കുടുംബജീവിതത്തില്‍ സ്നേഹം കൂട്ടാന്‍ ഏഴു വഴികള്‍

Share post:

ജീവിതത്തെ സന്തോഷത്തിലെയ്ക്ക് കൈപിടിച്ച് നടത്താനായി അല്പം മനസ്സ് വെയ്ക്കുന്നത് കുടുംബഭദ്രതയ്ക്ക് നല്ലതാണ്. സ്നേഹം കൂട്ടുവാനുള്ള വഴികള്‍ സ്വയം കണ്ടെത്തണം. സ്ഥിരമായുള്ള പരിഭവങ്ങളും, പരാതികളും തിരിച്ചറിഞ്ഞ് കുടുംബജീവിതം മെച്ചപ്പെടുത്താനുള്ള ഏഴു വഴികള്‍ ഇതാ:-

1.      ഹൃദയത്തില്‍ തൊട്ടു സംസാരിക്കാം:- സംസാരങ്ങള്‍ പലവിധമുണ്ട്. വെറുതെ സംസാരിക്കുന്നതുപോലെയല്ല, ഹൃദയത്തില്‍ തൊട്ടു സംസാരിക്കുന്നത്. ഇങ്ങനെയുള്ള സംസാരരീതി വളര്‍ത്തിയെടുക്കുമ്പോള്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം കൂടും. ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം. ഈ സംസാരരീതി അഭിനയമാവരുത്, ആത്മാര്‍ത്ഥതയോടെ വേണം. പരസ്പരം അഭിനന്ദിക്കാന്‍ തയ്യാറാവണം. വീട്ടിലെ ജോലിഭാരം പങ്കിടേണ്ട സാഹചര്യത്തില്‍ അതും മടി കൂടാതെ ചെയ്യണം.

2.      പാചകത്തെ അഭിനന്ദിക്കുക:- വീട്ടില്‍നിന്ന് നല്ല ഭക്ഷണം കഴിച്ചാല്‍ അധികം പേരും ഏമ്പക്കമിട്ടു കൈകഴുകി എഴുന്നേറ്റു പോവുന്നവരാണ്‌. ഈ രീതിയ്ക്ക് മാറ്റം വരുത്തുക. പാചകത്തിലെ മേന്മയില്‍ ഭാര്യയെ അഭിനന്ദിക്കുക. പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക.

3.      ത്യാഗം പരിശീലിക്കുക:- കുടുംബത്തിന്‍റെ ഉയര്‍ച്ചയ്ക്ക് വേണ്ടി ചില ത്യാഗങ്ങള്‍ പഠിക്കുക. ഭര്‍ത്താവ് വഴക്കിടുമ്പോള്‍ അതേറ്റു പിടിക്കാതെ ഭാര്യ പുഞ്ചിരിയോടെ ഭര്‍ത്താവിനെ തണുപ്പിക്കുന്നത് ത്യാഗമാണ്. ഭാര്യയ്ക്ക് തലവേദന വരുമ്പോള്‍ വീട്ടില്‍ ജോലി ഭര്‍ത്താവ് ഏറ്റെടുക്കുന്നത് ത്യാഗമാണ്. ഇത്തരം ത്യാഗങ്ങള്‍ കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനെ ഒന്നുകൂടി ഉറപ്പിക്കും.

4.      ആലിംഗനത്തിന്റെ വിലയറിയുക:- വാക്കിനെക്കാള്‍ വലിയ വില സ്പര്‍ശനത്തിനുണ്ട്. നല്ല കാര്യം ചെയ്യുമ്പോള്‍ അമ്മയെ അച്ഛന്‍ ചേര്‍ത്ത് പിടിച്ചു അഭിനന്ദിക്കുന്നത് കുട്ടികള്‍ കണ്ടു പഠിക്കട്ടെ. സ്പര്‍ശനത്തിന്റെ വിലയും സന്തോഷവും അവരിലേയ്ക്ക് പകരാന്‍ ഇത് സഹായിക്കും.

5.      പരിഗണന എന്ന മരുന്ന്:- മനുഷ്യമനസ്സിനെ തൃപ്തിപ്പെടുത്താന്‍ ലോകത്തെ ഏറ്റവും നല്ല മരുന്നിന്റെ പേരാണ് പരിഗണന. പങ്കാളിയുടെ സ്ഥാനം എല്ലാവര്‍ക്കും മുകളിലാണെന്ന തോന്നല്‍ പരസ്പരം ഉണ്ടാക്കുകയാണ് വീട്ടില്‍ അംഗീകാരം വളര്‍ത്താനുള്ള വഴി. ഇരുവരുടെയും മാതാപിതാക്കള്‍ ഉണ്ടെങ്കില്‍കൂടി ചില കാര്യങ്ങളില്‍ പങ്കാളിയാണ് അവസാന വാക്കെന്ന ഉറപ്പ് നിങ്ങള്‍ക്ക് വേണം. ആ ഉറപ്പ് പങ്കാളിയെ ബോധ്യപ്പെടുത്താനും സാധിക്കണം.

6.      സമ്മാനങ്ങള്‍:- കുടുംബാംഗങ്ങളുടെ ജന്മദിനം മുതല്‍ വിവാഹവാര്‍ഷികം വരെ ഓര്‍മിക്കുക. ചെറുതായ രീതിയിലാണെങ്കിലും അത് ആഘോഷിക്കുക. അന്നത്തെ ആഹാരം പുറത്തു നിന്നാക്കാം. കുറച്ചു മിട്ടായിയെങ്കിലും വാങ്ങി ആഘോഷിക്കണം. സാധനത്തിന്റെ വിലയല്ല, ഓര്‍മയുണ്ട് എന്നതിനാണ് ഇവിടെ മൂല്യമുള്ളത്.

7.      കുട്ടികളെ പരിഗണിക്കുക:- കുട്ടികളുടെ മനസ്സിന് അവരെക്കാള്‍ വലിപ്പമുണ്ട് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം. മാതാപിതാക്കളില്‍നിന്നുമുള്ള ചെറിയ പരിഹാസം പോലും അവരില്‍ വലിയ മുറിവുണ്ടാക്കും. അവര്‍ക്ക് മാതാപിതാക്കളോട് കാര്യങ്ങള്‍ തുറന്നു പറയാനുള്ള വേദിയുണ്ടാക്കുക. അങ്ങനെയായാല്‍ അവര്‍ക്ക് സമൂഹത്തിലെ പല ചതിക്കുഴികളില്‍നിന്നും രക്ഷ നേടാന്‍ സാധിക്കും.

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...