പുകവലി നിർത്തുമ്പോൾ?

Share post:

ഒരുപാട് നെഗറ്റീവുകൾക്കും നിരാശതകൾക്കും നടുവിലും കൊറോണ നല്കുന്ന ഒരു ചെറിയ സന്തോഷം ചിലരെങ്കിലും പുകവലി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ്. കാരണം പുകവലിയും കൊറോണയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും മറ്റുള്ളവരെക്കാളേറെ പുകവലിക്കാരെ കോവിഡ്  19 പിടികൂടാൻ സാധ്യത കൂടുതലാണെന്നുമുള്ള കണ്ടു പിടിത്തങ്ങളാണ് ഇതിന് അവരെ പ്രേരിപ്പിച്ചിരിക്കുന്നത്. പുകവലിക്കാർക്ക് എപ്പോഴും രോഗപ്രതിരോധ ശേഷി കുറവായിരിക്കും. രോഗപ്രതിരോധ ശേഷികുറവുള്ളവരെ കീഴ്‌പ്പെടുത്താൻ കോവിഡ് വൈറസിന് എളുപ്പത്തിൽ കഴിയും. പുകവലി ശ്വാസകോശപ്രവർത്തനത്തെ താറുമാറാക്കുന്നതിനാൽ കോവിഡ് രോഗം ഗുരുതരമാകും. തൊണ്ടയും വായും മൂക്കുമെല്ലാം വേണ്ടവിധം പ്രവർത്തന ക്ഷമമല്ലാത്തതിനാലാണ് കോവിഡ് പിടികൂടാനുള്ള സാധ്യത വർദ്ധിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ പുകവലി അവസാനിപ്പിക്കുമ്പോൾ അത്തരക്കാർക്ക് ലഭിക്കുന്ന ഗുണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പുകവലി നിർത്തുന്നതോടെ ക്രമാനുഗതമായി ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്. ഹൃദയമിടിപ്പ് നോർമ്മൽ ആകാൻ തുടങ്ങും, ശരീരത്തിലെ കാർബൺ മോണോക്‌സൈഡ് കുറയും, ഓക്‌സിജൻ നോർമ്മൽ ആകും, ഹാർട്ട് അറ്റാക്ക് സാധ്യത കുറയും, രുചിയും മണവും കൂടും,  പ്രതിരോധ ശേഷി വർദ്ധിക്കും,  കഫക്കെട്ട് കുറയും, ശ്വാസകോശപ്രവർത്തനം മെച്ചപ്പെടും,  രക്തയോട്ടം സാധാരണനിലയിലാകും, കാൻസർ ഉണ്ടാകാനുള്ള സാധ്യത പകുതിയാകും.
ഇത്രയുമൊക്കെ ഗുണങ്ങൾ പുകവലി അവസാനിപ്പിക്കുന്നതിലൂടെ ലഭിക്കുമെങ്കിൽ ഇനിയുമെന്തിന് നാം പുകഞ്ഞ്തീരണം? ഇന്ന്തന്നെ ഈ പുകവലി അവസാനിപ്പിക്കാൻ നമുക്ക് ശ്രമിച്ചുകൂടെ?

Related articles

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...