വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

Share post:


വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതും.  എന്തുകൊണ്ടാണ് വൈറ്റമിൻ സി ഇത്രത്തോളം പ്രധാനപ്പെട്ടതായിരിക്കുന്നത്?

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
വൈറ്റമിൻ സി ശരീരത്തിന്റെ ഡിഫൻസ് മെക്കാനിസം ശക്തിപ്പെടുത്തുന്നു. സ്ഥിരമായി വൈറ്റമിൻ സി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പ്രതിരോധശേഷി ശക്തമാകുന്നു. ഇൻഫക്ഷൻസ് വരാതെ  സൂക്ഷിക്കുന്നു.

ത്വക്കിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
വൈറ്റമിൻ സി കൊളാജീൻ ഉല്പാദിപ്പിക്കുന്നു. പ്രായമാകുന്നത് തടയാനും ചുളിവുകൾ കുറയ്ക്കാനും വൈറ്റമിൻ സിക്ക് കഴിവുണ്ട്. തിളക്കവും സൗന്ദര്യവും വർദ്ധിപ്പിക്കുകയും ചെയ്യും.

ഇൻഫളമേഷൻ കുറയ്ക്കുന്നു
വൈറ്റമിൻ സിയിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. സെല്ലുകൾക്കുണ്ടാകുന്ന പരിക്കുകൾ കുറയ്ക്കാൻ ഇവ  സഹായകരമാണ്. സെല്ലുകൾക്ക് സംഭവിക്കുന്ന നിർജ്ജീവാവസ്ഥ ഇല്ലാതാക്കാനും സാധിക്കും. ശരീരത്തിലുണ്ടാകുന്ന നീർക്കെട്ടുകൾ ഇല്ലാതാവും.

അയൺ സാംശീകരിക്കാൻ സഹായിക്കുന്നു  
എനർജി മെറ്റബോളസത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് അയൺ. ഊർജ്ജദായകശക്തിയാണ് അയൺ. അയൺ ശരീരത്തിലില്ലാതാകുകയോ കുറയുകയോ ചെയ്യുമ്പോഴാണ് വിളർച്ച അനുഭവപ്പെടുന്നത്. അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. വൈറ്റമിൻ സി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടെ അയൺ സംബന്ധമായ അപര്യാപ്തത ഇല്ലാതാകുന്നു.

പരിക്കുകൾ/ രോഗങ്ങൾ സൗഖ്യപ്പെടുത്തുന്നു
ശരീരത്തിലുണ്ടാകുന്ന പരിക്കുകളും മുറിവുകളും രോഗങ്ങളും  സൗഖ്യപ്പെടുത്തുന്നതിൽ വൈറ്റമിൻ സിക്ക് നിർണ്ണായകസ്ഥാനമുണ്ട്. മുമ്പ് പറഞ്ഞതുപോലെ കൊളാജീൻ ഉല്പാദിപ്പിക്കാൻ കഴിവുണ്ട്. ഇതിലൂടെ മുറിവുകൾ ഉണങ്ങുകയും പുതുതായി കോശങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...