കണ്ണിന് വേദനയോ സൂക്ഷിക്കണേ…

Share post:

ഡോക്ടറുടെ അടുക്കല്‍ പരിശോധനയ്ക്കായി എത്തുമ്പോള്‍ കണ്ണ് നോക്കുന്നത് വെറുതെ ഒരു രസത്തിനാണോ? ഒരിക്കലുമല്ല. കണ്ണില്‍ നോക്കിയാല്‍ ചില അസുഖങ്ങളെക്കുറിച്ചുള്ള ഏകദേശ ധാരണ ഡോക്ടേഴ്‌സിന് ലഭിക്കുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് കണ്ണ് നോക്കുന്നത്. 


 കണ്ണ് ചിലപ്പോഴൊക്കെ ചുവന്നു കാണപ്പെടാറുണ്ട്. അതിന് കാരണമാകാവുന്നത് അലര്‍ജിയോ വിളര്‍ച്ചയോ അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സിന്റെ ഉപയോഗമോ എന്തെങ്കിലുമാവാം. അത് അത്രമേല്‍ പേടിക്കേണ്ട കാര്യവുമല്ല. എന്നാല്‍ കണ്ണില്‍ കാണപ്പെടുന്ന ഇരുണ്ട നിറത്തിലുള്ള ചുവന്ന പാടുകള്‍( dark red spost) അപകടകാരിയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. പ്രമേഹരോഗത്തിന്റെ സൂചനയായി ഇത് കണ്ടുവരാറുണ്ടത്രെ.ഇത്തരം അവസ്ഥയെ വിളിക്കുന്നത് ഡയബറ്റിക് റെറ്റിനോപ്പതി എന്നാണ്. ഐറീസിന് ചുറ്റും കണ്ടുവരുന്ന വെളുത്ത വൃത്തം ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അടയാളവുമാകാമത്രെ. അറുപത് വയസില്‍ താഴെ പ്രായമുള്ളവരുടെ മിഴിപടലത്തില്‍ കാണപ്പെടുന്ന ഇത്തരത്തിലുള്ള വെളുത്ത വൃത്തങ്ങള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെയും ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയുടെ സൂചനയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലും ശ്രദ്ധയും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കണ്ണിന് ഇടയ്ക്കിടെയുണ്ടാകുന്ന വേദനയും ഗൗരവത്തിലെടുക്കേണ്ടതാണ്. കണ്ണിന്റെ പുറകിലുള്ള ഓപ്റ്റിക് നേര്‍വ് തലച്ചോറുമായി നേരിട്ട് ബന്ധമുള്ളവയാണ്. അതുകൊണ്ട് കണ്ണിന് ചുറ്റുമുണ്ടാകുന്ന വേദനകള്‍ പലപ്പോഴും ന്യൂറോളജിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

കണ്ണിലെ സമ്മര്‍ദ്ദം, വേദന തുടങ്ങിയവ ട്യൂമര്‍, ഇന്‍ഫെക്ഷന്‍, തുടങ്ങിയവയുടെ സൂചനയാകാനുള്ള ഇടയുണ്ട്. കണ്ണ് വരണ്ടിരിക്കുന്നത് കാലാവസഥ വ്യതിയാനം, പുകവലി എന്നിവ മൂലമായിരിക്കാം എന്നാല്‍ അതോടൊപ്പംതന്നെ സ്ത്രീകളില്‍ ഇത് തൈറോയ്ഡ് രോഗത്തിന്റെ മുന്നോടിയായും കണ്ടുവരാറുണ്ട്. അതുകൊണ്ട് കണ്ണിന്റെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ശ്രദ്ധ നല്‌കേണ്ടത് വളരെ അത്യാവശ്യമാണ്.

Related articles

ഉച്ചമയക്കം പതിവാകുമ്പോൾ

ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും...

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...