ചെവിയുടെ കാര്യത്തില്‍ അല്പം ശ്രദ്ധ!

Share post:

ചെവിയിലെ ബാഹ്യകര്‍ണ്ണവും, മധ്യകര്‍ണ്ണവും തമ്മില്‍ വേര്‍തിരിക്കുന്ന സ്തരം (ടിംപാനിക് മെമ്പറെയ്ന്‍) കേള്‍വിശക്തിയെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ചെവിയില്‍ റീഫില്‍ പോലെയുള്ള വസ്തുക്കള്‍ ഇടുമ്പോള്‍ ലോലമായ ഈ സ്തരത്തിന് പരിക്കേല്‍ക്കാം. ചെവിയിലെ ഈ സ്തരം വരെയുള്ള കനാലിന്‍റെ നീളം പലരിലും വ്യത്യസ്തമായിരിക്കും. ഇതനുസരിച്ച് സ്തരത്തിനേല്‍ക്കുന്ന പരിക്കിന്റെ തോതും വ്യത്യാസപ്പെടാം. മെറ്റല്‍ പോലെയുള്ള വസ്തുക്കളുടെ കനവ്യത്യാസമനുസരിച്ച് ഇയര്‍ കനാലിനു ക്ഷതങ്ങള്‍ ഏറിയും കുരഞ്ഞുമേല്‍പ്പിച്ചാണ് അവ കടന്നു പോവുക. ചിലപ്പോള്‍ സ്തരത്തിന് ദ്വാരമുണ്ടാകാനും സാധ്യതയുണ്ട്. നീര്‍വീക്കവും പിടിപെടാം. സ്തരത്തിന് ഏല്‍ക്കുന്ന ഏതു പരിക്കും ഗുരുതരമായ കേള്‍വിപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കാം.

വിപണിയില്‍ കിട്ടുന്ന ഇയര്‍ബഡ് എല്ലാം അണുവിമുക്തമാകണമെന്നില്ല. ഈര്‍ക്കിലില്‍ വൃത്തിയുള്ള പഞ്ഞി ചുറ്റി സൂക്ഷ്മതയോടെ ചെവിയുടെ പുറംഭാഗം മാത്രം വൃത്തിയാക്കുക.

ചെവിയ്ക്കകത്ത് പ്രാണി കടന്നാല്‍ ചിലപ്പോള്‍ സ്തരത്തിന് കേടുവരാം. അണുബാധയുമുണ്ടാകാം. ചെവിയില്‍ പ്രാണി കടക്കുന്ന സാഹചര്യങ്ങളില്‍ പ്രാഥമിക ശുശ്രൂഷ അത്യാവശ്യമാണ്. പ്രാണിയെ ചലനരഹിതമാക്കാനാണിത്. കൈകള്‍ വൃത്തിയാക്കിയ ശേഷം രണ്ടോ മൂന്നോ തുള്ളി വെളിച്ചെണ്ണ ചെവിയില്‍ ഒഴിക്കുക. ഉടന്‍ വൈദ്യസഹായം തേടുക.

ചെവിക്കായം (ഇയര്‍ വാക്സ്) സ്വാഭാവികമായി ഇളകിപ്പോകാതെ കട്ടിപിടിച്ചാല്‍, ഡോക്ടര്‍ ചെവി പരിശോധിച്ചിട്ട്‌ നിര്‍ദ്ദേശിക്കുന്ന ഇയര്‍ ഡ്രോപ്പ്സ് മാത്രമേ ഒഴിക്കാവൂ. ചെവിയില്‍ ഒറ്റമൂലി പ്രയോഗങ്ങളൊന്നും നടത്തരുത്.

തൊണ്ടയിലേയും, മൂക്കിലെയും അണുബാധയും ചെവിയില്‍ അസ്വസ്തത ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. മധ്യകര്‍ണ്ണത്തിലെ അണുബാധ മാത്രമല്ല, ചെവിക്കുള്ളിലെ മറ്റു അണുബാധകളും കേള്‍വിപ്രശ്നങ്ങളുണ്ടാക്കാം. അതിനാല്‍ ചെവിയില്‍ എന്ത് അസ്വസ്ഥത അനുഭവപ്പെട്ടാലും ഇ എന്‍ ടി സ്പെഷ്യലിസ്റ്റിന്റെ നിര്‍ദ്ദേശം തേടണം.

Related articles

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ വീടുകൾ ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാൽ ഇന്നാവട്ടെ വീടുകളുടെ ശ്രദ്ധ മറ്റ് പലകാര്യങ്ങളിലേക്കും...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് ചൈനയിൽ പുതുവർഷം ആഘോഷിക്കുന്നത്. എല്ലാ വർഷവും ചൈനയിൽ പുതുവർഷദിനം മാറിക്കൊണ്ടിരിക്കാറുമുണ്ട്. ചൈനാക്കാരുടെ...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. പൊതു-സ്വകാര്യ കമ്പനികളുടെ ചെറുതും വലുതുമായ അനേകം ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ ഇതിനായി...

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ ഈ കൊച്ചുകേരളത്തിൽ? ഇല്ല എന്നു തന്നെയാണ് മറുപടി. കാരണം സമൂഹത്തിൽ നിന്നും...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന് ജീവിക്കുന്നത്. വിദ്യാർത്ഥികളിലെ പഠന വൈകല്യത്തെ പറ്റി സംസാരിക്കാത്ത അധ്യാപകരോ ആ വിഷയത്തിൽ...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ പലരും കാര്യമായ ശ്രദ്ധ വെയ്ക്കാറില്ല. തണുപ്പുകാലത്തും, ചൂടുകാലത്തുമൊക്കെ വസ്ത്രങ്ങള്‍ ഒരേ രീതിയില്‍...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ വിശേഷങ്ങൾ ശൂന്യാകാശത്തുപോലും സ്ത്രീ തന്റെ സാന്നിധ്യം അറിയിക്കുന്ന ഇക്കാലത്ത് ഒരേ ഒരിടത്ത് മാത്രമേ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ സെറ്റുകളിലൂടെയും കുറഞ്ഞ തോതില്‍ റേഡിയേഷന്‍ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. ഗുണമേന്മയുള്ള ഹാന്‍ഡ് ഫ്രീ സെറ്റുകള്‍...