സാഹചര്യം

Share post:

വിഗ്രഹങ്ങളെ സൃഷ്ടിക്കാന്‍  വളരെ എളുപ്പത്തില്‍ കഴിയും. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയായുടെ ഇക്കാലത്ത്. കൃത്യമായ രീതിയില്‍ പി ആര്‍ വര്‍ക്കുകള്‍ നടത്തുന്നവരും പേയ്ഡ് ആര്‍ട്ടിക്കളുകള്‍ എഴുതിക്കുന്നവരുമുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ചുറ്റുപാടിലോ സാഹചര്യത്തിലോ  ഉള്ള സന്ദര്‍ഭം കണക്കിലെടുത്തായിരിക്കും പലരും വിഗ്രഹങ്ങളായി സ്വയം അവരോധിക്കപ്പെടുന്നത്.

 എന്നാല്‍ മറ്റൊരു സാഹചര്യത്തില്‍ ആ വിഗ്രഹങ്ങള്‍ ഉടഞ്ഞുപോകുന്നതും നമ്മള്‍ കണ്ടുവരുന്നുണ്ട്. ഒരു സാഹചര്യം നമ്മെ വിഗ്രഹങ്ങളാക്കുന്നുവെങ്കില്‍ മറ്റൊരു സാഹചര്യം നാം ആകുന്ന വിഗ്രഹങ്ങള്‍ ഉടഞ്ഞുപോകുന്നതിനും കാരണമാകുന്നു.

സാഹചര്യങ്ങള്‍ നമ്മുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെ, മ ാനുഷികതയെ തെല്ലും മറയില്ലാതെ പുറത്തേക്ക് കൊണ്ടുവരുന്നു. അപ്പോള്‍ നാം എത്ര ഉന്നത പദവിയിലുമുള്ള വ്യക്തിയായിരുന്നുകൊള്ളട്ടെ അവിടെ നാം വെറും സാധാരണക്കാരെക്കാള്‍ താണനിലയില്‍ പെരുമാറുന്നു. ശരീരത്തിന്‍റെ ആസക്തികളിലേക്ക് നാം കൂപ്പുകുത്തിപോകുന്നു. സ്വന്തം തെറ്റിനെ ന്യായീകരിക്കാന്‍, അതിനെ മറച്ചുവയ്ക്കാന്‍ ഏതറ്റവും വരെ നാം പോകുന്നു.

 വ്യക്തിത്വത്തെക്കാള്‍ പ്രധാനമാണ് സാഹചര്യം . കാരണം  സാഹചര്യമാണ് ഒരാളുടെ നന്മയും തിന്മയും ഗുണയും ദോഷവും പുറത്തേക്ക് കൊണ്ടുവരുന്നത്. വ്യക്തിത്വം മറച്ചുവയ്ക്കപ്പെട്ട ഒരു നിധിയാണ്. സാഹചര്യമാകട്ടെ കണ്ടെടുക്കപ്പെടുന്ന നിധിയും.
 എല്ലാം അനുകൂലമാകുന്ന ഒരു സാഹചര്യത്തില്‍ നാം എത്രത്തോളം മാന്യരും നിഷ്‌ക്കളങ്കരും സൗമ്യരുമാണ്. വീടുകളില്‍ പോലും നാം അങ്ങനെയാണ്. എന്നാല്‍ ആരെങ്കിലും നമ്മെ വെല്ലുവിളിക്കുകയോ ആരെങ്കിലും പ്രകോപിപ്പിക്കുകയോ ചെയ്തുകഴിയുമ്പോള്‍ അല്ലെങ്കില്‍ ഒരു തെറ്റിലകപ്പെട്ട് നാം പിടിക്കപ്പെടുമെന്ന് ഉറപ്പായിക്കഴിയുമ്പോള്‍ അപ്പോഴെല്ലാം നമ്മുടെ പ്രതികരണം ഏതു തരത്തിലായിരിക്കും?

 പകല്‍വെളിച്ചത്തില്‍ മാന്യരായി ജീവിക്കുന്നവര്‍  രാത്രിയുടെ മറവില്‍ മാന്യതയുടെ മുടുപടം അഴിച്ചുവയ്ക്കുന്നു. സ്വകാര്യതയിലുള്ള ഒരു വ്യക്തിയില്‍ നിന്ന് തുലോം വ്യത്യസ്തനായിരിക്കാം  ചിലപ്പോള്‍ അയാളുടെ ബാഹ്യജീവിതം. അത് അയാള്‍ കാപട്യക്കാരനായതുകൊണ്ടായിരിക്കണം എന്നില്ല.   ഒരു വ്യക്തിക്ക് അയാളുടെ സ്വകാര്യജീവിതം എങ്ങനെയും ജീവിക്കാനുള്ള അവകാശമുണ്ട് എന്നാണ് വ്യക്തിപരമായ അഭിപ്രായം. അയാളുടെ ആ സ്വകാര്യതകള്‍ കൊണ്ട് സമൂഹത്തിനോ മറ്റുള്ളവര്‍ക്കോ ദോഷമുണ്ടാകുന്നില്ലെങ്കില്‍ പ്രത്യേകിച്ചും. 

പക്ഷേ ആന്തരികജീവിതവും ബാഹ്യജീവിതവും തമ്മില്‍ ഭേദമില്ലാതിരിക്കുകയും രണ്ടും ഒന്നായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒരുവന്‍ മഹാനാകുന്നത്്. അയാള്‍ ഇരുട്ടിലും പകലിലും ഒന്നുപോലെ വ്യാപരിക്കുന്നു.

 നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, എന്തുചെയ്യാം നമ്മളില്‍ പലരും സാഹചര്യമനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നവരാണ്. വേഷം മാറിക്കൊണ്ടിരിക്കുന്നവരാണ്. പൊതു ജീവിതത്തില്‍ എത്രയോ നല്ലവനായി പ്രത്യക്ഷപ്പെടുകയും ജീവിക്കുകയും ചെയ്യുമ്പോഴും സ്വകാര്യജീവിതത്തിലെ ചില ബലഹീനതകള്‍ നമ്മെ അപഹാസ്യരും വീണവരുമായിമാറ്റിക്കൊണ്ടിരിക്കുന്നു.

വിനായക് നിര്‍മ്മല്‍

Related articles

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച്...

എങ്ങനെ സംസാരിക്കണം?

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്....

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ...