ഇന്‍സുലിന്‍ കുത്തിവെയ്ക്കുമ്പോള്‍

Share post:

ഇന്‍സുലിനെ പൊതുവേ മൂന്നായി തരംതിരിക്കാം.

1. ഏതാനും മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തനശേഷിയുള്ളവ (6 – 8 മമണിക്കൂര്‍ വരെ)

2.      ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്നവ (18 – 24 മണിക്കൂര്‍)

3.      ഇവ രണ്ടും ചേര്‍ത്തുണ്ടാക്കുന്ന 8 – 12 മണിക്കൂര്‍വരെ പ്രവര്‍ത്തിക്കുന്ന മിശ്രിത ഇന്‍സുലിന്‍

ഇവയില്‍ ഒന്നാമത്തേത് ദിവസം മൂന്നു നേരമെങ്കിലും കുത്തിവെയ്ക്കണം. ചര്‍മത്തിനടിയില്‍ കുത്തിവെച്ചാല്‍ 30 – 40 മിനിറ്റ് കഴിഞ്ഞേ രക്തത്തില്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. ആഹാരം കഴിക്കുന്നതിനു മുപ്പതു മിനിറ്റ് മുമ്പ് വേണം ഇത് കുത്തിവെയ്ക്കാന്‍.

രണ്ടാമത്തെ വിഭാഗം ഇന്‍സുലിന്‍ ദിവസം ഒരു കുത്തിവെയ്പ്പ് മതിയാകും. ആഹാരത്തിനു മുമ്പോ, ശേഷമോ ഇതിന്റെ കുത്തിവയ്പ്പ് നടത്താം. എന്നാല്‍, രാവിലെ അല്ലെങ്കില്‍ വൈകീട്ട് വേണം ഇത് കുത്തിവെയ്ക്കാന്‍. ഒരുദിവസം രാവിലെ, പിറ്റേദിവസം വൈകീട്ട് ഇങ്ങനെ നേരം മാറി കുത്തിവയ്ക്കാന്‍ പാടില്ല. കാരണം, 12 മണിക്കൂറിനുള്ളില്‍ രണ്ടു കുത്തിവയ്പ്പുകള്‍ ഉണ്ടായാല്‍ രക്തത്തിലെ ഗ്ലൂക്കോസ് ആവശ്യത്തിലും കുറഞ്ഞ് ജീവന് അപകടമാവും. മൂന്നാമത്തെ ഇന്‍സുലിന്‍ ദിവസം രണ്ടു പ്രാവശ്യം കുത്തിവെച്ചാല്‍ മതിയാകും. രാവിലെയും വൈകീട്ടും ആഹാരം കഴിക്കുന്നതിനു അരമണിക്കൂര്‍ മുമ്പാണ് കുത്തിവെയ്ക്കേണ്ടത്.

ഇന്‍സുലിന്‍ അനലോഗ്സ് എന്ന പുതിയ ഇന്‍സുലിന്‍ ആഹാരത്തിനു തൊട്ടുമുമ്പോ, അതിനു ശേഷമോ കുത്തിവെയ്ക്കാം.

ഇന്‍സുലിന്‍ ശരീരത്തിന്റെ ഏതു ഭാഗത്ത് കുത്തിവയ്ക്കണമെന്ന് ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കണം. ഇന്‍സുലിന്‍ ഫ്രീസറില്‍ വയ്ക്കരുത്. ഫ്രിഡ്ജില്‍ നിന്നെടുക്കുന്ന ഇന്‍സുലിന്‍ ഒരു മിനിട്ട് കൈവള്ളയില്‍ വെച്ച് മെല്ലെ ഉരുട്ടുന്നത് നല്ലതാണ്. ഇന്‍സുലിന്‍ കുത്തിവയ്പ്പ് ശരീരത്തിന്റെ ഒരേ ഭാഗത്തുതന്നെ ആവര്‍ത്തിക്കരുത്. ഒരു സെന്റിമീറ്ററെങ്കിലും അകലെയാവണം, ഓരോ കുത്തിവയ്പ്പും. കുത്തിവെച്ചശേഷം തിരുമ്മരുത്. ചൂട് പിടിക്കാനും പാടില്ല. ഇന്‍സുലിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പാക്കണം. ഇന്‍സുലിനു അസാധാരണ നിറവ്യത്യാസമുണ്ടെങ്കില്‍ കുത്തിവെയ്ക്കരുത്.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...