തക്കാളി കഴിക്കാൻ മറക്കരുത്

Share post:

തക്കാളി ശരിക്കും പച്ചക്കറിയാണോ പഴവർഗ്ഗമാണോ? ഭൂരിപക്ഷത്തിന്റെയും ധാരണ തക്കാളി പച്ചക്കറി എന്നാണ്. എന്നാൽ തക്കാളി പഴവർഗ്ഗത്തിൽ പെടുന്നു എന്നാണ് സൗത്ത് അമേരിക്കയിലെ ഗവേഷകർ പറയുന്നത്. പച്ചയ്ക്കും വേവിച്ചും കഴിക്കുന്ന തക്കാളി സലാഡ്, പിസാ, ഡ്രിംഗ്സ് എന്നിവയിലെല്ലാം ഉൾപ്പെടുന്നുണ്ട്. തക്കാളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണപ്രദം എന്നാണ് വിദഗ്ദരുടെ അഭിപ്രായം. എന്തൊക്കെയാണ് തക്കാളിയുടെ ഗുണങ്ങൾ എന്നല്ലേ പറയാം.
വിറ്റമിൻ സി, പൊട്ടാസ്യം, വിറ്റമിൻ കെ, ഫോലെറ്റ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ദിവസവും ശരീരത്തിന് ആവശ്യമായ  വിറ്റമിൻ സിയുടെ 28 ശതമാനം തക്കാളിയിലൂടെ ലഭിക്കുന്നുണ്ട്. കാൻസറിന് കാരണമാകാവുന്ന ഘടകങ്ങളെ പ്രതിരോധിക്കാൻ വിറ്റമിൻ സിക്ക് കഴിവുണ്ട്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകാവുന്ന മുഴകൾ ഉണ്ടാകാതിരിക്കാൻ. ആരോഗ്യകരമായ ബ്ലഡ് പ്രഷർ, ഹൃദയാരോഗ്യം, കണ്ണുകളുടെ ആരോഗ്യം, ത്വക്ക്, മുടി, നഖം തുടങ്ങിയവയുടെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്. മലബന്ധം ഒഴിവാക്കുകയും ചെയ്യും. ഗർഭിണികൾക്ക് ഫോളിക് ആസിഡ് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ടല്ലോ. തക്കാളിയിൽ ഇത് വൻതോതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഗർഭിണികൾ പതിവായി  കഴിക്കണം.

എല്ലാവരും ദിവസം ഒന്നുമുതൽ അഞ്ചുവരെ തക്കാളി കഴിക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. പലതരം തക്കാളികൾ നിലവിലുണ്ട്. അതുകൊണ്ട് എണ്ണം പറയുമ്പോൾ നമ്മുടെ നാട്ടിലേതുവച്ച് നോക്കുമ്പോൾ വ്യത്യാസം വരാം. കലോറി കുറവും ജലാംശം കൂടുതലുമാണ് തക്കാളിയിൽ. പൊതുവെ സുരക്ഷിതമാണ് നിത്യവുമുള്ള തക്കാളി ഉപയോഗം. എങ്കിലും തക്കാളിയിലുള്ള മാലിക് ആസിഡും സിട്രിക്ക് ആസിഡും വയറ്റിൽ നെഞ്ചെരിച്ചിൽ ഉണ്ടാക്കാനും സാധ്യതയുണ്ട്.  അതുകൊണ്ട് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും ഗ്യാസ്ട്രോ രോഗങ്ങളുള്ളവരും അമിതമായി തക്കാളി കഴിക്കരുത്. കിഡ്നിയിൽ കല്ലുണ്ടാക്കാനും ഇത് കാരണമായിത്തീരാം.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...