പനി വരുമ്പോള്‍ എന്തു ചെയ്യും?

Share post:

പനിയുടെ കാലം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. പലതരം പനികള്‍. പനി എന്തുമാകട്ടെ ഓരോ പനിക്കും അതിന്റേതായ ഗൗരവം കൊടുക്കണം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന് പറയാറില്ലേ. പനിയുടെ കാര്യത്തിലും അത് സത്യമാണ്. പനിക്ക് വേണ്ടത്ര ഗൗരവവും ശ്രദ്ധയും കൊടുത്താല്‍ പനി അതിന്റെ വഴിക്ക് പൊയ്‌ക്കോളൂം. ഇനി അവഗണിച്ചാലോ പനിയുടെ പുറകെ നാം നടക്കേണ്ടിവരും. അതുകൊണ്ട് പനിവരുമ്പോള്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

പനി വന്നാല്‍ ആദ്യം വേണ്ടത് വിശ്രമമമാണ്. അതുപോലെ വെള്ളവും ഭക്ഷണവും ഉപേക്ഷിക്കാനും പാടില്ല. പലരും പനി വന്നാലുടനെ ഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവരാണ്. ശരിയാണ് പനിയുടെ അരുചി ഭക്ഷണത്തോട് മടുപ്പുണ്ടാക്കിയേക്കാം. പക്ഷേ ഭക്ഷണം കഴിക്കാതിരിക്കുന്നതുകൊണ്ട് പനി കുറയുന്നില്ലെന്ന് അറിയണം. ജീരകവെള്ളം, കഞ്ഞിവെള്ളം,കരിക്കിന്‍വെള്ളം എന്നിവയാണ് പനി വരുമ്പോള്‍ കുടിക്കേണ്ടത്. മിനിമം 15 ഗ്ലാസെങ്കിലും ഇതിലേതെങ്കിലും കുടിക്കണം. അതുപോലെ ശരീരം തണുപ്പിക്കുന്നത് നല്ലതാണ്. പക്ഷേ ഇതിന് ഒരിക്കലും ഐസ് ഉപയോഗിക്കരുത്. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകള്‍, ദേഹം എന്നിവ തുടച്ച് തണുപ്പിക്കുക. സ്വയം ചികിത്സ നടത്തരുത് എന്നതാണ് മറ്റൊരു പ്രധാനകാര്യം.  ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്നു ഉപയോഗിക്കരുത്. പനി മൂന്നു ദിവസത്തിലേറെ നീണ്ടുനിന്നാല്‍ രക്തപരിശോധന നടത്താന്‍ മടിക്കരുത്.

ഒരു കാര്യം ഓര്‍മ്മിക്കുക, പനി ഒരു രോഗമല്ല രോഗലക്ഷണം മാത്രമാണ്. അനേകം രോഗങ്ങളുടെ ലക്ഷണം അതുകൊണ്ട് പനിയെ നിസ്സാരമായി കരുതാതെ വേണ്ടത്ര ഗൗരവത്തോടെ കാണുകയും ഉചിതമായ ചികിത്സ തേടുകയും വേണം.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...