കുന്നവരും കുറവല്ല. ഭാര്യ പറയുന്നത് അനുസരിക്കുന്നവരെ പെണ്‍കോന്തന്മാര്‍ എന്നാണല്ലോ പറഞ്ഞുവരുന്നത്. ഭാര്യ പറയുന്നത് അനുസരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഭാര്യ പറയുന്നതിലെ ശരി മാത്രം അനുസരിച്ചാല്‍ മതിയെന്ന കാര്യവും മറക്കരുത്. നന്മയായിട്ടുള്ളതും കുടുംബത്തിന്റെ ഉല്‍ക്കര്‍ഷത്തിന് കാരണമാകുന്നതുമായ കാര്യങ്ങള്‍ മാത്രമേ ഭര്‍ത്താവ് അനുസരിക്കേണ്ടതുള്ളൂ. ആഡംബരപ്രിയയായ ഭാര്യയുടെ എല്ലാ ആവശ്യങ്ങളും നിവര്‍ത്തിച്ചുകൊടുക്കാമെന്ന് വിചാരിക്കരുത്. നല്ലതും ചീത്തയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മനസ്സിലാക്കി മാത്രമേ ഭാര്യയെ അനുസരിക്കാവൂ. ഭാര്യയെ അനുസരിക്കുക എന്നതിന് അവളുടെ ഇംഗിതം സാധിച്ചുകൊടുക്കുക എന്നുകൂടിയുണ്ട് അര്‍ത്ഥം.

ഭാര്യയെ കേള്‍ക്കുന്നതും അവള്‍ പറയുന്നതിലെ ശരി അംഗീകരിക്കുന്നതും കുടുംബജീവിതത്തിലെ ജനാധിപത്യ മര്യാദയില്‍ പെടുന്നതാണ്. ഭാര്യയെ ഭര്‍ത്താവ് അനുസരിക്കുന്നതുപോലെ ഭര്‍ത്താവിനെ ഭാര്യയും അനുസരിക്കേണ്ടതാണ്. പരസ്പരബഹുമാനവും സ്‌നേഹവും വിശ്വാസവും നഷ്ടപ്പെടുമ്പോഴാണ് അനുസരിക്കുന്നതില്‍ ബുദ്ധിമുട്ടും അനുസരിക്കുന്നത് നാണക്കേടാണെന്നും ഉള്ള ധാരണ ദമ്പതികളുടെ ഉള്ളില്‍ കയറുന്നത്. ഭാര്യ പറയുന്നത് അനുസരിക്കുന്നതുകൊണ്ട് ഒരു ഭര്‍ത്താവ് മോശക്കാരനാകുന്നില്ല. ഭാര്യ പറയുന്നത് അനുസരിക്കാത്തതുകൊണ്ട് അയാള്‍ കേമനും ആകുന്നില്ല.മിക്ക പുരുഷന്മാരുടെയും ഉള്ളില്‍ ഒരു ധാരണയുണ്ട് താനാണ് കുടുംബം നോക്കിനടത്തുന്നത് അതുകൊണ്ട് താന്‍ പറയുന്നതു മാത്രമേ ഈ കുടുംബത്തില്‍ നടപ്പാക്കാവൂ എന്ന്. ഏകപക്ഷീയമായ ഈ രീതി കുടുംബജീവിതത്തില്‍ അസ്വസ്ഥതകളും കല്ലുകടികളും മാത്രമേ സൃഷ്ടിക്കുകയുള്ളൂ. പൊതുവായ വിഷയങ്ങളില്‍ കൂടിയാലോചിച്ചും തിരുത്തിയും ചര്‍ച്ച ചെയ്തും മാത്രമേ തീരുമാനം എടുക്കാവൂ. അങ്ങനെയെങ്കില്‍ ആ തീരുമാനത്തില്‍ നിന്ന് നെഗറ്റീവ് ഫലം ഉണ്ടായാലും അതിനെ ഒരുമിച്ചു നേരിടാന്‍ കുടുംബം സന്നദ്ധമായിരിക്കും. അല്ലെങ്കില്‍ ഒരാളുടെ മേല്‍ പഴിചാരി രക്ഷപ്പെടുവാനായിരിക്കും മറ്റേ ആള്‍ ശ്രമിക്കുന്നത്.

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...