ഈ മൂന്നു കാര്യങ്ങള്‍ എല്ലാ ദിവസവും ഓര്‍മ്മിച്ചാല്‍ മതി ദാമ്പത്യജീവിതം വിജയപ്രദമാകും

Share post:

ഓരോ ദിവസവും ദമ്പതികളെ കൂടുതല്‍ സ്‌നേഹത്തിലേക്ക് വളര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും? സന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കുന്ന എല്ലാ ദമ്പതികള്‍ക്കും പൊതുവായി ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കുമെന്നാണ് മനശ്ശാസ്ത്രവിദഗ്ദര്‍ പറയുന്നത്. എന്തൊക്കെയാണ് അവ എന്നല്ലേ?

ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദരുടെ അഭിപ്രായത്തില്‍ ഓരോ ദിവസവും ദമ്പതികള്‍ പരസ്പരം നന്ദി പറയണം എന്നാണ്. പങ്കാളിയോട് ഓരോ ദിനവും നന്ദി പറഞ്ഞുതുടങ്ങുക. കഴിഞ്ഞുപോയ കാലത്ത് എന്തെല്ലാം നന്മകളും സ്‌നേഹവും പങ്കാളിയില്‍ നിന്ന് അനുഭവിച്ചിട്ടുണ്ടാവണം. അതിനെല്ലാം നന്ദി പറയുക. അത് ബന്ധം ദൃഢമാക്കും.

തിരക്കുപിടിച്ച കാലത്തും ഒരുമിച്ച് കൂറെ സമയം പങ്കിടാന്‍ കണ്ടെത്തുക ഒരുമിച്ചു ജോലി ചെയ്യുന്നതും കൈകള്‍ കോര്‍ത്തുപിടിച്ചിരിക്കുന്നതും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമെല്ലാം ദമ്പതികളിലെ സ്‌നേഹവും സൗഹൃദവും വളര്‍ത്തുന്ന ഘടകങ്ങളാണ്.

അതുപോലെ അവനെ, അല്ലെങ്കില്‍ അവളെ മാറ്റിക്കളയാം എന്ന് തീരുമാനിക്കരുത്. ഞാന്‍ ഭര്‍ത്താവിനെ/ഭാര്യയെ മാറ്റിക്കളയും എന്ന് പ്രതിജ്ഞയെടുക്കുന്നവരുണ്ട്. ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണ് അത്. മാറ്റിയെടുക്കുന്നതല്ല സ്വയം മാറുന്നതേയുള്ളൂ വ്യക്തികള്‍. തന്റെ ഇഷ്ടം പോലെ ഇണ പെരുമാറണം, ജീവിക്കണം എന്നൊക്കെയുള്ള ശാഠ്യങ്ങള്‍ ഒഴിവാക്കിയാല്‍തന്നെ ജീവിതം സുന്ദരമാകും.

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...