'നദികൾക്കൊരിക്കലും അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങാനാവില്ല. എന്നിട്ടും എല്ലാ നദികൾക്കും കൃത്യമായ ഒരു തുടക്കസ്ഥാനമുണ്ട്.' എവിടെയോ പറഞ്ഞുകേട്ട ഒരു വാചകമാണ് ഇത്. 'നന്നായി തുടങ്ങിയാൽ പാതിയോളമായി' എന്ന് മറ്റൊരു ചൊല്ലും ഉണ്ട്. ഇതാ വീണ്ടും...
'നിങ്ങൾ ദു:ഖം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് കഴിഞ്ഞകാലത്തിലാണ്. നിങ്ങൾ വളരെ ഉത്കണ്ഠാകുലരാണോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് ഭൂതകാലത്തിലാണ്. നിങ്ങൾ സമാധാനം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് വർത്തമാനത്തിലാണ്.'
എവിടെയോ വായിച്ച, ആരുടെയോ ഉദ്ധരണിയാണ്...
കോവിഡിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ഒരു വർഷത്തിന് ശേഷം നാം പുതിയ വർഷത്തിലേക്ക് കടക്കുകയാണ്. ഇതെഴുതുമ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കോവിഡ് വാക്സിനുകളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മുതൽ പല രാജ്യങ്ങളിലും കോവിഡ് വാക്സിനുകൾ...
ഏറെ പ്രചോദനാത്മകമായ രണ്ടുജീവിതങ്ങളെക്കുറിച്ച് എഴുതാമെന്നാണ് വിചാരിക്കുന്നത്. ഒന്ന് ലതയാണ്. നമ്മുടെ സാക്ഷാൽ ലതാ മങ്കേഷ്‌ക്കർ. രണ്ടാമത്തെയാൾ ബാബുവാണ്. പാലക്കാട് മലമ്പുഴയിലെ മലയിൽ കാൽവഴുതി വീണ ബാബു. അമ്പേ വ്യത്യസ്തരായ ഈ രണ്ടുവ്യക്തികൾ തമ്മിൽ...
ഏതിനും ചില അതിരുകൾ നിശ്ചയിക്കേണ്ടതുണ്ട്. സീബ്രാ ലൈനുകൾ മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന ജാഗ്രതയെന്നതുപോലെ... നാലുവരിപ്പാതയിലെ നിയമങ്ങളെന്നതുപോലെ... ചെറുതായിട്ടെങ്കിലും അതിരുകൾ ഭേദിക്കപ്പെട്ടാൽ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുമെന്നത് ഉറപ്പ്. വിശ്വാസത്തിനും ഇത് ബാധകമാണ്. കാരണം മതത്തിന്റെ ഭാഗമായുള്ള...
ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ. ഇക്കഴിഞ്ഞ ജൂലൈ 2 ന് ഉത്തർപ്രദേശിലെ ഹത്രസിൽ ബോലേ ബാബയുടെ അനുയായികൾ സംഘടിപ്പിച്ച ഒരു ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞുങ്ങൾ അടക്കം...
ബോബിയച്ചന്റെ (ഫാ. ബോബി ജോസ് കട്ടിക്കാട്) വാക്ക് കടമെടുത്ത് തുടങ്ങട്ടെ. 'ഒപ്പ'ത്തിന് ഒരു കുരിശുപള്ളിയുടെയത്ര വലുപ്പമേയുള്ളൂ. അതിൽ കൊള്ളാവുന്ന ആൾക്കാരും. എന്നിട്ടും കഴിഞ്ഞ ലക്കം 'ഒപ്പം' കൈകളിലെത്താതിരുന്നപ്പോൾ പലയിടങ്ങളിൽ നിന്നായി പലരും വിളിച്ചു,...
പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ പലപ്പോഴും പിടുത്തം തരാതെ രക്ഷപ്പെടുകയാണ് പതിവ്. പക്ഷേ ഒരു പൂവോ പൂന്തോട്ടമോ കാണുകയാണെങ്കിൽ പൂമ്പാറ്റകൾ അതിൽ ആകർഷിതരായി മാറും. അപ്പോൾ...
ഒരു കുടുംബത്തിന്റെ കേന്ദ്രഭാഗം അടുക്കളയാണ്. അവിടെത്തെ ചവർപ്പും മധുരവും ഉപ്പും എരിവും എല്ലാം അതിലെ അംഗങ്ങളെ മുഴുവൻ ബാധിക്കുന്നുണ്ട്. അടുക്കള പുകഞ്ഞാൽ കുടുംബം പുകയും നീറും, ഒടുവിൽ കത്തും.അടുക്കളയിലെ സമാധാനം അടുക്കള കൈകാര്യം...
ബിസിനസ് വിജയങ്ങളുടെ പേരിലല്ല വിജയങ്ങളുടെയും നേട്ടങ്ങളുടെയും ഉന്നതിയിൽ നില്ക്കുമ്പോൾ സ്വമനസാലെ പിൻവാങ്ങാൻ കാണിച്ച മഹാമനസ്‌ക്കതയുടെ പേരിലാണ് ബിൽ ഗേറ്റ്സ് ഇവിടെ വാർത്തയാകുന്നത്. മൈക്രോസോഫ്റ്റിൽ നിന്ന് പടിയിറങ്ങാനുള്ള ബിൽഗേറ്റ്സിന്റെ തീരുമാനം എത്രകിട്ടിയാലും മതിയാവാതെ വരികയും...
പ്രളയം കുത്തിയൊലിക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്നത് ഒരു ജീവിതകാലം മുഴുവൻ കെട്ടിപ്പടുത്തുണ്ടാക്കിയ സർവ്വതുമാണ്. അതിലേറെ നെഞ്ചോടു ചേർത്തുപിടിച്ച ചില പ്രിയപ്പെട്ടവരെയും. ദു:ഖങ്ങളും നഷ്ടങ്ങളും വിലാപങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഒരു ഭൂമിയുടെ വിദൂരക്കാഴ്ച ഇതെഴുതുമ്പോൾ കണ്ണിൽ തെളിയുന്നുണ്ട്....
ശരീരമാണ് എന്നത്തെയും വലിയ ആയുധം. കൈയൂക്കുകൊണ്ടാണ് പലരും പോരാടാനിറങ്ങുന്നത്. പ്രതികരിക്കാനുള്ള ഉപകരണമായി സ്വന്തം ശരീരത്തെ വിനിയോഗിക്കുന്നവർ പണ്ടുകാലം മുതലുണ്ട്. ചിലപ്പതികാരത്തിലെ കണ്ണകിമുതൽ സ്വന്തം ശരീരം കൊണ്ട് പ്രതികരിക്കാൻ ഇറങ്ങിത്തിരിക്കുന്ന സ്ത്രീരത്നങ്ങളെ നാം...