26 വയസുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോഗ്രാം ആഭരണങ്ങളും 90 നാണയങ്ങളും

Share post:

26 വയസുകാരിയുടെ വയറ്റില്‍ നിന്ന്് ഓപ്പറേഷനിലൂടെ പുറത്തെടുത്തത് ഒന്നര കിലോഗ്രാം ആഭരണങ്ങളും 90 നാണയങ്ങളും. പശ്ചിമബംഗാളിലെ ബെര്‍ബൂം ജില്ലയിലെ ഗവണ്‍മെന്റ് ഹോസ്പിറ്റലിലാണ് സംഭവം. അഞ്ചു രൂപയുടെയും പത്തുരൂപയുടെയുമായ 90 നാണയങ്ങളും ചെയിന്‍, മൂക്കുത്തി, വളകള്‍, പാദസരങ്ങള്‍, വാച്ചുകള്‍ എന്നിവയുമാണ് വയറ്റില്‍ നിന്ന് പുറത്തെടുത്തത്. ചെമ്പ്, ഇരുമ്പ് ആഭരണങ്ങള്‍ കൂടാതെ സ്വര്‍ണ്ണാഭരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.  ബുദ്ധിവികാസം സംഭവിച്ചിട്ടില്ലാത്ത വ്യക്തിയാണ് യുവതിയെന്ന് പറയപ്പെടുന്നു. കുറെ നാളായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. വിളമ്പിക്കൊടുക്കുന്ന ഭക്ഷണം വലിച്ചെറിയുകയും ചെയ്തിരുന്നു. യുവതിയുടെ അമ്മ പറയുന്നു. സഹോദരന്റെ ആഭരണക്കടയില്‍ നിന്നാണ് യുവതി ആഭരണങ്ങള്‍ എടുത്തത്. ആഭരണങ്ങള്‍ കാണാതെ പോകുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മകളാണോ എടുത്തത് എന്ന് സംശയമുണ്ടായിരുന്നു. ചോദിച്ചപ്പോഴൊക്കെ അവള്‍ കരയുമായിരുന്നു. പിന്നെ അവളെ ഞങ്ങള്‍ സശ്രദ്ധം വീക്ഷിച്ചുതുടങ്ങി. രണ്ടുമാസമായി മകള്‍ക്ക് ഒട്ടും സുഖമില്ലായിരുന്നു. പല ഡോക്ടര്‍മാരെയും കാണിച്ചു. മരുന്നകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല. പിന്നെയാണ് ഇവിടെയെത്തിയത്.വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് വയറ്റിനുള്ളില്‍ എന്തോ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഓപ്പറേഷന് വിധേയയാക്കുകയായിരുന്നു.

Related articles

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ...

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ...

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ്...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്.  ഒരു കുട്ടിയെ വളർത്തിയെടുക്കുമ്പോൾ, അവന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവനെ...

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ...

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന്...

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍  മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ...