ആഹാരം ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടോ സൂക്ഷിക്കണേ…

Share post:

ഭക്ഷണം കഴിക്കുമ്പോള്‍ അത് തൊണ്ടയില്‍ നിന്ന് താഴേയ്ക്ക് ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ..സ്ഥിരമായി ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മറക്കരുത്. കാരണം ചിലപ്പോഴെങ്കിലും  ഇത് ഉദരകാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാകാന്‍ സാധ്യതയുണ്ട്. ഉദരകാന്‍സറിന്റെ ലക്ഷണങ്ങള്‍ പൊതുവെ സാധാരണ നിലയിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഈ ലക്ഷണങ്ങളെ തുടക്കം മുതല്‍ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ ആയുസിന്റെ ദിനങ്ങള്‍ നീട്ടിക്കിട്ടാന്‍ സാധ്യതയുണ്ട്. എന്തൊക്കെയാണ് സാധാരണപോലെ കണ്ടുവരുന്ന ഈ ലക്ഷണങ്ങള്‍ എന്നല്ലേ പറയാം.


മലത്തില്‍ രക്തത്തിന്റെ അംശം

മറ്റ് പലകാരണങ്ങള്‍ കൊണ്ടും മലത്തില്‍ രക്തത്തിന്റെ അംശം കണ്ടുവരാം. പക്ഷേ ഉദരകാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഇതും പെടുന്നുണ്ട്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പറയുന്നത്.

വയറുവേദന

കിഡ്‌നി സ്റ്റോണ്‍, ദഹനക്കുറവ് തുടങ്ങിയ പലകാരണങ്ങള്‍ കൊണ്ടും വയറുവേദന അനുഭവപ്പെടാം. അക്കൂട്ടത്തില്‍ ഉദരകാന്‍സറിനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല.
വിശപ്പില്ലായ്മ

അടുത്തകാലം വരെ നല്ലഅളവില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് നിങ്ങള്‍ എന്നിരിക്കട്ടെ പക്ഷേ പെട്ടെന്ന് ഭക്ഷണത്തിനോട് മടുപ്പ് തോന്നുന്നു. വിശപ്പില്ലായ്മയും. ഇതിനെ ഗൗരവത്തില്‍ കാണണം. നീണ്ടുനില്ക്കുന്ന ഈ ലക്ഷണത്തിന് ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാകുന്നു.

തൂക്കക്കുറവ്

പ്രത്യേകമായ ശ്രമമൊന്നും കൂടാതെ ശരീരഭാരം പെ്‌ട്ടെന്ന് കുറയുന്നതായി ശ്രദ്ധയില്‍പെട്ടാലും അടിയന്തിര ശ്രദ്ധ കൊടുക്കണം.

ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേ വയര്‍ നിറഞ്ഞ പ്രതീതിയാണ് മറ്റൊരു രോഗലക്ഷണം.

ഈ പറഞ്ഞ ലക്ഷണങ്ങളില്‍ പലതോ ഏതെങ്കിലും ഒന്നോ രണ്ടോ തോന്നിയാലും ഡോക്ടറെ കാണാന്‍ വൈകരുത്. കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയവും ചികിത്സയും കാന്‍സറിനെയും ദൂരെയകറ്റാന്‍ കഴിയുമെന്ന് പല അനുഭവങ്ങളും നമുക്ക് പറഞ്ഞുതന്നിട്ടുണ്ടല്ലോ?

സമസ്യ

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...