പ്രതീക്ഷിക്കാൻ എന്തെല്ലാം…

Share post:

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്! എന്ന വിധത്തിൽ അത്ഭുതപ്പെടുന്നവരാകുക. അതാണ് ആദ്യം തന്നെ പറയാനുള്ളത്. പ്രതീക്ഷ ഒരു മരുന്നാണ്. ജീവൻ നിലനിർത്താൻ  ആവശ്യമായ മരുന്ന്. ഈ ലോകത്തിന്റെ താളവും തുടിപ്പും പ്രതീ ക്ഷയാണ്. പ്രതീക്ഷയില്ലായിരുന്നുവെങ്കിൽ മറ്റൊ രാളുടെ മുഖത്തുനോക്കി ചിരിക്കാൻ പോലും നമു ക്കാവുമായിരുന്നില്ല.

പ്രതീക്ഷകളെ വീണ്ടെടുക്കുക എന്നതാണ് നാം നമ്മോടുതന്നെ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. പ്രതീക്ഷകളെ വീണ്ടെടുക്കാൻ മറ്റൊരാളെ സഹായിക്കുക എന്നതാണ് നാം മറ്റുളളവർക്ക് ചെയ്യേണ്ട വലിയ കാര്യം. 

കഴിഞ്ഞ ഏഴു വർഷമായി വായനക്കാരെ അവരുടെ പ്രതീക്ഷകൾ വീണ്ടെടുക്കാൻ  ചെറിയ രീതിയിൽ സഹായിക്കുന്ന പ്രസിദ്ധീകരണമാണ് ഒപ്പം. എട്ടാം വർഷത്തിലേക്കാണ് ഒപ്പം ഈ മാസം പ്രവേശിക്കുന്നത്.

 ഇക്കാലത്തിനിടയിൽ ഒരുപാടുപേരുടെ ജീവിതങ്ങളിൽ  പ്രതീക്ഷയും സന്തോഷവും നല്കാൻ ഞങ്ങളുടെ ടീമിന് സാധിച്ചിട്ടുണ്ട് എന്നത് ഏറ്റവും അഭിമാനത്തോടുകൂടിയാണ് ഇവിടെ ഓർമ്മിക്കുന്നത്. പലരുടെയും നല്ലവാക്കുകൾ വെളിപ്പെടുത്തിത്തന്നതാണ് അത്. ഇതുവരെ ഒപ്പ മുണ്ടായിരുന്നവർക്കെല്ലാം നന്ദി.

കാഴ്ചയുടെ പരിധിയാണ് പ്രതീക്ഷകളെ പരിമിതപ്പെടുത്തുന്നത്.  കാഴ്ചകൾക്കപ്പുറം കാഴ്ച പ്പാടുകൾ ഉണ്ടാവുമ്പോൾ പ്രതീക്ഷകളുടെ ലോകം വിശാലമാകും. ജീവിതത്തിലെ ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രതീ ക്ഷകൾ നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കാം. പ്രതീ ക്ഷയില്ലെങ്കിൽ പിന്നെന്തു ജീവിതം!


ആശംസകളോടെ
വിനായക് നിർമ്മൽ

Related articles

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന...