അന്ന് കോര്‍ത്ത കരം അവര്‍ മരണത്തിലും ചേര്‍ത്തുപിടിച്ചു

Share post:

പുതിയ കാലത്തെ പ്രണയങ്ങള്‍ കൂടുതല്‍ റൊമാന്റിക്കായിരിക്കാം. എന്നാല്‍ അവയ്ക്ക് എത്രത്തോളം ഊഷ്മളതയും ആത്മാവും ഉണ്ട് എന്ന കാര്യം കണ്ടറിയണം. ഏറെ നാളത്തെ പ്രണയം കഴിഞ്ഞ് വിവാഹിതരായിട്ടും നിസ്സാരകാര്യങ്ങളുടെ പേരില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണല്ലോ.

അവിടെയാണ് 70 വര്‍ഷത്തെ മധുരതരമായ ദാമ്പത്യജീവിതത്തിന് ശേഷം ദമ്പതികള്‍ ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒരുമിച്ച് മരണമടഞ്ഞഥ്. ഫ്രാന്‍സീസ് ഏണസ്റ്റ് എന്ന 92 കാരനും നോര്‍മ്മാ ജൂണ്‍ എന്ന 90 കാരിയുമാണ് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞത്. ദിവസങ്ങള്‍ക്ക് ശേഷമോ മണിക്കൂറുകള്‍ക്ക് ശേഷമോ ഭാര്യക്ക് ശേഷം ഭര്‍ത്താവും ഭര്‍ത്താവിന് ശേഷം ഭാര്യയും മരണമടഞ്ഞതായ നിരവധി വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. പക്ഷേ ദമ്പതികളിലൊരാളുടെ മരണത്തിന് ശേഷം അടുത്ത നിമിഷം തന്നെ മറ്റെയാളും മരണമടയുന്നത് അത്ര  സാധാരണമല്ല. അങ്ങനെയൊരു വാര്‍ത്തയായിരുന്നു ഫ്രാന്‍സിസിന്റേതും നോര്‍മ്മയുടേതും. നോര്‍മ്മ ഏറെ നാളായി അല്‍ഷൈമേഴ്‌സ് രോഗബാധിതയായിരുന്നു. ഭാര്യയെ കാണാന്‍ ആശുപത്രിയിലെത്തിയ ഫ്രാന്‍സിസ് വീണു പരിക്കേറ്റു. അങ്ങനെ രണ്ടുപേരും ആശുപത്രിയിലും അടുത്തടുത്ത കട്ടിലുകളിലായി. ഗുരുതരമായ ഇന്‍ഫെക്ഷനും ഫ്രാന്‍സീസിനു ബാധിച്ചു. ജനുവരി ആറാം തീയതി 11. 45 ന് ആയിരുന്നു ഇരുവരുടെയും മരണം. അടുത്തടുത്ത കട്ടിലുകളില്‍ കൈകള്‍ കോര്‍ത്തുപിടിച്ച് കിടക്കുന്നതിനിടയില്‍ എപ്പോഴോ മരണം രണ്ടുപേരെയും കൊണ്ടുപോയി.  മമ്മയുടെ ശ്വാസഗതി അസാധാരണമായിരുന്നു. പക്ഷേ ഡാഡി സാധാരണ നിലയിലായിരുന്നു.

നേഴ്‌സ് രണ്ടുപേരെയും വന്ന് നോക്കിപോയതാണ്. പത്തുമിനിറ്റ് കഴിഞ്ഞ് വീണ്ടും വരുമ്പോഴേയ്ക്കും രണ്ടുപേരും യാത്രയായിക്കഴിഞ്ഞിരുന്നു. ഭാര്യയാണ് ആദ്യം യാത്രയായത്. ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ ഫ്രാന്‍സിസ് ഭാര്യയെ അനുഗമിച്ചു. ഭൂമിയില്‍ വച്ച് ഒരു നിമിഷം പോലും ഇരുവര്‍ക്കും പിരിഞ്ഞിരിക്കാന്‍ കഴിയാത്തതുപോലെയായിരുന്നു ആ മരണം. ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഒരാളെ പിരിഞ്ഞ് മറ്റെയാള്‍ ജീവിച്ചിരിക്കാതെ രണ്ടുപേരെയും ഒരുമിച്ച് കൂട്ടിക്കൊണ്ടുപോയതിന്.. ദമ്പതികളുടെ മകള്‍ ഒരു മാധ്യമത്തോട് പങ്കുവച്ചതാണ് ഇക്കാര്യം. ഇരുവരും പ്രണയബന്ധിതരായിരുന്നു കണ്ടുമുട്ടിയ നാള്‍ മുതല്‍. നോര്‍മ്മ ഉന്നതകുലജാതയായിരുന്നു. കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും.

ഫ്രാന്‍സിസാവട്ടെ ആസ്‌ട്രേലിയായില്‍ നിന്നുള്ള ദരിദ്രനും. എന്നിട്ടും പ്രണയം പൂവിട്ടു. ആര്‍ക്കും എതിര്‍ക്കാനാവാത്ത വിധം അത് വളരുകയും ചെയ്തു. അവസാനം വരെ പ്രണയം കാത്തുസൂക്ഷിച്ചവര്‍ എന്ന് ഇവരെപോലെയുള്ള ദമ്പതിമാരെക്കുറിച്ചായിരിക്കും നമുക്ക് പറയാന്‍ കഴിയുന്നത്. എന്തായാലും എല്ലാ ദമ്പതിമാരെയും ഫ്രാന്‍സിസിന്റെയും നോര്‍മ്മയുടെയും പ്രണയവും ദാമ്പത്യവും മരണവും ഏറെ പ്രചോദിപ്പിക്കും.

Related articles

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും...