മക്കള്‍ പ്രേമക്കുരുക്കില്‍ പെട്ടാല്‍…

Share post:

അപക്വമായ മനസ്സിന്റെ പെട്ടെന്നുള്ള ഭ്രമമാണ് പലപ്പോഴും വിദ്യാര്‍ത്ഥികളെയും, യുവജനങ്ങളെയും പ്രേമക്കുരുക്കില്‍ പെടുത്തുക. പരസ്പരം പരിചയപ്പെട്ട് കുറെ നാളുകള്‍ കഴിഞ്ഞാവും മനസ്സിന് ഇഷ്ടം തോന്നിയ ആളുടെ യഥാര്‍ത്ഥ സ്വഭാവത്തിന്റെ പരുക്കന്‍ വശങ്ങള്‍ അറിയുക. ചെറിയ ഒരു പിണക്കം, അസംതൃപ്തി എന്നിവ അംഗീകരിക്കാനുള്ള പക്വത ആര്‍ജ്ജിച്ചിട്ടുമുണ്ടാവില്ല. കുടുംബാംഗങ്ങള്‍ കൂടി കുറ്റപ്പെടുത്തിയാല്‍ ആത്മഹത്യയിലേയ്ക്ക് വേഗം കൂടും. പാരമ്പര്യത്തിന് ആത്മഹത്യ ചെയ്യിക്കുന്നതില്‍ പങ്കുണ്ടെന്നാണ് മന:ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത്.

  • കമിതാക്കളുടെ ആത്മഹത്യാപ്രവണത മിക്കവാറും നൈമിഷികമാവും. ആത്മഹത്യ ചെയ്യണമെന്നു തീരുമാനമെടുക്കുന്ന സമയം സ്നേഹത്തോടെയുള്ള ഒരു തലോടല്‍ കിട്ടിയാല്‍ അപകടകരമായ തീരുമാനം മാറാം. ഈ പ്രതിസന്ധി നേരിടാന്‍ താന്‍ തനിച്ചല്ല എന്ന തോന്നല്‍ ഉണ്ടായാല്‍ രണ്ടാമതൊന്നു ആലോചിക്കാന്‍ തയ്യാറാകും.
  • നല്ല ഒരു ബന്ധത്തിലല്ല മകനോ, മകളോ ചെന്ന് പെട്ടിരിക്കുന്നതെന്ന് ബോധ്യപ്പെട്ടാലും സമചിത്തത പാലിക്കുക. അവരെ കുറ്റപ്പെടുത്താതിരിക്കുക. കാരണം, മാതാപിതാക്കള്‍ ആണെങ്കില്‍കൂടി തങ്ങളുടെ ക്ഷേമത്തിനാണ് പറയുന്നതെന്ന് ചിന്തിക്കാന്‍ പ്രേമിക്കുന്നവര്‍ക്ക് കഴിയാറില്ല.
  • പഠിക്കുന്ന കുട്ടികള്‍ രഹസ്യമായി അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും, അധികനേരം മുറിയില്‍ അടച്ചിരിക്കുന്നതിന്റെയും കാരണം അന്വേഷിക്കണം.
  • വിവാഹത്തിനായി കുറച്ചു നാളുകള്‍ കാത്തിരിക്കുക. പഠിത്തം, ജോലി എന്നിവയ്ക്ക് മുന്‍ഗണന കൊടുക്കേണ്ട സമയമാണ് ഇതെന്ന് ശാന്തമായി പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. കമിതാക്കള്‍ ബഹുമാനിക്കുന്ന കുടുംബാംഗങ്ങള്‍ അല്ലാത്ത അധ്യാപകരെയോ, അഭ്യുദയകാംക്ഷികളെയോ ഈ അവബോധം കൊടുക്കാന്‍ ചുമതലയേല്‍പ്പിക്കാം.
  • വിഷമസന്ധിയില്‍ ഉചിതമായി തീരുമാനമെടുക്കാന്‍ സഹായിക്കുന്നവരാണ് മാതാപിതാക്കള്‍ എന്ന വിശ്വാസം ഉണ്ടാക്കണം.
  • ·ഒരുവിധത്തിലും ചേരാത്ത ബന്ധമാണെന്നു തോന്നിയാലും അത് പെട്ടെന്നവസാനിപ്പിക്കാന്‍ കമിതാക്കളെ നിര്‍ബന്ധിക്കരുത്.
  • സൈക്കോളജിസ്റ്റിന്റെയോ, പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കറുടെയോ നിര്‍ദ്ദേശം തേടാന്‍ അവരെ സഹായിക്കുക. പല കേസുകളിലും കമിതാക്കള്‍ക്ക് നല്ല സുഹൃത്തുക്കളായി തുടരാന്‍ ഇത്തരം കൌണ്‍സിലിംഗിലൂടെ കഴിഞ്ഞിട്ടുണ്ട്.

Related articles

മക്കളും അറിയട്ടെ പണത്തിന്റെ വില 

തങ്ങൾ കുട്ടിക്കാലത്ത് അനുഭവിച്ച പണമില്ലായ്മയുടെ വിഷമങ്ങൾ മക്കൾ അറിയരുതെന്ന് ആഗ്രഹിച്ച് അവരുടെ കാര്യത്തിൽ ഒരു കുറവുമില്ലാതെ  വളർത്തുന്നതിൽ അമിതമായി ശ്രദ്ധകൊടുക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. മക്കളുടെ ആവശ്യങ്ങളോട് നോ പറയാൻ കഴിയാതെ അവർ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുത്തും ചോദിക്കുമ്പോഴൊക്കെ പോക്കറ്റ്മണി നല്കിയും മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കന്മാരുടെ എണ്ണം പെരുകിവരുന്നു.

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...