ടെൻഷനാണോ? പേനയെടുക്കൂ…

Share post:

പലതരത്തിലുള്ള ഉത്കണ്ഠകളിലൂടെ, മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഓരോരുത്തരും നേരിടുന്ന പ്രശ്നം എന്താണോ അതനുസരിച്ചായിരിക്കും അവരുടെ ഉത്കണ്ഠകളുടെ തോത്. ഇത്തരം സന്ദർഭങ്ങളെ നേരിടാനുളള ഒരു എളുപ്പമാർഗം പറയാം. ഇതിനാദ്യം ചെയ്യേണ്ടത് ഒരു പേപ്പറും പേനയും എടുക്കുകയാണ്. ഉത്കണ്ഠയുടെ മുമ്പിൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോൾ ഏറ്റവും എളുപ്പമാർഗത്തിലേക്ക്പ്രവേശിക്കുന്നതിനുള്ള തുടക്കമാണ് അത്. പേനയും പേപ്പറും എടുത്തതിന് ശേഷം എഴുതിത്തുടങ്ങുക. വലിയ ലേഖനങ്ങളോ ഗഹനമായ വിഷയങ്ങളോ ആയിരിക്കണമെന്നില്ല മറിച്ച് ഞാൻ എന്തിനെയാണ് ഇപ്പോൾ ഭയക്കുന്നത്, എനിക്ക് എന്തുകൊണ്ടാണ് ആ ഉത്കണ്ഠയെ നിയന്ത്രിക്കാൻ കഴിയാത്തത്, ഒരു മണിക്കൂറിനോ രണ്ടു മണിക്കൂറിനോ ശേഷം ഇതെത്രത്തോളം ഗൗരവകരമായിരിക്കും എന്നീ ചോദ്യങ്ങളാണ് ആദ്യം എഴുതേണ്ടത്.

എന്തിന് എഴുതുന്നു എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ഇതാണ്. ഉത്കണ്ഠകൾ  തലയിൽ മാത്രമായിരിക്കുമ്പോൾ വളരെ വലുതാണെന്ന് നമുക്ക് തോന്നും. അത് അമൂർത്തമാണ്. പക്ഷേ പേപ്പറിൽ എഴുതുമ്പോൾ അത് മൂർത്തമായി അനുഭവപ്പെടുന്നു. നമുക്ക് അവയെക്കുറിച്ച് വ്യക്തത കിട്ടുന്നു. മാത്രവുമല്ല അവയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും മനസ്സിലാക്കാനാവും. അതോടെ അവയെ കൈകാര്യം ചെയ്യാൻ കൂടുതൽ എളുപ്പമാകുന്നു. ഭയപ്പെട്ടിരുന്നതുപോലെയോ ആശങ്കപ്പെട്ടതുപോലെയോ അല്ല കാര്യങ്ങൾ എന്ന് മനസ്സിലാക്കാനാവും തലയുടെ പുകച്ചിൽ അവസാനിക്കുന്നു, അസ്വസ്ഥതകൾ കുറയുന്നു. അധികസമയം എഴുതാൻ ചെലവഴിക്കണമെന്നില്ല. മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ സമയം മതിയാവും. അപ്പോഴേയ്ക്കും മനസ്സ്  ശാന്തമായിത്തുടങ്ങും. തിളച്ചുവരുന്ന പാൽ സ്റ്റൗ ഓഫാക്കുന്നതോടെ  കെട്ടടങ്ങുന്നതുപോലെ മനസ്സിലെ ഉത്കണ്ഠകൾ കുറഞ്ഞുകുറഞ്ഞുവരുന്നു. വളരെ ലളിതമായി നമുക്ക് ഇത് തോന്നിയേക്കാം. എന്നാൽ നിരവധി പേർ ഫലം കണ്ടെത്തിയ ഒരു രീതിയാണ് ഇത്. ഏതെങ്കിലും വിഷയത്തെച്ചൊല്ലി ടെൻഷൻ വരുമ്പോൾ മൊബൈലെടുത്ത് സ്‌ക്രോൾ ചെയ്യുന്നതാണ് പുതിയ ട്രെൻഡ്. അത്  അസ്വസ്ഥത വർദ്ധിപ്പിക്കുകയേയുള്ളൂ. പകരം എഴുതിത്തുടങ്ങുമ്പോൾ മനസ്സ് ശാന്തമാകും. അതുകൊണ്ട് ഇനിമുതൽ ഈ പരീക്ഷണം നടത്തിനോക്കൂ..

Related articles

എല്ലാ ദിവസവും ഒരുപോലെ…

എല്ലാ ദിവസവും ഒരേ പോലെ തോന്നുന്നുണ്ടോ? വിരസത, മടുപ്പ്...  രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ക്ഷീണം,  മനസ്സിൽ അവ്യക്തത.. ഒന്നിനും താൽപര്യമില്ലാത്ത അവസ്ഥ..  എന്താണ് ഇതിന്റെ പിന്നിലെ യഥാർത്ഥകാരണം?

എപ്പോഴും കുറ്റബോധം… ഇതാവാം കാരണം

തെറ്റു ചെയ്തുകഴിയുമ്പോൾ, ശരിയായത് ചെയ്യാതെവരുമ്പോൾ അപ്പോഴെല്ലാം കുറ്റബോധം തോന്നുന്നത് സ്വാഭാവികമാണ്. ഒരു വീഴ്ചയോ അനുചിതമായ സംസാരമോ പ്രവൃത്തിയോ ഒക്കെ നമ്മിൽ കുറ്റബോധം സൃഷ്ടിക്കാറുമുണ്ട്. എന്നാൽ...

ചെറിയ കാര്യങ്ങളിലൂടെ  ആകർഷണീയരാകാം

കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ...

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച്...

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ... ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ...

മനസ്സിനെ മനസ്സിലാക്കാം?

2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ പഠനവും അതിന്റെ റിപ്പോർട്ടും ശ്രദ്ധേയമാണ് . മാനസികാരോഗ്യം ഒരു വ്യക്തിയെ മാത്രമല്ല...

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന ഒരു ചിത്രം പത്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ബന്ദികളെ ഒരു...

തുല്യത

ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? അവർ നമ്മെക്കാൾ ഉന്നതരാണെന്നും കഴിവുള്ളവരാണെന്നും നാം കരുതുന്നു. അവരുടെ മുമ്പിൽ...