വേനൽ രോഗങ്ങൾ ശ്രദ്ധിക്കണേ…

Share post:

വേനലിന്റെ അനന്തരഫലം വരൾച്ച മാത്രമല്ല ചില രോഗങ്ങൾ കൂടിയാണ്. മഞ്ഞപ്പിത്തം, ചിക്കൻ പോക്സ്, ചെങ്കണ്ണ്, കോളറ എന്നിവയെല്ലാം വേനൽക്കാല രോഗങ്ങളുടെ പട്ടികയിലാണ് പെടുന്നത്. ഇതിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു അസുഖമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പടരുന്നത്. പനി, ഛർദ്ദി, ക്ഷീണം, വിശപ്പില്ലായ്മ, തലകറക്കം, മൂത്രത്തിന് മഞ്ഞനിറം എന്നിവയാണ് ഇതിന്റെ പൊതു ലക്ഷണങ്ങൾ. മറ്റൊരു അസുഖമാണ് ചിക്കൻ പോക്സ്. വാരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് ചിക്കൻ പോക്സിന് കാരണം. പൊതുവെ അപകടകാരിയായ അസുഖമല്ല ഇത്. എന്നാൽ പ്രമേഹരോഗികളിലും മറ്റും അസുഖം വന്നാൽ പ്രത്യേക ശ്രദ്ധ കൊടുക്കുകയും വേണം.
കണ്ണിന് ചൂടും പൊടിയുമേല്ക്കുന്നതു വഴിയുണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചുവപ്പുനിറം ഉണ്ടാവുക,ചൊറിച്ചിൽ, കൺപോളകൾ തടിക്കുക, കണ്ണിൽ നിന്നും വെള്ളം വരിക എന്നിവയാണ് ചെങ്കണ്ണിന്റെ പൊതു ലക്ഷണങ്ങൾ.

വേനൽക്കാലരോഗങ്ങളിൽ മഞ്ഞപ്പിത്തം പോലെ തന്നെ അപകടകാരിയായ അസുഖമാണ് കോളറ. വൃത്തിയില്ലാത്ത വെള്ളം, ആഹാരം എന്നിവ വഴിയാണ് കോളറ പിടിപെടുന്നത്. വയറിളക്കം, ഛർദ്ദി, പനി, മലത്തിൽ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് രോഗലക്ഷണങ്ങൾ. ആരോഗ്യമുള്ള ആളെ പോലും മണിക്കൂറുകൾക്കകം അവശനാക്കാനും പിന്നീട് മരണത്തിന് വരെ കാരണമാകുകയും ചെയ്യും. ശുചിത്വം, ആരോഗ്യകരമായ ഭക്ഷണശീലം എന്നിവവഴി ഈ വേനൽക്കാല രോഗങ്ങളെ നമുക്ക് പുറത്താക്കാൻ കഴിയും. ആഹാരസാധനങ്ങൾ അടച്ചുസൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക എന്നിവയെല്ലാം ഇക്കാര്യത്തിൽ പ്രധാനപങ്കുവഹിക്കുന്നു.

ഇതിനൊക്കെ പുറമെ നിർജ്ജലീകരണം, സൂര്യാഘാതം, ഉഷ്ണാഘാതം തുടങ്ങിയ രോഗങ്ങളും പിടിപെടാം. അമിതമായി സൂര്യപ്രകാശം നേരിടേണ്ടിവരുന്നതുകൊണ്ടാണ് ഇവ സംഭവിക്കുന്നത്. ശരീരതളർച്ച, ക്ഷീണം, തലവേദന, മയക്കം തുടങ്ങിയവയെല്ലാം അനുഭവപ്പെട്ടേക്കാം.

വേനൽക്കാലത്തെ മറ്റൊരു വില്ലൻ ചൂടുകുരുവാണ്. അമിതവിയർപ്പ് മൂലം ഗ്രന്ഥികളിൽ അഴുക്ക് അടിഞ്ഞുകൂടി രോഗാണുക്കൾ പെരുകുന്നതുമൂലം തൊലിപ്പുറം തിണർത്ത് പൊന്തി കുരുക്കളായി രൂപപ്പെടുന്നതാണ് ഇത്. പ്രത്യേകമായ ചികിത്സവേണ്ടെങ്കിലും പഴുത്ത് വേദനകൂടിയാൽ ഡോക്ടറെ കാണേണ്ടതാവശ്യമാണ്.

വെയിൽ കൊള്ളാതിരിക്കുക, കുട ഉപയോഗിക്കുക, ധാരാളംവെള്ളം കുടിക്കുക, തൊപ്പി, കോട്ടൺ വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കുക ഇവയെല്ലാം സൂര്യപ്രകാശം നേരിടുന്നവഴിയുണ്ടാകുന്ന അസുഖങ്ങളെ കുറയ്ക്കാൻ സഹായകമാണ്.

Related articles

ഉച്ചമയക്കം പതിവാകുമ്പോൾ

ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും...

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...