പുരുഷന് മാത്രം ഉണ്ടാകുന്ന രോഗം!

Share post:

പുരുഷന്മാരെ മാത്രം പിടികൂടുന്ന രോഗമുണ്ടോ? പലർക്കും സംശയം തോന്നാം. പക്ഷേ സംഭവം സത്യമാണ്. പുരുഷന്മാർക്ക് മാത്രം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാതെ രക്തസ്രാവത്തിനു കാരണമാകുന്ന അസുഖമാണ് ഇത്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ഘടകം രക്തത്തിൽ കുറഞ്ഞുപോകുന്നതാണ് ഈ രോഗത്തിന്റെ കാരണം. ജനിതകതകരാറുമൂലമാണ് ഈ രോഗം പിടിപെടുന്നത്. ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നതുകൊണ്ട് രാജകീയ രോഗം എന്നൊരു വിളിപ്പേരുമുണ്ട്. അതുപോലെ ക്രിസ്മസ് രോഗം എന്നും വിളിക്കാറുണ്ട്. ഗ്രീക്ക് ഭാഷയിലെ രക്തം എന്നർത്ഥമുള്ള halma സ്നേഹം എന്ന് അർത്ഥമുള്ള phllia എന്നീ വാക്കുകളിൽ നിന്നാണ് ഹീമോഫീലിയ എന്ന പദം ഉണ്ടായത്. ശരീരത്തിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന 12 ഘടകങ്ങളുണ്ട്. ഇവ ക്ലോട്ടിംങ് ഫാക്ടറുകൾ എന്നാണ് അറിയപ്പെടുന്നത്. ഇവ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുമായി പ്രവർത്തിച്ചാണ് രക്തം കട്ടപിടിക്കുന്നത്. എന്നാൽ ഇവയിൽ 8,9 എന്നിവയിൽ ഒന്ന് ഇല്ലാതാകുകയോ കുറച്ചുമാത്രം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് ഹീമോഫീലിയ. പൊതുവെ ജനിത രോഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അമ്മയുടെ എക്സ് ക്രോമസോമിലെ ജീൻ വികലമായാൽ ആൺകുട്ടികളിൽ ഹീമോഫീലിയ വരാവുന്നതാണ്.

(ഇന്റർനെറ്റ് സ്രോതസുകൾ)

Related articles

ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും നിശ്ചയിക്കുന്നതിൽ അത്രത്തോളം തന്നെ നിർണ്ണായകമാണ് പുരുഷന്റെ...

സ്ത്രീ പുരുഷനിൽ ആകൃഷ്ടയാകുന്നതിന്റെ കാരണം

പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന്...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്.  നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ? പൗരുഷമുളളവൻ...? എന്നാൽ ഒരു സ്ത്രീയോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അതിൽ ഭൂരിപക്ഷവും...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ വിവാഹം കഴിക്കാത്ത ഒരാളുമാണെങ്കിൽ. നിങ്ങളോട് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? സങ്കല്പങ്ങൾ, പ്രതീക്ഷകൾ,...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല....