Home Family & Relationships Family 79 വർഷം; ഗിന്നസ് ബുക്ക്

79 വർഷം; ഗിന്നസ് ബുക്ക്

0
79 വർഷം; ഗിന്നസ് ബുക്ക്

ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ദമ്പതികൾ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ബഹുമതിയാണ് ഗിന്നസ് ബുക്ക് ഇവർക്ക് നല്കിയിരിക്കുന്നത്. ജൂലിയോ സീസറിന് 110 ഉം വൽഡ്റാമിനയ്ക്ക് 104 ഉം ആണ് പ്രായം. 79 വർഷമായി ഇവർ വിവാഹിതരായിട്ട്. രണ്ടുപേരുടെയും കൂടി പ്രായം കൂട്ടിനോക്കുമ്പോൾ  214 വർഷങ്ങൾ. വീട്ടുകാരറിയാതെ രഹസ്യമായിട്ടായിരുന്നു വിവാഹം. 1941 ൽ ആയിരുന്നു അത്.  ഏഴു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. തങ്ങളുടെ സ്നേഹം യഥാർത്ഥമായിരുന്നുവെന്നാണ് ഇത്രയും കാലം നീണ്ടുനിന്ന വിവാഹത്തിലൂടെ ഈ ദമ്പതികൾ തെളിയിച്ചുതന്നിരിക്കുന്നത്. 11 മക്കളാണ് ഈ ദമ്പതികൾക്കുള്ളത്, 21 പേരക്കുട്ടികളും. പക്വത, പരസ്പരാദരവ്, സ്നേഹം തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ രഹസ്യം ഈ ദമ്പതികൾ വെളിപ്പെടുത്തുന്നു.