കൊളസ്ട്രോളോ.. പേടിക്കണ്ടാ

Share post:

ലോകമെങ്ങും വ്യാപകമായികൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് കൊളസ്‌ട്രോള്‍. വിദേശരാജ്യങ്ങളിലെ മരണസംഖ്യയില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത് ഹാര്‍ട്ട് അറ്റാക്കാണ്. അതിന് പ്രധാന കാരണമാകട്ടെ കൊളസ്‌ട്രോളും.  ജീവിതശൈലിയില്‍ വന്ന മാറ്റം നമ്മളെയും കൊളസ്‌ട്രോളിന് കീഴ്‌പ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡും വര്‍ദ്ധിച്ച തോതിലുള്ള മാംസ്യ ഉപയോഗവുമെല്ലാം ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട. കൊളസ്‌ട്രോളിനെ പേടിച്ച് ഇഷ്ടവിഭവങ്ങള്‍ സങ്കടത്തോടെ വേണ്ടെന്ന് വയ്ക്കുന്നവരുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുകയാണ്.  കാരണം വാരിവലിച്ചുകഴിച്ചാല്‍ അതൊക്കെ പിന്നീട് ദോഷം ചെയ്യുമെന്ന് നമുക്കറിയാം.

എന്നാല്‍ ഭക്ഷണശീലങ്ങളില്‍ ചില നിയന്ത്രണങ്ങളും ഉപേക്ഷിക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാകും.കൂട്ടിച്ചേര്‍ക്കലുകളില്‍ പ്രധാനപ്പെട്ടതാണ് പഴങ്ങള്‍. ആപ്പിള്‍, പപ്പായ, വെണ്ണപ്പഴം, തക്കാളി എന്നിവ മെനുവില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാന്‍ ഏറെ സഹായിക്കുമത്രെ. ദിവസം ഒരു ആപ്പിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റൂ എന്നാണല്ലോ പൊതുവായ ചൊല്ല്. ആപ്പിളിന് ഇങ്ങനെയൊരു ബഹുമതി കിട്ടാന്‍ കാരണമായിരിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഹൃദയാരോഗ്യത്തിന് ആപ്പിള്‍ വളരെ നല്ലതാണ് എന്നതു തന്നെയാണ്. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് സ്‌ട്രോക്ക് വരാതെ സംരക്ഷിക്കാനും ആപ്പിളിന് കഴിവുണ്ട്. കൊളസ്‌ട്രോളുള്ളവര്‍ ദിനം തോറും കഴിക്കേണ്ട ഒന്നാണ് പപ്പായ അഥവാ കപ്ലളങ്ങാ പഴം. ഫൈബര്‍ ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട് കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാന്‍ നമ്മുടെ നാട്ടിന്‍പ്പുറങ്ങളില്‍ ഏറെക്കുറെ സുലഭമായിട്ടുള്ള പപ്പായ്ക്ക് കഴിവുണ്ട്. വെണ്ണപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ കെ, സി, ബി5, ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് ഹൃദയസംരക്ഷകരായി മാറുന്നത്. തക്കാളിയിലുള്ള അയണ്‍, പൊട്ടാസ്യം, ക്രോമിയം, വിറ്റമിന്‍, ധാതുക്കള്‍ തുടങ്ങിയവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...