സന്തോഷകരമായ ദാമ്പത്യജീവിതം ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ സോഷ്യല്‍മീഡിയാ ഉപയോഗത്തിലും ശ്രദ്ധിക്കണം

Share post:

അവിശ്വസ്തത, വന്ധ്യത, പരസ്പരമുള്ള ചേര്‍ച്ചക്കുറവ്്. സാമ്പത്തികപ്രശ്‌നങ്ങള്‍..ഇതൊക്കെയാണ് വിവാഹമോചനത്തിനുള്ള കാരണങ്ങളായി പലരും അടുത്തകാലം വരെ കരുതിയിരുന്നത്. പക്ഷേ മാറിയകാലത്ത് ഇതിനൊക്കെ പുറമേ സോഷ്യല്‍ മീഡിയായും വിവാഹമോചനത്തിനുള്ള കാരണമായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയാ ഉപയോഗത്തിലെ രഹസ്യാത്മകതയും കൂടുതല്‍ നേരം അതില്‍ ചെലവഴിക്കുന്നതും വിവാഹമോചനത്തിലേക്ക് വഴിതെളിച്ചേക്കാം.അക്കാരണത്താല്‍ സോഷ്യല്‍ മീഡിയാ ഉപയോഗത്തില്‍ ദമ്പതികള്‍ ചില അതിര്‍ത്തികളും അതിര്‍വരമ്പുകളും സൂക്ഷിക്കേണ്ടതാണെന്ന് മനശാസ്ത്രവിദഗ്ദര്‍ പറയുന്നു

 സോഷ്യല്‍ മീഡിയാ ഉപയോഗം പങ്കാളിയുടെ മുമ്പില്‍ ആയിരിക്കട്ടെ

രഹസ്യമായി വാട്‌സാപ്പിലും ഫേസ്ബുക്കിലും പങ്കാളി സമയം ചെലവഴിക്കുന്നത് സംശയത്തിന് ഇടവരുത്തും. അതുകൊണ്ട് സ്‌നേഹമുള്ള ദമ്പതികള്‍ ഒരുമിച്ച് സോഷ്യല്‍ മീഡിയാ ഉപയോഗിക്കട്ടെ. ഒരുമിച്ചിരിക്കുന്ന വേളയിലെല്ലാം പങ്കാളി ഇടയ്ക്കിടെ ടാബും മൊബൈലും നോക്കിക്കൊണ്ടിരിക്കുന്നത് ശരിയല്ല.

സത്യസന്ധമായ ഉപയോഗം

സത്യസന്ധത പുലര്‍ത്തുന്ന ഒരാള്‍ക്ക് മാത്രമേ പങ്കാളിയുടെ മുമ്പില്‍ വച്ചു സോഷ്യല്‍ മീഡിയാ ഉപയോഗിക്കാന്‍ കഴിയൂ. രഹസ്യബന്ധങ്ങളും അനാരോഗ്യകരമായ താല്പര്യങ്ങളും വച്ചുപുലര്‍ത്തുന്ന ഒരാള്‍ക്ക് അത് സാധ്യമല്ല. അതുകൊണ്ട് ദമ്പതികള്‍ പരസ്പരം സത്യസന്ധരായിരിക്കുക. 

സോഷ്യല്‍ മീഡിയായിലെ ചിത്രങ്ങളെ അമിതമായി വിശ്വസിക്കാതിരിക്കുക

 സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന പലതിനും യാഥാര്‍ത്ഥ്യവുാമായി അടുത്ത ബന്ധമൊന്നും ഉണ്ടായിരിക്കുകയില്ല. മറ്റുളളവരെ കാണിക്കുക, സ്‌നേഹത്തിലാണെന്ന ബോധ്യം ഉണ്ടാക്കുക എന്നിവയ്ക്കപ്പുറം അവയില്‍ പലതിലും വലിയ അര്‍ത്ഥമോ ആഴമോ ഉണ്ടായെന്നുവരില്ല. പക്ഷേ അത് മനസ്സിലാക്കാതെ പോസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ ചിത്രങ്ങളും കണ്ട് അയ്യോ അവരൊക്കെ എന്തുമാത്രം സന്തോഷിച്ചാണ് ജീവിക്കുന്നത്. അവര്‍ക്ക് നല്ല പങ്കാളിയെ കിട്ടിയല്ലോ എനിക്ക് കിട്ടിയത് ഇങ്ങനെയൊരാളെയാണല്ലോ എന്ന് വിചാരിച്ച് വിഷമിക്കാതിരിക്കുക. സോഷ്യല്‍ മീഡിയായില്‍ കാണുന്നതല്ല യഥാര്‍ത്ഥ ജീവിതം. പച്ചയായ ജീവിതം അതിന് വെളിയിലാണ്.

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...