Tag: കുടുംബജീവിതം

ഉച്ചമയക്കം പതിവാകുമ്പോൾ

ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും അധ്യാപകരുമൊക്കെ ഇങ്ങനെ ഉറക്കം തൂങ്ങുന്നത് കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ ഊണുകഴിഞ്ഞാലുടനെ ഉറക്കം തൂങ്ങുന്നത്? ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത്  സാധാരണ അനുഭവമാണ്. പലപല കാരണങ്ങൾ കൊണ്ടാണ് ഉച്ചമയക്കംസംഭവിക്കുന്നത്. പ്രധാനപ്പെട്ട ചില കാരണങ്ങൾ താഴെപ്പറയുന്നവയാണ്. ഉച്ചയ്ക്ക് ഏകദേശം ഒരു മണിമുതൽ മൂന്നു മണിവരെ ശരീരത്തിന്റെ ജാഗ്രത സ്വാഭാവികമായി കുറയുന്ന സമയമാണ്. രാത്രി നന്നായി ഉറങ്ങിയാലും ഈ സമയത്ത് ചെറിയ മന്ദത അനുഭവപ്പെടാം. അമിതമായ അളവിലുള്ള ഭക്ഷണം ദഹനവ്യവസ്ഥയ്ക്ക് കൂടുതൽ പ്രവർത്തനം...

ഇഷ്ടമാണോ… ഇഷ്ടമാണോ…?

നിങ്ങളറിയാതെ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ?ഇതാ സ്നേഹം മനസ്സിലാക്കാനുള്ള ചില എളുപ്പവഴികൾ ഓഫീസിൽ പുതുതായി ജോലിക്കെത്തിയ വ്യക്തിയായിരുന്നു രാജീവ്. സുമുഖൻ.അരോഗദൃഢഗാത്രൻ. അമൽ പെട്ടെന്ന് തന്നെ അവനുമായി ചങ്ങാത്തത്തിലായി. അങ്ങനെയൊരു ദിവസമാണ് അമൽ  രാജീവിനോട് അക്കാര്യം പറയുന്നത്. 'നിന്നെ ഒരാൾക്ക് ഇഷ്ടമാണെന്ന് തോന്നുന്നു.' ആർക്ക് എന്ന് രാജീവ് അങ്കലാപ്പോടെ ചോദിച്ചു. ദാ നോക്കൂ.. അമൽ സമർത്ഥമായി നേഹയെ ചൂണ്ടികാണിച്ചുകൊടുത്തു. രാജീവ്  മുഖം തിരിച്ചുനോക്കുമ്പോൾ നേഹ തന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്. താൻ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ നേഹ പെട്ടെന്ന് നോട്ടം തെറ്റിച്ചതോടെ രാജീവ് ആകെ ആശയക്കുഴപ്പത്തിലായി. ഇത്തരം സാഹചര്യങ്ങൾ പലരുടെയും ജീവിതത്തിലുണ്ടായിട്ടുണ്ടാവും. നാം അറിയാതെ നമ്മെ സ്നേഹിക്കുന്നവരോ...

79 വർഷം; ഗിന്നസ് ബുക്ക്

ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ദമ്പതികൾ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ബഹുമതിയാണ് ഗിന്നസ് ബുക്ക് ഇവർക്ക് നല്കിയിരിക്കുന്നത്. ജൂലിയോ സീസറിന്...

കമന്റുകൾ തകർക്കുന്ന കുടുംബങ്ങൾ

കോളജ് അധ്യാപികയായ ഭാര്യ. ഭർത്താവ് വീട്ടുകാര്യങ്ങൾ നോക്കി കഴിയുന്ന  സൽസ്വഭാവി. ഒരു ദിവസം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പുറംതിരിയുമ്പോൾ  സമീപത്തുനിന്നിരുന്ന ഒരാൾ തന്നെക്കുറിച്ച് അടക്കം പറഞ്ഞ് കളിയാക്കി ചിരിക്കുന്നത് അയാൾ കേട്ടു......

ഈ മൂന്നു കാര്യങ്ങള്‍ എല്ലാ ദിവസവും ഓര്‍മ്മിച്ചാല്‍ മതി ദാമ്പത്യജീവിതം വിജയപ്രദമാകും

ഓരോ ദിവസവും ദമ്പതികളെ കൂടുതല്‍ സ്‌നേഹത്തിലേക്ക് വളര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും? സന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കുന്ന എല്ലാ ദമ്പതികള്‍ക്കും പൊതുവായി ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കുമെന്നാണ് മനശ്ശാസ്ത്രവിദഗ്ദര്‍ പറയുന്നത്. എന്തൊക്കെയാണ് അവ എന്നല്ലേ? ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ...

സന്തോഷകരമായ ദാമ്പത്യജീവിതം ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ സോഷ്യല്‍മീഡിയാ ഉപയോഗത്തിലും ശ്രദ്ധിക്കണം

അവിശ്വസ്തത, വന്ധ്യത, പരസ്പരമുള്ള ചേര്‍ച്ചക്കുറവ്്. സാമ്പത്തികപ്രശ്‌നങ്ങള്‍..ഇതൊക്കെയാണ് വിവാഹമോചനത്തിനുള്ള കാരണങ്ങളായി പലരും അടുത്തകാലം വരെ കരുതിയിരുന്നത്. പക്ഷേ മാറിയകാലത്ത് ഇതിനൊക്കെ പുറമേ സോഷ്യല്‍ മീഡിയായും വിവാഹമോചനത്തിനുള്ള കാരണമായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയാ ഉപയോഗത്തിലെ രഹസ്യാത്മകതയും...

കുടുംബബന്ധങ്ങൾ ദൃഢമാകട്ടെ

പരസ്പരമുള്ള സ്നേഹം ചോർന്നുപൊയ്ക്കൊണ്ടിരിക്കുകയാണ് ഇന്ന് പല കുടുംബങ്ങളിലും. ദമ്പതികൾ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും എല്ലാം ബന്ധങ്ങളുടെ അകലം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്താണ് ഇതിനൊരു പോംവഴി. കുടുംബത്തിലെ ഓരോരുത്തർക്കും ഈ പ്രശ്നം പരിഹരിക്കാൻ അവകാശവും...

ഇതാണ് കുടുംബജീവിതത്തിലെ യഥാര്‍ത്ഥ വെല്ലുവിളി

ഒരു വിവാഹജീവിതം തകരാറിലാകാന്‍ എന്തൊക്കെയാണ് കാരണം? തകര്‍ന്ന ദാമ്പത്യബന്ധങ്ങളിലെ ഇണകളോട് ഈ ചോദ്യം ചോദിച്ചാല്‍ അതിന് അവര്‍ പറയുന്ന ഉത്തരങ്ങള്‍ വ്യത്യസ്തമായിരിക്കും. തെറ്റായ ആശയവിനിമയം, സാമ്പത്തികം, സെക്‌സ് , രണ്ടു പേരും വളര്‍ന്നുവന്ന...

നല്ല ഭര്‍ത്താവാകാന്‍

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമാകുമ്പോള്‍ വീട്ടുകാര്‍ നിരവധി ഉപദേശങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൊടുക്കാറുണ്ട്. എന്നാല്‍, ആണ്മക്കള്‍ക്ക് എത്ര പേര്‍ വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാറുണ്ട്? മകന്റെ കാഴ്ചപ്പാടുകളില്‍ എന്തെങ്കിലും തകരാറുകള്‍ ഉണ്ടെങ്കില്‍ അത് വേണ്ട സമയത്ത് തിരുത്തിയില്ലെങ്കില്‍...

സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ പിരിമുറുക്കം കുറയുന്നതിന്റെ കാരണം അറിയാമോ

സെക്‌സ് എന്നാല്‍ ലൈംഗികബന്ധം മാത്രമാണ് എന്നാണ് നമ്മളില്‍ ഭൂരിപക്ഷത്തിന്റെയും വിചാരം. തെറ്റായ ഒരു ചിന്തയും സമീപനവുമാണ് അത്.  അങ്ങനെയൊരു ധാരണ ഉള്ളില്‍ കയറിക്കൂടിയിരിക്കുന്നതുകൊണ്ടാണ്  ജീവിതത്തിലെ ഒരു നിശ്ചിതകാലഘട്ടം എത്തുമ്പോഴെങ്കിലും ചില ദമ്പതികളെങ്കിലും തങ്ങളുടെ...

കുടുംബജീവിതം വിജയിക്കാൻ ആറു നിയമങ്ങൾ

ആറു നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദമാകുമോ? സംശയിക്കണ്ടാ. ഭർത്താവും പിതാവും ഒപ്പം ബ്ലോഗറുമായ റിയാൻ സ്റ്റീഫൻ പറയുന്നത് ഈ നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദം ആകുമെന്ന് തന്നെയാണ്. 2016 ലാണ് അദ്ദേഹം കുടുംബജീവിതക്കാർക്ക്...

ജീവിതപങ്കാളിയെ മറ്റൊരാളുമായി താരതമ്യപ്പെടുത്താന്‍ തുടങ്ങിയോ?

അതെ, അതാണ്  ചോദ്യം. ജീവിതപങ്കാളിയെ മറ്റെതേങ്കിലും വ്യക്തിയുമായി താരതമ്യപ്പെടുത്താന്‍ ആരംഭിച്ചോ. എങ്കില്‍ തീര്‍ച്ചയാണ്. നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ ചില കല്ലുകടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നു തന്നെയാണ് അതിന് അര്‍ത്ഥം. കൂടെ ജോലിചെയ്യുന്ന വ്യക്തി, അല്ലെങ്കില്‍ അയല്‍വക്കത്തെ...

പുതിയ പിതാക്കന്മാര്‍ക്കായി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

പുതുതായി പിതാവാകുക എന്നാല്‍ ഭീതി ഉളവാക്കുന്ന ഒരു ഉത്തരവാദിത്തം തന്നെയാണ്. എന്നാല്‍, നിങ്ങളെയും, നിങ്ങളുടെ കുഞ്ഞിനേയും, നിങ്ങളുടെ വൈവാഹിക ജീവിതത്തിനെയും സഹായിക്കുന്ന വിധത്തിലുള്ള ഏതാനും കാര്യങ്ങള്‍ മനസ്സില്‍ വെച്ചാല്‍, നിങ്ങള്‍ക്ക്‌ അതേറെ ഗുണം...

സ്‌നേഹമുള്ള കുടുംബത്തിന്റെ രുചിക്കൂട്ട്

സ്‌നേഹമുള്ള കുടുംബം രൂപപ്പെടുത്താനുള്ള ചേരുവകള്‍ നിസ്സാരമാണ്. പക്ഷേ അവയെ എങ്ങനെ ചേരുംപടി ചേര്‍ക്കണം എന്ന കാര്യത്തിലുള്ള അറിവില്ലായ്മയാണ് പലപ്പോഴും കുടുംബജീവിതം അലങ്കോലമാകുന്നതിന് പിന്നിലുള്ളത്. സ്‌നേഹമുള്ള അന്തരീക്ഷം വീട്ടില്‍ സൃഷ്ടിക്കുക എന്നത് പ്രധാനമാണ് കുടുംബാംഗങ്ങള്‍...