സോഫ്റ്റ് ഡ്രിങ്ക്‌സ് ശീലമാക്കൂ, ആയുസെത്തും മുമ്പേ മരിക്കാം

Share post:

കാണാന്‍ നല്ല ഭംഗിയൊക്കെയുണ്ട്, ആകര്‍ഷകമായ പരസ്യങ്ങളുമാണ്. പക്ഷേ പുറം മോടികള്‍ക്ക് അപ്പുറമാണ് യാഥാര്‍ത്ഥ്യങ്ങള്‍. വിപണിയിലെ സോഫ്റ്റ് ഡ്രിങ്ക്‌സുകളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. കൃത്രിമ മധുരം അമിതമായി അടങ്ങിയിരിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ ഒരു ശീലമാക്കിയാല്‍ മരണം ചോദിച്ചുവാങ്ങുകയായിരിക്കും ഫലമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. കാരണം കാലമെത്തും മുമ്പേ മരണമടയാനുള്ള പല സാധ്യതകളും ഇത്തരം സോഫ്റ്റ് ഡ്രിങ്ക്‌സുകളില്‍ അടങ്ങിയിട്ടുണ്ടത്രെ. നാലു ലക്ഷം യൂറോപ്യന്മാരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. പതിനാറ് വര്‍ഷമായി ദിവസം ഒന്നോ അതില്‍ കൂടുതലോ ഗ്ലാസ് ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നവരായിരുന്നു അവര്‍. കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ  രോഗങ്ങള്‍ക്കുള്ള സാധ്യത ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു നോക്കുമ്പോള്‍ വളരെ കൂടുതലാണ്. പഠനത്തിന് വിധേയരാക്കിയവരില്‍ 41,693 പേരും മരണമടഞ്ഞു. ആ മരണങ്ങളൊക്കെ സംഭവിച്ചത് അമ്പതു വയസ് പ്രായത്തിലായിരുന്നു. ന്യൂജന്‍കാരുടെയും ടെക്കികളുടെയും ഇഷ്ടവിഭവങ്ങള്‍ ഇത്തരത്തിലുള്ള പാനീയങ്ങളാണെന്നാണ് പറയപ്പെടുന്നത്. വ്യായാമരഹിതമായജീവിതവും അനാരോഗ്യകരമായ ഭക്ഷണശീലവും കൂടിചേരുമ്പോള്‍ നമ്മുടെ യുവത്വങ്ങള്‍ മരണത്തിലേക്ക് നടന്നടുക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം മറക്കാതിരിക്കാം.

Related articles

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...