ദുഃഖത്തിന്റെ കാരണം

Share post:

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു ഒരു കാക്ക. കുയിലുമായി താരതമ്യം നടത്തിയാണ്  കാക്ക വിഷമിച്ചതെല്ലാം. തന്റെ സങ്കടം കുയിലിനോട് പങ്കുവച്ചപ്പോൾ അതേ സങ്കടം കുയിലിനുമുണ്ടായിരുന്നു. തത്തമ്മയുടെ ചുവന്ന ചുണ്ടും നിറവുമെല്ലാം കാണുമ്പോൾ  തനിക്ക് വല്ലാത്ത അപകർഷത തോന്നുന്നുവെന്നും ചത്തുകളഞ്ഞേക്കാം എന്നുവരെ തോന്നുന്നുവെന്നുമായിരുന്നു കുയിലിന്റെ മറുപടി. അങ്ങനെയെങ്കിൽ തത്തമ്മയെ ചെന്നുകണ്ട് അഭിപ്രായം ചോദിക്കാം എന്നു വിചാരിച്ച് കാക്ക അവിടേക്ക് പറന്നു.  തത്തമ്മയ്ക്കുമുണ്ടായിരുന്നു ഒരു സങ്കടം. കൊറ്റിയെ പ്രതിയായിരുന്നു അത്. എന്തൊരു നിറമാണ്, എന്തൊരു ഉയരമാണ് എന്നൊക്കെയായിരുന്നു ആ സങ്കടം. കാക്കയ്ക്ക് ഒരു കാര്യം മനസ്സിലായി. എല്ലാവർക്കും സങ്കടങ്ങളുണ്ട്. എന്നാൽ എല്ലാവരുടെയും സങ്കടങ്ങൾക്ക് അവനവർ തന്നെയാണ് കാരണക്കാർ. താൻ നോക്കുമ്പോൾ സന്തോഷിക്കാൻ ഏറ്റവും അർഹതയുള്ളവരെന്ന് കരുതുന്നവർക്കുപോലും മറ്റുള്ളവരുമായി തട്ടിച്ചുനോക്കുമ്പോൾ സന്തോഷിക്കാൻ കഴിയുന്നില്ല. തനിക്ക് താനായാൽ മതിയെന്ന് കാക്ക തീരുമാനിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.

എല്ലാവരുടെയും സങ്കടങ്ങൾക്ക് കാരണം അവനവർ തന്നെയാണ്. ആർക്കും സ്വയം അംഗീകരിക്കാനോ സ്വന്തം കഴിവുകളിൽ സന്തോഷിക്കാനോ സാധിക്കുന്നില്ല. മറ്റുള്ളവരെ നോക്കിയും അവരുമായി താരതമ്യം നടത്തിയും ചിന്തിക്കുമ്പോൾ സ്വന്തം കഴിവുകൾ അപ്രസക്തമാകുന്നു. അതുകൊണ്ടാണ് സ്വയം മതിപ്പ് അനുഭവപ്പെടാത്തതും സന്തോഷിക്കാൻ കഴിയാതെ പോകുന്നതും ഏതവസ്ഥയിലാണോ നാം ഉള്ളത് ആ അവസ്ഥയെ അംഗീകരിക്കാൻ കഴിയുമ്പോഴാണ് നമ്മൾ സന്തുഷ്ടരും സംതൃപ്തരുമാകുന്നത്. പലപ്പോഴും മറ്റുള്ളവരല്ല നാം തന്നെയാണ് നമ്മുടെ ദു:ഖങ്ങൾക്ക് കാരണക്കാർ . കാരണം നമുക്ക് നമ്മെ ഉൾക്കൊള്ളാനാവുന്നില്ല.

മാറ്റാൻ കഴിയാത്ത ബാഹ്യസാഹചര്യങ്ങളെയും ഘടകങ്ങളെയും ഉൾക്കൊള്ളുക. മാറ്റിയെടുക്കാൻ കഴിയുന്നവയെ മാറ്റിയെടുക്കുക.. സ്വയം വരുത്തിവയ്ക്കുന്ന ദു:ഖങ്ങളിൽ നിന്ന് ബോധപൂർവ്വം പുറത്തുകടക്കുക. നമുക്ക് നമ്മെ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ മറ്റാര് നമ്മെ അംഗീകരിക്കും?

ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

സമസ്യ

Related articles

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന...