വായ്‌നാറ്റവും വിഷാദവും

Share post:

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്.  വായ യുടെ അനാരോഗ്യമാണ് വായ്നാറ്റത്തിനു കാരണമെന്നാണ് പൊതുധാരണ. അതു ശരിയുമാണ്. എന്നാൽ വിഷാദവും വായ്നാറ്റത്തിനു കാരണമാകാറുണ്ട്.

വിഷാദരോഗങ്ങളും മാനസികസമ്മർദ്ദത്തിനു കഴിക്കുന്ന മരുന്നുകളും വായ്നാറ്റത്തിന് കാരണമാകാറുണ്ട്.  സീറോസ്റ്റോമിയ മൂലം വായയുടെ അകം വളരെയധികം വരണ്ടുപോവുകയും തന്മൂലം പല്ലുകളുടെ ഇടയിലും മറ്റും കടന്നുകൂടിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളിൽ അണുക്കൾ വർദ്ധിക്കുകയും ഹാനികരമായ രാസവസ്തുക്കൾ ഉണ്ടാകുകയും ചെയ്യുന്നു. ഇത് വായ്‌നാറ്റത്തിന് വഴിതെളിക്കുന്നു. വിഷാദരോഗവും അതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും കൂടാതെ നിർജലീകരണം, ഉത്കണ്ഠ, കൂർക്കംവലി, മദ്യപാനം, പുകവലി എന്നിവ മൂലവും വായ്നാറ്റം ഉണ്ടാകാം. കരൾരോഗം, വൃക്കരോഗം, ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, സൈനസ് അണുബാധ, പ്രമേഹം തുടങ്ങിയവകൊണ്ടും വായ്നാറ്റം അനുഭവപ്പെടാറുണ്ട്.

എന്നാൽ ഇതൊക്കെ അപൂർവ്വം ചിലരിൽ മാത്രമേ വായ്നാറ്റത്തിനു കാരണമാകാറുള്ളൂ. ഭൂരിപക്ഷത്തിന്റെയും വായ്നാറ്റത്തിന് പിന്നിലുള്ളത് മറ്റു ചില കാരണങ്ങളാണ്. ദന്തക്ഷയം, മോണരോഗം, മോണപ്പഴുപ്പ്, കേടായ പല്ലുകൾ, നാവിനെ ബാധിക്കുന്ന പൂപ്പൽബാധ,പല്ലെടുത്ത ഭാഗത്തെ ഉണങ്ങാത്ത മുറിവ്, പഴുപ്പ്, പല്ല് വൃത്തിയായി സൂക്ഷിക്കാത്തത്. ഭക്ഷണാവശിഷ്ടങ്ങൾ  നീക്കം ചെയ്യാത്തത് എന്നിവയെല്ലാമാണ് അവ. നാം കഴിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങളും വായ്നാറ്റം ഉണ്ടാക്കുന്നുണ്ട്. പാൽ, പാൽക്കട്ടി, ഐസ്‌ക്രീം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുമ്പോൾ വായിൽ നിന്ന് ദുർഗന്ധം പുറപ്പെടാറുണ്ട്.

ഏതുകാരണം കൊണ്ടാണ് വായിൽ ദുർഗന്ധം ഉണ്ടാകുന്നത് എന്ന് കണ്ടെത്തി ചികിത്സ തേടുകയും വായ് ഏതു സാഹചര്യത്തിലും വൃത്തിയായി സൂക്ഷിക്കുകയുമാണ് അഭികാമ്യം.

ഉറങ്ങി എണീറ്റുവരുമ്പോൾ വായ്നാറ്റം അനുഭവപ്പെടുന്നതു എന്തുകൊണ്ട് ?

രാവിലെ എഴുന്നേറ്റ് വരുമ്പോൾ ചെറിയ തോതിലെങ്കിലും വായ്നാറ്റം അനുഭവപ്പെടാത്ത ആരുമുണ്ടാവില്ല. രാത്രികാലങ്ങളിൽ പല്ലു തേച്ചു വായ് ശുചിയായി സൂക്ഷിക്കുന്നവർക്കു പോലും ഇതിൽനിന്ന് ഒഴികഴിവില്ല. എന്തുകൊണ്ടാണ് ഇത്? ഉറങ്ങുന്ന സമയം ഉമിനീരിന്റെ പ്രവർത്തനം കുറയുകയും തന്മൂലം വായിലെ കീടാണുക്കളുടെ പ്രവർത്തനങ്ങൾ കൂടുകയും തൽഫലമായി രാസസംയുക്തങ്ങളുടെ പ്രവർത്തനഫലമായി ദുർഗന്ധം അനുഭവപ്പെടുകയും ചെയ്യുന്നു. മെഡിക്കൽ ഷോപ്പുകളിൽ കിട്ടുന്നതു മാത്രമല്ല മൗത്ത് വാഷ്.  ഉമിനീരും ഒരു മൗത്ത് വാഷാണ്. തികച്ചും സ്വാഭാവികമായ മൗത്ത് വാഷ്. വായ്നാറ്റത്തിന്  കാരണമായ രോഗാണുക്കളെ ഇല്ലാതാക്കാൻ കഴിവുള്ള ആന്റി ബാക്ടീരിയൽ പദാർത്ഥങ്ങൾ ഉമിനീരിൽ അടങ്ങിയിട്ടുണ്ട്. കിടന്നുറങ്ങുമ്പോൾ ഉമിനീർ ഉല്പാദനം നടക്കുന്നില്ല. അതുകൊണ്ടാണ് ഉറങ്ങിയെണീറ്റുവരുമ്പോൾ  വായ്നാറ്റം അനുഭവപ്പെടുന്നത്. ഉപവാസം നോക്കുന്നവരിലും ഏറെ സമയം വെള്ളം കുടിക്കാതിരിക്കുന്നവരിലും വായ്നാറ്റം അനുഭവപ്പെടാറുണ്ട്.

Related articles

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...