സ്‌നേഹമുള്ള കുടുംബത്തിന്റെ രുചിക്കൂട്ട്

Share post:

സ്‌നേഹമുള്ള കുടുംബം രൂപപ്പെടുത്താനുള്ള ചേരുവകള്‍ നിസ്സാരമാണ്. പക്ഷേ അവയെ എങ്ങനെ ചേരുംപടി ചേര്‍ക്കണം എന്ന കാര്യത്തിലുള്ള അറിവില്ലായ്മയാണ് പലപ്പോഴും കുടുംബജീവിതം അലങ്കോലമാകുന്നതിന് പിന്നിലുള്ളത്. സ്‌നേഹമുള്ള അന്തരീക്ഷം വീട്ടില്‍ സൃഷ്ടിക്കുക എന്നത് പ്രധാനമാണ് കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കത്തക്ക രീതിയില്‍  ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പങ്കിടുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ഒക്കെ ചെയ്യുന്നത് ചില അനുകൂലഘടകങ്ങളാണ്. കൂടാതെ  മറ്റ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

 സമയം ഒരുമിച്ചു ചെലവിടുക

ഇന്ന് പല ദമ്പതികള്‍ക്കും സമയമില്ല. രണ്ടു സമയങ്ങളില്‍ ജോലി ചെയ്യുന്നതും ഓഫീസിലെ സമ്മര്‍ദ്ദങ്ങളും ്അടുക്കളയിലെ ജോലികളും എല്ലാം ചേര്‍ന്ന് ഒരുമിച്ചിരിക്കാനുള്ള സമയം കണ്ടെത്താന്‍ പലര്‍ക്കും കഴിയാതെ പോകുന്നു. അതുകൊണ്ട് എത്ര തിരക്കിലും ഒരുമിച്ചായിരിക്കാന്‍ ഇത്തിരി സമയം കണ്ടെത്തണം.

കിട്ടുന്ന സമയം പ്രയോജനപ്പെടുത്തുക

കണ്ടെത്തുന്ന സമയം നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കുക. പരസ്പരം കുറ്റം പറയാനും കുറവു കണ്ടെത്താനുമായിരിക്കരുത് ഈ സമയം. ഗുണകരമായി സമയം ചെലവഴിക്കുക. നല്ല കാര്യങ്ങള്‍ പറയുക

ഉത്തരവാദിത്തങ്ങള്‍ പങ്കിടുക

 അടുക്കളയിലെയോ വീട്ടിലെയോ ജോലിഭാരം പങ്കിടുക. അത് മക്കളെ പഠിപ്പിക്കുന്നതാകാം.  അയണ്‍ ചെയ്യുന്നതാകാം. പാകം ചെയ്യുന്നതും ക്ലീന്‍ ചെയ്യുന്നതുമാകാം. ഒരാള്‍ തന്നെ ഇക്കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് മാനസികമായ അകല്‍ച്ചയും ദേഷ്യവും സൃഷ്ടിക്കാന്‍ ഇടയാക്കും.

പരസ്പരം ധാരണയുണ്ടാകണം

ദമ്പതികള്‍ പരസ്പരം തങ്ങളുടെ കഴിവുകളും കഴിവുകേടുകളും മനസ്സിലാക്കണം. ഇത് അമിതപ്രതീക്ഷകള്‍ ഒഴിവാക്കുകയും യാഥാര്‍ത്ഥ്യബോധമുള്ളവരാക്കുകയും ചെയ്യും. പല ദമ്പതികളും കുറ്റപ്പെടുത്തി സംസാരിക്കുന്നത് അവര്‍ക്ക് യാഥാര്‍ത്ഥ്യബോധമില്ലാത്തതുകൊണ്ടാണ്. ഇണയ്ക്ക് ഈ കഴിവുണ്ട്, ഈ കഴിവില്ല എന്ന് മനസ്സിലായിക്കഴിയുമ്പോള്‍ പിന്നെ അതേച്ചൊല്ലിയുള്ള പരിഹാസമോ കുറ്റപ്പെടുത്തലോ ഉടലെടുക്കുകയില്ലല്ലോ?

ആദരവോടെ സംസാരിക്കുക

പലപ്പോഴും ദാമ്പത്യത്തെ മുറിവേല്പിക്കുന്നത് വിവേകപൂര്‍വ്വമല്ലാത്ത സംസാരങ്ങളാണ്. ഇണയെ മുറിപ്പെടുത്തുകയോ അപമാനിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്ന രീതിയില്‍ സംസാരിക്കരുത്.

ചെറിയ കാര്യങ്ങളിലെ ഇത്തരം വലിയ തിരിച്ചറിവുകള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ കുടുംബജീവിതം കൂടുതല്‍ ആനന്ദപ്രദമാകും.സന്തോഷപ്രദവും.

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...