NO പറയണോ?

Share post:

‘NO, ഇല്ല’- എത്രയോ ആഴങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന തീരെ ചെറിയൊരു വാക്കാണ് ഇത്. മറ്റുള്ളവരോട് NO പറയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരെയും നമുക്കറിയാം. നമ്മൾ തന്നെയും അവരിലൊരാളായിരിക്കും. പക്ഷേ NO പറയാൻ പേടിക്കണോ? NO പറയുന്നത് മോശമാണോ? NO പറയുന്നതിലൂടെ നമുക്കെന്തെങ്കിലും നഷ്ടമുണ്ടാകുന്നുണ്ടോ? പരിശോധിക്കാം…

NO പറയുമ്പോൾ കുറ്റബോധമോ?

മറ്റൊരാളോട് NO പറയേണ്ടിവരുന്നതിൽ സങ്കടവും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുണ്ട്. മറ്റെയാളെ വേദനിപ്പിക്കേണ്ടിവരുന്നല്ലോ, നിരാശ രാക്കേണ്ടിവരുമല്ലോ എന്നെല്ലാം കരുതിയാണ് ഇഷ്ടമില്ലാതിരുന്നിട്ടും വ്യക്തിപരമായി ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടും YES പറയുന്നത്. ഇവിടെ സംഭവിക്കുന്നത് നമ്മൾ അനാവശ്യമായ  സമ്മർദ്ദങ്ങൾ ഏറ്റെടുക്കുകയും അനുഭവിക്കുകയും ചെയ്യുന്നുവെന്നാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും അവരുടെ ഇഷ്ടം നേടിയെടുക്കാനും അനാവശ്യമായോ സ്വയം സഹിച്ചുകൊണ്ടോ YES പറയേണ്ടതില്ല. സാധിക്കുന്ന കാര്യമാണെങ്കിൽ YES പറയാം, അല്ലെങ്കിൽ NO യും. അതുകൊണ്ട് NO പറയുന്നതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല. കാരണം അങ്ങനെ പറയാൻ പ്രേരിപ്പിക്കുന്ന സന്ദർഭം നിങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

NO പറയുന്നത്  ആരോഗ്യപ്രദം

മുകളിൽ പറഞ്ഞതുപോലെ അനാവശ്യമായ സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ട്, മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ച്,  പ്രയാസപ്പെട്ട് YES പറയുന്നതിനെക്കാൾ നല്ലത് കൈപ്പിടിയിൽ നില്ക്കാത്ത കാര്യങ്ങൾക്കു വേണ്ടി NO പറയുന്നത് തന്നെയാണ്. വ്യക്തിപരമായ വളർച്ചയ്ക്കും ക്ഷേമത്തിനും അത് അഭികാമ്യവുമാണ്. വിവേകപൂർവ്വമായിരിക്കണം NO പറയേണ്ടത്. സമയവും എനർജിയും നമുക്ക് വിലയേറിയതയാണ്. NO പറയുന്നതിന്റെ അർത്ഥം മറ്റുള്ളവരെ ഒരു തരത്തിലും സഹായിക്കില്ല എന്നല്ല എന്നും മനസ്സിലാക്കിയിരിക്കണം.

NO പറയുന്നതിലെ ബുദ്ധിമുട്ട്

YES പറയുന്നതിനെ പുണ്യമായിട്ടാണ് നമ്മുടെ മതപാഠങ്ങൾ വ്യാഖ്യാനിച്ചിരിക്കുന്നത്. അതുകൊണ്ട് മാതാപിതാക്കൾ ചെറുപ്രായം മുതൽ മക്കളെ YES പറയാൻ സന്നദ്ധരായിട്ടാണ് പരിശീലിപ്പിച്ചുവരുന്നതും. ചെയ്യില്ല എന്ന് പറയുന്ന കുട്ടിയെക്കാൾ ചെയ്യും, തരും എന്ന് പറയുന്ന കുട്ടികളെയാണ് നല്ലവരായി സമൂഹവും വിലയിരുത്തുന്നതും. സമൂഹത്തിന്റെ മുമ്പിൽ നല്ലപിള്ള ചമയാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായാണ് നമ്മുടെ പല യെസുകളും. മുതിർന്നവർ ആവശ്യപ്പെടുന്ന കാര്യം ചെയ്തുകൊടുക്കാതിരിക്കുന്നതും നിരസിക്കുന്നതും അനുസരണമില്ലായ്മയുടെ ഭാഗമായിട്ടാണ്  കണക്കാക്കപ്പെടുന്നത്. ചെറുപ്പം മുതൽ കുട്ടികളെ ഇങ്ങനെ പരിശീലിപ്പിച്ചുവരുന്നതുകൊണ്ട് മുതിർന്നതിന് ശേഷവും അവർക്ക് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയിക്കാനോ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനോ സാധിക്കാതെ വരുന്നു.

NO പറയുമ്പോൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നിങ്ങൾക്ക് കഴിവില്ലെന്നോ നിങ്ങൾക്ക് ഭയമാണെന്നോ മറ്റുള്ളവർ  ചിന്തിക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.  അതുകൊണ്ട് ഇഷ്ടമില്ലാതിരുന്നിട്ടും ചിലതിനോടൊക്കെ YES പറയുന്നു.

എപ്പോഴാണ്   NO  പറയേണ്ടത്?

NO പറയേണ്ടത് എപ്പോഴൊക്കെയാണെന്ന് മനസ്സിലാക്കുന്നത് NO പറയാൻ ശക്തിതരും. അൺകഫംർട്ടബിൾ ആയ സാഹചര്യങ്ങളിൽ NO പറയാൻ മടിക്കേണ്ടതില്ലെന്ന് വിദഗ്ദ്ധർ പറയുന്നത്. നിങ്ങളുടെ പരിധിയും പരിമിതിയും മറ്റുളളവർ മനസ്സിലാക്കാതെ സംസാരിക്കുമ്പോൾ, നിങ്ങളെ നിയോഗിച്ചിരിക്കുന്ന ഉത്തരവാദിത്തം കൃത്യമായി ചെയ്തുതീർക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ളപ്പോൾ. അമിതമായ ജോലിഭാരമുള്ളപ്പോൾ, ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോൾ, വ്യക്തിപരമായി ചൂഷണം ചെയ്യപ്പെടുകയാണെന്ന് മനസ്സിലാകുമ്പോൾ, ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റാൻ വേണ്ടി  മാത്രമാണ് YES പറയുന്നതെന്ന് തിരിച്ചറിയുമ്പോൾ, സ്വന്തം സന്തോഷത്തിനും മാനസികാരോഗ്യത്തിനുമാണ് പ്രാധാന്യമെന്ന് മനസ്സിലാക്കുമ്പോൾ അപ്പോഴെല്ലാം ധൈര്യപൂർവ്വം NO പറയാം. YES പറഞ്ഞ് തുടങ്ങിയിട്ട് ഒന്നും പൂർത്തിയാക്കാൻ കഴിയാതെ വരികയോ തെറ്റ് സംഭവിക്കുകയോ ചെയ്യുന്നതിനെക്കാൾ നല്ലതാണ് തുടക്കത്തിലേ തന്നെ NO പറഞ്ഞ് അവസാനിപ്പിക്കുന്നത്.

 എങ്ങനെ  NO പറയാം?

ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അതിനോട് എങ്ങനെ NO പറയണം എന്നതും പ്ര ധാനപ്പെട്ട കാര്യമാണ്. പല രീതിയിൽ NO പറയാം. അതിൽ ചിലത് പരിചയപ്പെടുത്തുകയാണ് ഇവിടെ.

താങ്കൾ ഇക്കാര്യം എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ  ആദരിക്കപ്പെടുകയാണ്  ചെയ്തത്.  പക്ഷേ  എനിക്ക് കഴിയില്ലെന്ന് വിനയപൂർവ്വം  അറിയിച്ചുകൊള്ളട്ടെ.

ക്ഷമിക്കണം എനിക്ക് മറ്റൊരു കമ്മിറ്റ്മെന്റുണ്ട് ഞാൻ മറ്റ് ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തുപോയി. അടുത്തതവണ തീർച്ചയായും നമുക്ക് പരിഗണിക്കാം.

എന്നെ ചുമതലപ്പെടുത്തിയതിൽ നന്ദിയുണ്ട്. പക്ഷേ എനിക്ക് ഇത് ചെയ്യാൻ കഴിയില്ല

Related articles

വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ... സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും ദിവസങ്ങൾ മാറിനിന്നപ്പോൾ മനസ്സിൽ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? ഇന്ന് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരുടെയും ഒരു ദിവസം...

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. ഓടിച്ചാടി നടന്നിരുന്നവൾ. പക്ഷേ എട്ടാമത്തെ വയസിൽ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ  മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു...